Connect with us

ഇപ്പോഴും കണ്ണടച്ചിരുന്നാൽ അദ്ദേഹം അന്ന് പറഞ്ഞ് തന്നിരുന്നത് എനിക്ക് കേൾക്കാം ;സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ദിവ്യ ഉണ്ണി പറയുന്നു!

Malayalam

ഇപ്പോഴും കണ്ണടച്ചിരുന്നാൽ അദ്ദേഹം അന്ന് പറഞ്ഞ് തന്നിരുന്നത് എനിക്ക് കേൾക്കാം ;സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ദിവ്യ ഉണ്ണി പറയുന്നു!

ഇപ്പോഴും കണ്ണടച്ചിരുന്നാൽ അദ്ദേഹം അന്ന് പറഞ്ഞ് തന്നിരുന്നത് എനിക്ക് കേൾക്കാം ;സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ദിവ്യ ഉണ്ണി പറയുന്നു!

മലയാളത്തിന്റെ പ്രിയതാരമാണ് ദിവ്യ ഉണ്ണി. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം നൃത്ത വേദികളിൽ വളരെ സജീവമായിരുന്നു . അമേരിക്കയിൽ നൃത്ത വിദ്യാലയവും നടത്തുന്നുണ്ട് താരം. മോഡലിങ്ങും നൃത്തവുമൊക്കെയായി തിരക്കുകളിലാണ് ദിവ്യയിപ്പോൾ. അടുത്തിടെ ദിവ്യ ചെയ്ത ഉർവി എന്ന ഫാഷൻ ഫിലിമും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് ദിവ്യ നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സിനിമയിലേക്ക് തിരികെ വരുമെന്ന് തന്നെയാണ് ദിവ്യ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

സിനിമ മിസ് ചെയ്യുന്നുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തിന് സിനിമയിലെ കണക്ഷൻസ് ഒരിക്കലും ഇതുവരെ ബ്രേക്ക് ചെയ്തിട്ടില്ലായെന്നായിരുന്നു ദിവ്യയുടെ മറുപടി. പുതിയ സിനിമകൾ കാണാറുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ ചില സ്ക്രിപ്റ്റുകൾ കേട്ടിരുന്നു. പല കാരണങ്ങൾ കൊണ്ട് അതൊന്നും നടക്കാതെ പോയി. ഡേറ്റിന്റെ പ്രശ്നങ്ങളും ജീവിതത്തിലെ ബാക്കിയുള്ള റോളുകളിലേക്കും ഉത്തരവാദിത്തങ്ങളിലേക്കുമൊക്കെ പോയപ്പോൾ അത് നടക്കാതെ പോയി. സമയമകുമ്പോൾ അതൊക്കെ നടക്കുമെന്ന് കരുതുന്നുവെന്നും താരം പറഞ്ഞു.

അഭിനയരംഗത്തേക്ക് വന്നതിനെക്കുറിച്ചും അഭിമുഖത്തിൽ ദിവ്യ ഉണ്ണി തുറന്നു പറഞ്ഞു. കുട്ടിക്കാലത്ത് ഓരോ പരിപാടികൾക്കൊക്കെ പങ്കെടുത്ത് വിജയിക്കുമ്പോൾ തന്റെ ഫോട്ടോയും മറ്റു വിവരങ്ങളും വച്ച് അച്ഛൻ പത്രങ്ങളിൽ കൊടുക്കുമായിരുന്നു. അത് കണ്ടിട്ടാണ് അന്നൊക്കെ പരസ്യങ്ങളിൽ മോഡലിങ്ങിനായി വിളിച്ചിരുന്നതെന്നും ദിവ്യ പറഞ്ഞു. ചെറിയ പരസ്യങ്ങളിലൂടെയാണ് പിന്നീട് ദൂരദർശന്റെ പൂമൊട്ടുകൾ എന്ന പരിപാടിയുടെ അവതാരകയായെത്തുന്നത്. അതിന് ശേഷം ദൂരദർശന്റെ തന്നെ കുറച്ചു സീരിയലുകളിലും അഭിനയിച്ചു. കുഞ്ഞികൂനൻ, മനസ്, ഇനിയൊന്ന് വിശ്രമിക്കട്ടെ അങ്ങനെയുള്ള കുറച്ച് സീരിയലുകൾ‍ ചെയ്തു. ഇനിയൊന്ന് വിശ്രമിക്കട്ടെ എന്ന സീരിയൽ സംവിധാനം ചെയ്തത് വിനയനായിരുന്നു. അദ്ദേഹമാണ് കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കൊണ്ടുവരുന്നതെന്നും ദിവ്യ ഉണ്ണി മനസു തുറന്നു.

സിനിമയിലെ തമ്പുരാക്കൻമാരോടൊപ്പമായിരുന്നു എന്റെ മിക്ക ചിത്രങ്ങളും. ഭരതൻ, ഐ വി ശശി, ലോഹിതദാസ്, സിബി മലയിൽ, ഷാജി കൈലാസ്, സിദ്ദിഖ്-ലാൽ, ലാൽ ജോസ് അങ്ങനെ പലരുടേയും കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞു. സിനിമയിൽ എന്റെ കഥാപാത്രത്തെക്കുറിച്ച് അവര് പറഞ്ഞു തരുമായിരുന്നു. ലോഹി സാറിന്റെയൊക്കെ സീൻ ബ്രീഫിങ് വളരെ നല്ലതായിരുന്നു. ഇപ്പോഴും കണ്ണടച്ചിരുന്നാൽ അദ്ദേഹം അന്ന് പറഞ്ഞ് തന്നിരുന്നത് എനിക്ക് കേൾക്കാമെന്നും ദിവ്യ പറയുന്നു. ഉസ്താദിലെ പത്മജ എന്ന കഥാപാത്രത്തെക്കുറിച്ച് ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആളുകൾ പറയാറുണ്ട്.

മെസേജുകൾ വരുന്ന കൂട്ടത്തിൽ ഒരു രണ്ട് മൂന്ന് മെസേജുകളെങ്കിലും ഉസ്താദിലെ കഥാപാത്രത്തെക്കുറിച്ച് ഉണ്ടാകുമെന്നും ദിവ്യ ഉണ്ണി സന്തോഷത്തോടെ പറയുന്നു.അഭിനയത്തിന് ചെറിയ ഒരിടവേള എടുത്തെങ്കിലും നൃത്തത്തിൽ ഇതുവരെ ദിവ്യ കോംപ്രമൈസ് ചെയ്തിട്ടില്ല. കുടുംബവും നൃത്തവും ഒരുപോലെയാണ് താരം കൊണ്ടുപോകുന്നത്.

അടുത്തിടെ ദിവ്യയുടേതായി പുറത്തുവന്ന ഉർവി എന്ന ഫാഷൻ ഫിലിമിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം കൊടുത്തുകൊണ്ടാണ് ഉർവി എത്തിയത്. അടുത്തിടെ മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള കുടുംബ ചിത്രങ്ങളും ദിവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

about divya unni

More in Malayalam

Trending

Recent

To Top