Connect with us

എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ്; അതിൽ വേറെ ആരും ഇടപെടേണ്ട കാര്യമില്ല; അഞ്ജലി അമീര്‍ പറയുന്നു

Malayalam

എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ്; അതിൽ വേറെ ആരും ഇടപെടേണ്ട കാര്യമില്ല; അഞ്ജലി അമീര്‍ പറയുന്നു

എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ്; അതിൽ വേറെ ആരും ഇടപെടേണ്ട കാര്യമില്ല; അഞ്ജലി അമീര്‍ പറയുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നദിയും മോഡലുമാണ് അഞ്ജലി അമീര്‍. മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെയായിരുന്നു താരത്തിനെ സിനിമയിലേക്കുള്ള അരങ്ങേറ്റം . സിനിമയില്‍ മീര എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ചിത്രത്തില്‍ അറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രവുമായിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നിലും അഞ്ജലി എത്തിയിരുന്നു. എന്നാല്‍ അധി്കം ഷോയില്‍ തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിന്നിരുന്ന സമയം വരെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിയക്ക് ലഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജലി അമീര്‍. തന്റെ ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവാറുമുണ്ട്. അഞ്ജലി അമീറിന്റെ ഫാഷന്‍ സെന്‍സ് എപ്പോഴും ചര്‍ച്ചയാവാറുണ്ട്. മനോഹരമായി വസ്ത്രം ധരിക്കുന്ന ഒരാളാണ്. സ്‌റ്റൈലീഷ് ലുക്കിലാണ് താരം ഓരോ തവണ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഇപ്പോഴിത തന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ച് പറയുകയാണ് അഞ്ജലി. വസ്ത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ജീവിതത്തിലെ തന്റെ ചോയിസുകളെ കുറിച്ചും പറയുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചും അഞ്ജലി അമീര്‍ പറയുന്നുണ്ട്. ”എന്റെ ചെറുപ്പത്തിലേ ഉമ്മ മരിച്ചു. ഞാന്‍ തറവാട്ടിലാണു വളര്‍ന്നത്. ചെറുപ്പം മുതലേ ഞാന്‍ മെഹന്ദിയും നെയില്‍ പോളിഷും ഉപയോഗിച്ചിരുന്നു. ചെറിയകുട്ടി ആയിരുന്നതിനാല്‍ ആരും എതിരു പറഞ്ഞില്ല. പത്താം ക്ലാസ് ആയപ്പോഴേക്കും ഞാന്‍ എന്റെ വഴി തിരഞ്ഞെടുത്തല്ലോ. പിന്നീട് ആരോടും ഉത്തരം പറയേണ്ടി വന്നിട്ടില്ല” എന്നാണ് താരം പറയുന്നത്.

സാഹചര്യത്തിന് അനുസരിച്ചാണ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നാണ് അഞ്ജലി പറയുന്നത്. ”ഉദ്ഘാടനത്തിന് പോവുകയാണെങ്കില്‍ സാരി ആയിരിക്കും മിക്കവാറും ധരിക്കുക. ഔട്ടിങ്ങിനാണെങ്കില്‍ വെസ്റ്റേണ്‍ വസ്ത്രങ്ങള്‍. ജീന്‍സും ടോപ്പും ആണ് കൂടുതല്‍ ഇഷ്ടം. മേക്കപ് ഒന്നും ഉപയോഗിക്കാതെ വളരെ കാഷ്വല്‍ ആയിട്ടാണ് അധികവും പുറത്ത് പോവാറുള്ളതെന്നും” താരം അഭിമുഖത്തില്‍ പറയുന്നു.”രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ കസിന്‍സിന്റെ ഫ്രോക്കുകള്‍ ഇട്ടു നോക്കുമായിരുന്നു. അതെല്ലാം ഇപ്പോഴും ഓര്‍മയുണ്ട്. പതിനഞ്ചോ, പതിനാറോ വയസുള്ളപ്പോഴാണ് ശസ്ത്രക്രിയയ്ക്കു വിധേയയാകാന്‍ തീരുമാനിച്ച് വീട്ടില്‍നിന്നും ഇറങ്ങുന്നത്. അതിനു മുന്‍പേ എല്ലാത്തരം വസ്ത്രങ്ങളും ധരിക്കുമായിരുന്നു. അതുകൊണ്ട് ശസ്ത്രക്രിയയ്ക്കുശേഷം വസ്ത്രങ്ങളുടെ കാര്യത്തില്‍ പുതുമയൊന്നും തോന്നിയില്ലെന്നും”അഞ്ജലി പറഞ്ഞു.

ഒരുപാട് വളകളും കൊലുസും ഇടണമെന്നും മുതിരുമ്പോള്‍ സാരി ഉടുക്കണമെന്നും കുട്ടിക്കാലത്തേ ആഗ്രഹിച്ചിരുന്നു. സാരി ധരിക്കുമ്പോള്‍ എല്ലാവര്‍ക്കും പ്രത്യേക ഭംഗി തോന്നും. മുതിര്‍ന്നപ്പോള്‍ പക്ഷേ വര്‍ക്കിന് അനുസരിച്ചായി വസ്ത്രധാരണം. ദാവണി ധരിക്കുകയാണെങ്കില്‍ കുപ്പിവളയും കൊലുസും ഇടും. ഇപ്പോള്‍ അത്തരം ആഭരണങ്ങളോടുള്ള താല്‍പര്യം നഷ്ടപ്പെട്ടു. മിക്കവാറും ഒരു വാച്ച് മാത്രം ആയിരിക്കും ധരിക്കുക. ഇതിനു പ്രധാന കാരണം മടിയാണ്. കയ്യില്‍ കിട്ടുന്നത് എടുത്ത് ഇട്ടു പോകുന്നതാണല്ലോ എളുപ്പം.വെള്ളയും കറുപ്പുമാണ് ഇഷ്ടനിറം’

പ്രണയത്തെ കുറിച്ചും തന്റെ സ്വപ്നത്തെ പറ്റിയും നടി അഭിമുഖത്തില്‍ പറയുന്നുണ്ട്. ”എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ്. ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല. അങ്ങനെ ഒരു വ്യക്തി ഉണ്ടെങ്കില്‍ അയാളുടെ സ്വകാര്യത കൂടി ഞാന്‍ പരിഗണിക്കണമല്ലോ. ഇഷ്ടങ്ങള്‍ എല്ലാ വ്യക്തികള്‍ക്കും ഉണ്ടാകും. അത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത കാലത്തോളം മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ട ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം”.നല്ലൊരു വ്യക്തിയെ വിവാഹം ചെയ്ത് ദുബായില്‍ സെറ്റില്‍ ആകണം എന്നാണ് അഞ്ജലിയുടെ ആഗ്രഹം. കൂടാതെ സ്വന്തമായി ഒരു വീടും ബിസിനസ്സും നടിയുടെ മറ്റൊരു സ്വപ്‌നമാണ്.

about anjali amir

Continue Reading
You may also like...

More in Malayalam

Trending

Recent

To Top