Malayalam
ചാലക്കുടിയിലെ തിയേറ്ററില്‍ മാസ്റ്റർ കാണാൻ ദിലീപ്; ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാമെന്ന് താരം
ചാലക്കുടിയിലെ തിയേറ്ററില്‍ മാസ്റ്റർ കാണാൻ ദിലീപ്; ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാമെന്ന് താരം
കേരളത്തിൽ പത്ത് മാസത്തോളം അടഞ്ഞു കിടന്ന തീയേറ്ററുകള്‍ ഇന്ന് മാസ്റ്റര്‍ സിനിമയുടെ റിലീസോടെ തുറന്നിരിക്കുകയാണ്. ആരാധകര്‍ക്കൊപ്പം തീയേറ്ററിലെത്തി സിനിമ കണ്ടിരിക്കുകയാണ് നടനും നിര്‍മ്മാതാവും തീയേറ്റര്‍ ഉടമയുമായ ദിലീപ്. ചാലക്കുടിയിലെ തിയേറ്ററില്‍ ദിലീപ് എത്തിയ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ അംഗങ്ങള്‍ക്കൊപ്പമാണ് ദിലീപ് സ്‌ക്രീനിങ്ങിനെത്തിയത്.
മാസ്റ്ററിന് ആശംസകള്‍ അറിയിച്ചും താരം രംഗത്തെത്തി. ”മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്,ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തിയേറ്ററുകളില്‍ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.”
”അതിനു തുടക്കം കുറിച്ച ദളപതി വിജയ്‌യുടെ ‘മാസ്റ്ററിന്’ എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്നീഷ്യന്‍സും കുടുംബത്തോടൊപ്പം തിയേറ്ററുകളില്‍ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് ഒരാവേശമേകാന്‍” എന്നാണ് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
കേരളത്തില്‍ രാവിലെ ഒമ്പത് മണി മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്.
എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണെന്നാണ് ആദ്യം വരുന്ന റിപ്പോർട്ടുകൾ. യുഎഇ പോലുളള സ്ഥലങ്ങളിൽ ജനുവരി 12ന് ആദ്യ പ്രദർശനം നടന്നു.