Connect with us

നിങ്ങള്‍ രണ്ടുപേരും ഇല്ലാത്ത ഒരു ലോകം!!! എന്തിനാ മോനേ ഞങ്ങളെ വിട്ടു പോയത്? വേദനയിൽ മേജർ രവി

Malayalam

നിങ്ങള്‍ രണ്ടുപേരും ഇല്ലാത്ത ഒരു ലോകം!!! എന്തിനാ മോനേ ഞങ്ങളെ വിട്ടു പോയത്? വേദനയിൽ മേജർ രവി

നിങ്ങള്‍ രണ്ടുപേരും ഇല്ലാത്ത ഒരു ലോകം!!! എന്തിനാ മോനേ ഞങ്ങളെ വിട്ടു പോയത്? വേദനയിൽ മേജർ രവി

അനില്‍ പി. നെടുമങ്ങാടിന്റെ മരണത്തിൽ നിന്ന് ഇപ്പോഴും പലർക്കും കരകയറാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകനും മാഞ്ഞു പോയതിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് മേജര്‍ രവി.

”അനിലേ, എന്റെ പ്രിയ സഹോദരാ, കഴിഞ്ഞ വര്‍ഷം നമ്മള്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ നല്ലൊരു നടനെ നിന്നില്‍ കണ്ടു. പിന്നെ അയ്യപ്പനും കോശിയും കണ്ടപ്പോള്‍ ഞാന്‍ സച്ചിയോട് പറഞ്ഞു നന്ദി എന്ന്… ഇപ്പോള്‍ നിങ്ങള്‍ രണ്ടുപേരും ഇല്ലാത്ത ഒരു ലോകം!!! എന്തിനാ മോനേ ഞങ്ങളെ വിട്ടു പോയത്? സഹിക്കുന്നില്ല മോനേ.. ഒരുപാട് ഇഷ്ടപ്പെടുന്നു…സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ നീ പോയത്… വയ്യ… പ്രണാമം..” എന്നാണ് മേജര്‍ രവിയുടെ കുറിപ്പ്.

തൊടുപുഴയിൽ ജോജു ജോർജ് നായകനായ ‘പീസ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിലായിരുന്നു അനിൽ. ചിത്രത്തിൽ ഒരു മുഴുനീള പൊലീസുദ്യോഗസ്ഥന്‍റെ വേഷമായിരുന്നു അനിലിന്.
സിനിമ ചിത്രീകരണത്തിന്റെ ഇടവേളയിൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം ശനിയാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top