Connect with us

പ്രിയ നീ തീര്‍ന്നു എന്ന് ഞാന്‍ മനസില്‍ കരുതി. എവിടേക്കാണ് കൊണ്ടു പോകുന്നത്, ഏത് ഗ്രൂപ്പാണ്, ഇനി പുറത്ത് വരാന്‍ പറ്റില്ല എന്നൊക്കെ ചിന്തിച്ചു; ഇപ്പോള്‍ ആലോചിക്കുമ്പോഴും പേടിയാണ്, തുറന്ന് പറഞ്ഞ് പ്രിയങ്ക നായര്‍

Malayalam

പ്രിയ നീ തീര്‍ന്നു എന്ന് ഞാന്‍ മനസില്‍ കരുതി. എവിടേക്കാണ് കൊണ്ടു പോകുന്നത്, ഏത് ഗ്രൂപ്പാണ്, ഇനി പുറത്ത് വരാന്‍ പറ്റില്ല എന്നൊക്കെ ചിന്തിച്ചു; ഇപ്പോള്‍ ആലോചിക്കുമ്പോഴും പേടിയാണ്, തുറന്ന് പറഞ്ഞ് പ്രിയങ്ക നായര്‍

പ്രിയ നീ തീര്‍ന്നു എന്ന് ഞാന്‍ മനസില്‍ കരുതി. എവിടേക്കാണ് കൊണ്ടു പോകുന്നത്, ഏത് ഗ്രൂപ്പാണ്, ഇനി പുറത്ത് വരാന്‍ പറ്റില്ല എന്നൊക്കെ ചിന്തിച്ചു; ഇപ്പോള്‍ ആലോചിക്കുമ്പോഴും പേടിയാണ്, തുറന്ന് പറഞ്ഞ് പ്രിയങ്ക നായര്‍

മോഡലിംഗിലൂടെ തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ ഇഷ്ട നടിമാരുടെ പട്ടികയില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക നായര്‍. വളരെ ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് താരം. 2006 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായിരുന്ന പ്രിയങ്ക ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് അവ സ്വീകരിക്കുന്നതും.

സിനിമയില്‍ നിന്നും കുറേനാളുകളായി വിട്ടുനില്‍ക്കുകയായിരുന്നു പ്രിയങ്ക. ഇപ്പോള്‍ ശക്തമായ തിരിച്ചു വരവ് നടത്തുകയാണ് താരം. പ്രിയങ്ക നായികയായി എത്തുന്ന പുതിയ ചിത്രമായ അന്താക്ഷരി റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് പ്രിയങ്ക.

മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐഎഫ്എഫ്ഐ ഫിലിം ഫെസ്റ്റിവല്‍ ഗോവയില്‍ നടക്കുമ്‌ബോള്‍ പങ്കെടുക്കാനായി പോയിരുന്നു. അവസാനനിമിഷമാണ് പോകാം എന്ന് തീരുമാനിച്ചത്. അങ്ങനെ ഒരു ആപ്പിലൂടെ ലഭ്യമായ ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു. അതെ ആപ്പിലൂടെ തന്നെ വാഹനവും ബുക്ക് ചെയ്തു. ഫ്ലൈറ്റില്‍ അവിടെ ചെന്നിറങ്ങിയപ്പോള്‍ വന്നത് മറ്റൊരു നമ്ബറിലുള്ള വാഹനമാണ്. ഡ്രൈവറിനു പുറമെ അദ്ദേഹത്തിന്റെ ഭാര്യ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയും വാഹനത്തിലുണ്ട്.

നമ്ബര്‍ മാറിയതുകണ്ടപ്പോള്‍ തന്നെ സംശയം തോന്നിയെങ്കിലും മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വണ്ടിയില്‍ കയറി. ആ സ്ത്രീ തന്റെ മുഖത്ത് നോക്കുകയോ വിഷ് ചെയ്യുകയോ ചെയ്തിരുന്നില്ല. വാഹനത്തില്‍ ഇരിക്കുമ്‌ബോള്‍ താന്‍ നാട്ടിലുളള സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച ശേഷം അങ്കിള്‍ പോലീസിലല്ലേ എന്നൊക്കെ ഹിന്ദിയിലും ഇംഗ്ലീഷിലുമായി സംസാരിക്കുകയായിരുന്നു.

അവര്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നു ഞാന്‍ സംസാരിച്ചത്. ലൊക്കേഷന്‍ അയച്ചു തരാം എന്നൊക്കെ ഫോണില്‍ പറയുന്നുണ്ട്. ഈ സമയം അവര്‍ രണ്ടു പേരും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. പിന്നെ നോക്കുമ്‌ബോള്‍ ലൊക്കേഷന്‍ മാറി പോകുന്നതായി കണ്ടു. എന്താണ് വഴി മാറിയതെന്ന് ചോദിച്ചപ്പോള്‍ മറ്റേ വഴിയില്‍ പണി നടക്കുകയാണെന്ന്. ഞാന്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ കുറച്ച് നേരം വണ്ടി നിര്‍ത്തിയിട്ട ശേഷം വീണ്ടും വണ്ടിയെടുത്തു.

മാപ്പില്‍ കാണിക്കുന്ന വഴികളില്‍ നിന്നും മാറിയാണ് വണ്ടി സഞ്ചരിക്കുന്നത്. സംഭവിക്കുന്നതൊക്കെ ഞാന്‍ സുഹൃത്തുക്കള്‍ക്ക് മെസേജ് അയക്കുന്നുണ്ടായിരുന്നു. വണ്ടി ആദ്യം പോയത് ഒരു സ്ലം ഏരിയയിലൂടെയായിരുന്നു. അപ്പോള്‍ ഞാന്‍ പെട്ടുവെന്ന് ഞാന്‍ ഉറപ്പിച്ചു. ഇവിടെ നിന്നും പുറത്ത് പോകാന്‍ പറ്റില്ല. ഡോര്‍ തുറക്കാന്‍ പറ്റുമോ എന്ന് നോക്കിയപ്പോള്‍ പറ്റുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോഴും പേടിയാണ്. എന്റെ ഹൃദയമിടിപ്പൊക്കെ വേഗത്തിലാവുകയാണ്. അയാള്‍ ആണെങ്കില്‍ മാഡം അവിടെ സമാധാനമായിരിക്ക് ഇപ്പോള്‍ കൊണ്ടു വിടാം എന്ന് വളരെ കൂളായിരുന്ന് പറയുകയാണ്.

പ്രിയ നീ തീര്‍ന്നു എന്ന് ഞാന്‍ മനസില്‍ കരുതി. എവിടേക്കാണ് കൊണ്ടു പോകുന്നത്, ഏത് ഗ്രൂപ്പാണ്, ഇനി പുറത്ത് വരാന്‍ പറ്റില്ല എന്നൊക്കെ ചിന്തിച്ചു. വണ്ടി അങ്ങനെ കണ്‍സ്ട്രക്ഷന്‍ നടക്കുന്നൊരു ഇടത്തുകൂടി കടന്ന്, പച്ച നിറത്തിലുളള ടാര്‍പോളിന്‍ കെട്ടിയ കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തി. ഹോട്ടല്‍ എത്തിയെന്ന് പറഞ്ഞു. ഞാന്‍ നോക്കുമ്‌ബോള്‍ അത് ഹോട്ടല്‍ ഒന്നുമല്ല. എന്തൊ മറച്ച് കെട്ടിയതാണ്. ഇതല്ല, നിങ്ങളെന്ന് ചതിക്കുകയാണെന്ന് പറഞ്ഞ ശേഷം ഞാന്‍ എന്റെ ഹാന്‍ഡ് ബാഗുമെടുത്ത് പുറത്തേക്ക് ഓടി. വഴിയില്‍ കണ്ടവരോടെല്ലാം ഇതാണോ ജിഞ്ചര്‍ ഹോട്ടല്‍ എന്ന് ചോദിച്ചു.

അപ്പോള്‍ അതെ എന്ന മറുപടിയും വന്നു. തിരിച്ച് വന്ന് സെക്യൂരിറ്റിയോട് കൈ കൂപ്പി ചോദിച്ചു, ഇതാണോ ജിഞ്ചര്‍ ഹോട്ടല്‍ എന്റെ കയ്യിലുള്ളതൊക്കെ തരാം എന്നെ വെറുതെ വിടണമെന്ന്. ഇത് ്തന്നെയാണ് ജിഞ്ചര്‍ ഹോട്ടലെന്നും ഇവിടെ അറ്റകുറ്റ പണി നടക്കുകയാണെന്നും അയാള്‍ പറഞ്ഞു. പിന്നാലെ ഡ്രൈവര്‍ തനിക്ക് അകത്തേക്കുള്ള വഴി കാണിച്ചു തന്നു. റിസപ്ഷനടക്കം അവിടേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ സത്യാവസ്ഥ മനസിലാക്കിയ താന്‍ തിരികെ വന്ന ഡ്രൈവറോട് ക്ഷമ ചോദിച്ചു.

പിന്നീട് തന്നെ എയര്‍പോര്‍ട്ടില്‍ തിരികെ കൊണ്ടു വിട്ടതും അദ്ദേഹം തന്നെയായിരുന്നുവെന്നും ഗോവയില്‍ പോകുമ്‌ബോള്‍ വിളിക്കുന്നത് അദ്ദേഹത്തെ തന്നെയാണെന്നും തനിക്ക് മറ്റാരേയും വിശ്വാസമില്ലെന്നും പ്രിയങ്ക പറയുന്നു. ഇതിന്റെയൊക്കെ തുടക്കം അവരുടെ പെരുമാറ്റമായിരുന്നുവെന്നും പ്രിയങ്ക പറയുന്നു. എന്തായാലും പിന്നീട് ഒറ്റയ്ക്ക് രാത്രിയില്‍ പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ പോകുന്നത് അവസാനിപ്പിച്ചു എന്നാണ് പ്രിയങ്ക പറയുന്നത്.

More in Malayalam

Trending

Recent

To Top