Connect with us

കോടതിയുടെ നിഷ്കളങ്കതയേയും പവിത്രതയേയും നശിപ്പിക്കുന്ന കാര്യം ഗുരതരമായ കുറ്റമാണ് അതിജീവിത ഉടൻ ഇടപെടണം ; അഡ്വ അജകുമാർ പറയുന്നു !

Malayalam

കോടതിയുടെ നിഷ്കളങ്കതയേയും പവിത്രതയേയും നശിപ്പിക്കുന്ന കാര്യം ഗുരതരമായ കുറ്റമാണ് അതിജീവിത ഉടൻ ഇടപെടണം ; അഡ്വ അജകുമാർ പറയുന്നു !

കോടതിയുടെ നിഷ്കളങ്കതയേയും പവിത്രതയേയും നശിപ്പിക്കുന്ന കാര്യം ഗുരതരമായ കുറ്റമാണ് അതിജീവിത ഉടൻ ഇടപെടണം ; അഡ്വ അജകുമാർ പറയുന്നു !

നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി രേഖകൾ ചോർന്നത് ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത് . ദിലീപിന്റെ ഫോണില്‍നിന്ന് കോടതി രേഖകള്‍ അടക്കം കണ്ടെത്തിയ സംഭവത്തില്‍ കോടതി ജീവനക്കാരെയും മറ്റും ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്റെ മാത്രം കൈവശമുള്ള കോടതി തയ്യറാക്കിയ ഫോര്‍വേഡ് നോട്ട് അടക്കം ചോര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷണ സംഘത്തോട് വിചാരണ കോടതി ചോദിച്ചത്. ഇത് ഒരു മാധ്യമത്തില്‍ വന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും സംഭവത്തില്‍ പരിശോധന വേണമെന്നും കോടതി ആവശ്യപ്പെട്ടു.
എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി രേഖകൾ ചോർന്നിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ശക്തമായ നടപടി സ്വീകരിക്കാൻ വിചാരണ കോടതി തന്നെ തയ്യാറാകണമെന്ന് അഡ്വ അജകുമാർ. ജഡ്ജി എഴുതിയ രേഖകൾ അതേപടി ഫോട്ടോ എടുത്ത് ആരെങ്കിലും പ്രതിക്ക് അയച്ച് കൊടുത്തിട്ടുണ്ടെങ്കിൽ അത് ഗുരതരമായ കുറ്റമാണ്. അത് കോടതിയുടെ നിഷ്കളങ്കതയേയും പവിത്രതയേയും നശിപ്പിക്കുന്ന കാര്യമാണെന്നും അജകുമാർ പറഞ്ഞു.

ഏതെങ്കിലും കോപ്പികൾ കോടതിയിൽ നിന്ന് വേണമെങ്കിൽ കോടതി ഉദ്യോഗസ്ഥന്റെ ഒപ്പും സീലും വെച്ച് രേഖകൾ സർട്ടിഫൈ ചെയ്ത് തരും. ജഡ്ജി എഴുതിയ രേഖകൾ അതേപടി ഫോട്ടോ എടുത്ത് ആരെങ്കിലും പ്രതിക്ക് അയച്ച് കൊടുത്തിട്ടുണ്ടെങ്കിൽ അത് ഗുരതരമായ കുറ്റമാണ്. അത് കോടതിയുടെ നിഷ്കളങ്കതയേയും പവിത്രതയേയും നശിപ്പിക്കുന്ന കാര്യമാണ്’.

ഒരു സർട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിച്ച് കഴിഞ്ഞാൽ ആ അപേക്ഷ ജഡ്ജിയ്ക്ക് മുന്നിൽ എത്തും. അതിന് ശേഷം ജഡ്ജി അത് ഓഡർ ചെയ്യും. അതിന് അനുസരിച്ചാണ് സെക്ഷനിൽ നിന്നും രേഖകൾ സർട്ടിഫൈ ചെയ്ത് ലഭിക്കുക. ഈ രേഖകൾ ഫോട്ടോ എടുത്ത് കൊടുക്കണമെന്ന് പറയാൻ കോടതിക്ക് യാതൊരു അവകാശവും ഇല്ല. അത്തരത്തിൽ അയച്ച് കൊടുക്കണമെന്ന് പറയണമെങ്കിൽ എന്തെങ്കിലും അവിഹിത ഇടപെടൽ നടന്നിട്ടുണ്ടെന്ന് വേണം കരുതാൻ’.

അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ അതാരാണ് നടത്തിയതെന്ന് വേണം ആദ്യം കണ്ടുപിടിക്കേണ്ടത്. ആ ബാധ്യത വിചാരണ കോടതിക്കാണ്. ഇക്കാര്യം അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരവും അവകാശവും എന്താണെന്ന് കോടതി ചോദിക്കുമ്പോൾ കോടതിയും സംശയത്തിന്റെ മുനയിലാണ്. ഇനി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയാണ്. അതിന് അന്വേഷണ ഉദ്യോഗസ്ഥരോ അതിജീവിതയോ ഹൈക്കോടതിയെ സമീപിക്കുകയും മുന്നിലുള്ള തടസങ്ങൾ നീക്കി എത്രയും പെട്ടെന്ന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്യണം’.

സാക്ഷികളെ അട്ടിമറിക്കാനും അവരെ സ്വാധീനിക്കാനും കൂറുമാറ്റാനും കോടതിയിൽ നിന്നും സഹായം കിട്ടിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് അന്വേഷണത്തിന്റെ ഭാഗം തന്നെയാണ്. കോടതി നടപടികൾ പൂർണമായും നിഷ്പക്ഷമായിരിക്കണം. വാദിക്കോ പ്രതിക്കോ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കാനോ പാടില്ല. അതുണ്ടായാൽ കോടതിയുടെ സത്യസന്ധതയെ തന്നെ ഹനിക്കുന്ന നടപടിയാകും. നീതി ന്യായ നടത്തിപ്പിന്റെ ഇടയിലേക്കുള്ള കൈകടത്തലായും അതിനെ കണക്കാക്കപ്പെടും. കോടതി തന്നെയാണ് ഇക്കാര്യത്തിൽ കോടതി തന്നെയാണ് ശക്തമായ നടപടി സ്വീകരിക്കേണ്ടതെന്നും’ അദ്ദേഹം പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതോടെ അന്വേഷണ സംഘത്തിന്റെ ആത്മവീര്യം കെട്ട് പോയോ എന്ന് സംശയിക്കേണ്ടി വരും. പുതിയ ചുമതലയിൽ എത്ര പ്രഗത്ഭനായ ഉദ്യോഗസ്ഥനാണെങ്കിലും കേസ് പഠിച്ച് വരാൻ കാലതാമസമെടുക്കും. അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ഉണ്ടായ ഇത്തരത്തിലൊരു മാറ്റം അന്വേഷണത്തിൻറെ വേഗത്തിലുള്ള പോക്കിനെ ബാധിക്കുക തന്നെ ചെയ്യും’.


അതിജീവിത ഇപ്പോൾ ഇടപെടേണ്ട സമയാണ്. അവരുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ചോർന്നു എന്നുള്ള അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം ആ അന്വേഷണത്തിൽ ആരാണോ കുറ്റക്കാർ എന്ന് കണ്ടെത്താനും അവർക്കെതിരെ നടപടിയെടുക്കാനും രണ്ട് കോടതികളുടേയും ചുമതല വഹിക്കുന്ന വിചാരണ കോടതിയുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല അക്കാര്യത്തിൽ അന്വേഷണം മുന്നോട്ട് പോകരുതെന്ന ഒരു ഉദ്ദേശവും ഉള്ളതായി സംശയിക്കപ്പെടുന്നുണ്ട്’.

അക്കാര്യത്തിൽ ഇനി തടസം നീക്കി നല്ല രീതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ പ്രധാനമായും ഉള്ള അവകാശം അതിജീവിതയ്ക്കാണ്. അനധികൃതമായിട്ടാണ് ദൃശ്യങ്ങൾ എടുത്തതെങ്കിൽ അവർക്കെതിരെ അത് എത്ര ഉന്നതനായാലും ശക്തമായ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് അതിജീവിത രംഗത്തിറങ്ങേണ്ട സമയമാണിത്. അതിൽ എന്തെങ്കിലും കാലതാമസം വന്നാൽ ഇത് വളരെ വലിയ പരാജയമായി കേസ് മാറി പോകുമെന്നും’ അജകുമാർ പറഞ്ഞു.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top