Connect with us

അപരിചിതരോട് സംസാരിക്കുന്ന് തനിക്ക് അസ്വസ്ഥതയുണ്ടാക്കും ; ഹോട്ടലിൽ താമസിക്കുമ്പോൾ ഭക്ഷണം ഓർഡർ ചെയ്യാൻ പോലും മടിയാണ് ; തന്റെ വിചിത്ര സ്വാഭാവത്തെ കുറിച്ച് അഭിഷേക് ബച്ചൻ

Malayalam

ഒരുപാട് ആരാധകരുള്ള ബോളിവുഡ് താര ജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യറായിയും. താരങ്ങളുടെ
വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമാണ് . ഇപ്പോൾ തന്റെ വിചിത്രമായ ഒരു സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ . ഹോട്ടലിൽ താമസിക്കുമ്പോൾ തനിക്കായി ഭക്ഷണം ഓർഡർ ചെയ്യാൻ പോലും മടിയുള്ള ആളാണ് താനെന്നാണ് അഭിഷേക് ബച്ചൻ പറയുന്നത്.

അപരിചിതരോട് സംസാരിക്കുന്ന് തനിക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നും അതിനാൽ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നതിനേക്കാൾ പട്ടിണി കിടക്കാമെന്ന് തീരുമാനിച്ച അവസരങ്ങൾ ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി. ഇത്തരം പ്രശ്നമുണ്ടെന്ന് പറഞ്ഞപ്പോൾ തനിക്ക് വേണ്ടി ഭക്ഷണം ഓർഡർ ചെയ്യാൻ റൂം സർവീസിലേക്ക് വിളിച്ചത് തന്റെ ഭാര്യ ഐശ്വര്യ റായിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

എനിക്ക് ചില വിചിത്ര സ്വഭാവങ്ങളുണ്ട്. ഞാൻ വെളിയിലാണെങ്കിൽ വൈകുന്നേരം ഭാര്യ എന്നെ വിളിച്ച് നിങ്ങളുടെ ദിവസം എങ്ങനെയുണ്ട്? എന്ന് ചോദിക്കും. പിന്നെ ഭക്ഷണം കഴിച്ചോ എന്ന് തിരിക്കും റൂം സർവീസിൽ വിളിക്കാൻ മടിയുള്ള വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതിനാൽ അവൾ തന്നെ മുൻകൈ എടുത്ത് ഭക്ഷണം ഓർഡർ ചെയ്യും. അല്ലെങ്കിൽ ഞാൻ പട്ടിണി കിടക്കുമെന്ന് അവൾക്കറിയാം. എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന നല്ലൊരു വ്യക്തിയായത് കൊണ്ടാണ് ഐശ്വര്യ അടിപൊളിയാണെന്ന് പറയുന്നത്’ അഭിഷേക് പറഞ്ഞു.

യാമി ഗൗതം, നിമ്രത് കൗർ എന്നിവർക്കൊപ്പം അഭിഷേകും അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ ദസ്വി റിലീസിന് തയ്യാറെടുക്കുകയാണ്. നെറ്റ്ഫ്ലിക്സ് ഇന്ത്യയിലും ജിയോ സിനിമയിലും സിനിമ സ്ട്രീം ചെയ്യാൻ തുടങ്ങി. ജയിലിൽ കിടക്കുന്ന രാഷ്ട്രീയക്കാരനായ ഗംഗാ റാം ചൗധരിയുടെ വേഷത്തിലാണ് അഭിഷേക് അഭിനയിക്കുന്നത്. യാമി ജയിലിലെ ജയിലറുടെ വേഷം ചെയ്യുന്നു. നിമ്രത് ഗംഗാ റാമിന്റെ ഭാര്യ ബിംലാ ദേവിയെ അവതരിപ്പിക്കുന്നു.

about abhishek bachan

More in Malayalam

Trending

Recent

To Top