Connect with us

സിനിമയുടെ ടീമിന് വേണ്ടി ചന്ദ്രനില്‍ എട്ടേക്കര്‍ സ്ഥലം വാങ്ങി പുതുമുഖ താരം; സ്ഥലം വാങ്ങിയതിന്റെ രേഖകള്‍ പങ്കുവെച്ച് നടന്‍

Malayalam

സിനിമയുടെ ടീമിന് വേണ്ടി ചന്ദ്രനില്‍ എട്ടേക്കര്‍ സ്ഥലം വാങ്ങി പുതുമുഖ താരം; സ്ഥലം വാങ്ങിയതിന്റെ രേഖകള്‍ പങ്കുവെച്ച് നടന്‍

സിനിമയുടെ ടീമിന് വേണ്ടി ചന്ദ്രനില്‍ എട്ടേക്കര്‍ സ്ഥലം വാങ്ങി പുതുമുഖ താരം; സ്ഥലം വാങ്ങിയതിന്റെ രേഖകള്‍ പങ്കുവെച്ച് നടന്‍

ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി ചര്‍ച്ചാ വിഷയമാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുകയുമാണ്. എന്നാല്‍ ഇതിനിടെ മലയാള സിനിമാ മേഖലയില്‍ നിന്ന് ഒരു പുതുമുഖ താരം ആദ്യമായി ചന്ദ്രനില്‍ എട്ടേക്കര്‍ സ്ഥലം വാങ്ങിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. നവാഗതനായ റോഷിന്‍ എ. റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘8’ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന ഫവാസ് ജലാലുദീനാണ് വ്യത്യസ്തമായ നേട്ടം കൈവരിച്ചത്.

തന്റെ സിനിമയുടെ ടീമിന് വേണ്ടിയാണ് അദ്ദേഹം സിനിമയുടെ പേരിനോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തില്‍ എട്ടേക്കര്‍ സ്ഥലം ചന്ദ്രനില്‍ സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ലൂണാര്‍ രജിസ്ട്രി എന്ന വെബ്‌സൈറ്റ് വഴി സ്ഥലം വാങ്ങിയതിന്റെ രേഖകളും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

ഒരുപക്ഷേ, ലോകത്തു തന്നെ ആദ്യമായാവും ഒരു സിനിമാ ടീമിന് വേണ്ടി ഒരാള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നത്. ടോം ക്രൂസ്, ഷാരൂഖ് ഖാന്‍, സുശാന്ത് സിങ് രാജ്പുത്ത് തുടങ്ങി ഹോളിവുഡിലെയും ബോളിവുഡിലെയും ഒട്ടനവധി താരങ്ങളും, ജോര്‍ജ് ഡബ്ലിയു ബുഷ് തുടങ്ങി ധാരാളം പ്രശസ്തരും മുന്‍പ് ചന്ദ്രനില്‍ സ്വന്തമായി സ്ഥലം വാങ്ങിയവരാണ്.

 ചന്ദ്രനിൽ സ്ഥലം വാങ്ങുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ കൊഴുക്കുന്നതിനിടെ മലയാള സിനിമാ മേഖലയിൽ നിന്ന് ഒരു പുതുമുഖ താരം ആദ്യമായി ചന്ദ്രനിൽ എട്ടേക്കർ സ്ഥലം വാങ്ങിയ വാർത്തയാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. നവാഗതനായ റോഷിൻ എ. റഹ്‌മാൻ സംവിധാനം ചെയ്യുന്ന '8' എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന ഫവാസ് ജലാലുദീനാണ് വ്യത്യസ്തമായ നേട്ടം കൈവരിച്ചത്

വയലറ്റ് ഫിലിംസിന്റെ ബാനറില്‍ മുഹ്‌സിന കോയാക്കുട്ടി നിര്‍മ്മിച്ച ‘8’ന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായതായും ഉടന്‍ റിലീസിനെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. വയലറ്റ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

More in Malayalam

Trending