Malayalam
‘ആർഡിഎക്സ്’ 100 കോടി ക്ലബ്ബിൽ; ഉമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം വിജയം ആഘോഷിച്ച് ഷെയ്ൻ
‘ആർഡിഎക്സ്’ 100 കോടി ക്ലബ്ബിൽ; ഉമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം വിജയം ആഘോഷിച്ച് ഷെയ്ൻ
ഓണക്കാലത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ, ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ‘ആർ ഡി എക്സ്
ഇപ്പോഴിതാ സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയതിന്റെ സന്തോഷം പങ്കുവച്ച് ഷെയ്ൻ നിഗവും കുടുംബവും. ഉമ്മ സുനില, സഹോദരിമാരായ അഹന, അലീന എന്നിവരോടൊപ്പമാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയുടെ വിജയം പങ്കിടാൻ ഷെയ്ൻ എത്തിയത്. തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ആർഡിഎക്സ് നിർമ്മിച്ചത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധായകൻ.
അൻപറിവിന്റെ നേതൃത്വത്തിലുള്ള ആക്‌ഷൻ കൊറിയോഗ്രഫിയായിരുന്നു സിനിമയുടെ മറ്റൊരാകർഷണം. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസി, മാലാ പാർവതി, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗർ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.