Connect with us

നടി ദുർഗാ കൃഷ്ണ രണ്ടാമതും വിവാഹിതയായി; തമിഴ് നാട്ടിലായിരുന്നു ആ രഹസ്യ വിവാഹം വൈറലായി ചിത്രങ്ങൾ!

Malayalam

നടി ദുർഗാ കൃഷ്ണ രണ്ടാമതും വിവാഹിതയായി; തമിഴ് നാട്ടിലായിരുന്നു ആ രഹസ്യ വിവാഹം വൈറലായി ചിത്രങ്ങൾ!

നടി ദുർഗാ കൃഷ്ണ രണ്ടാമതും വിവാഹിതയായി; തമിഴ് നാട്ടിലായിരുന്നു ആ രഹസ്യ വിവാഹം വൈറലായി ചിത്രങ്ങൾ!

നടിയും നർത്തകിയുമായ ദുർഗ കൃഷ്ണ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് . വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . പ്രദീപ്.എം.നായർ സംവിധാനം ചെയ്ത ചിത്രത്തിൽ നായിക ജാനകിയായിട്ടാണ് ദുർഗ കൃഷ്ണ അഭിനയിച്ചത്. വിമാനത്തിന് ശേഷം പ്രേതം 2 എന്ന സിനിമയിൽ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, കൺഫെഷൻസ് ഓഫ് എ കുക്കു തുടങ്ങിയ സിനിമകളിലും ദുർഗ കൃഷ്ണ അഭിനയിച്ചു.2021 ഏപ്രിൽ അഞ്ചിനായിരുന്നു ദുർഗയുടെ വിവാഹം. ബിസിനസുകാരനായ അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കഴുത്തിൽ താലി ചാർത്തി ജീവിത സഖിയാക്കിയത്.

ഗുരുവായൂർ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. പിന്നീട് സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വെച്ചും നടത്തി. നാല് വർഷമായി പ്രണയിക്കുന്നുവെന്നും അർജുൻ തനിക്ക് ലെെഫ് ലെെൻ ആണെന്നുമാണ് പ്രണയം വെളിപ്പെടുത്തി ദുർഗ അന്ന് പറഞ്ഞത്. അർജുന്റെ പിറന്നാൾ ഇരുവരും ചേർന്ന് ആഘോഷമാക്കിയതിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ‌ ദാമ്പത്യ ജീവിതത്തിന്റെ ഒന്നാം വാർ‌ഷികത്തിൽ വീണ്ടും വിവാഹിതയായിരിക്കുകയാണ് ദുർഗയും അർജുനും. ദുർഗ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയ വഴി അറിയിച്ചത്. തമിഴ് സ്റ്റൈലിൽ തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ച് വളരെ ലളിതമായ ചടങ്ങായിട്ടാണ് ഇരുവരും തങ്ങളുടെ രണ്ടാം വിവാഹം നടത്തിയത്. ഒരു ആഗ്രഹത്തിന്റെ പുറത്താണ് ഒന്നാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരാകുന്നത് എന്നാണ് ദുർഗ വീഡിയോയിൽ പറഞ്ഞത്. വിവാഹ ശേഷമുള്ള ചിത്രങ്ങളും ദുർഗയും അർജുനും സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

വിവാഹ ശേഷമുള്ള ചിത്രങ്ങളും ദുർ​ഗയും അർജുനും സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

‘ഈ വർഷം മുഴുവൻ ഞങ്ങൾ സൃഷ്ടിച്ച എല്ലാ ഓർമകളും വീണ്ടും ആഘോഷിക്കാനുള്ള ദിവസം… ഹാപ്പി ആനിവേഴ്സറി’ എന്നാണ് ദുർ​ഗ കുറിച്ചത്. തമിഴ് ആചാരപ്രകാരം നടന്ന വിവാഹത്തിൽ തമിഴ് പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് ദുർ​ഗ എത്തിയത്. ​ഗ്രേപ്പ് നിറത്തിലുള്ള കോട്ടൺ സാരിയും മുല്ലപ്പൂവും സിംപിൾ ജ്വല്ലറിയും അണിഞ്ഞാണ് ദുർ​ഗ വിവാഹത്തിന് എത്തിയത്. സ്വർണ്ണ കസവുള്ള വെള്ള മുണ്ടും ഷർട്ടുമായിരുന്നു അർജുന്റെ വേഷം. ഇരുവരുടേയും വ്യത്യസ്തമായ വിവാഹ വാർഷികാഘോഷം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തുന്നത്.

കുടുക്ക് സിനിമയ്ക്ക് വേണ്ടി കൃഷ്ണ ശങ്കറിനൊപ്പം ചെയ്ത ലിപ് ലോക്ക് രം​ഗങ്ങൾ അടുത്തിടെ വൈറലായപ്പോൾ ദുർ​ഗയ്ക്ക് വളരെ അധികം വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ആ രം​ഗം ചെയ്യാൻ വന്നപ്പോൾ പിന്തുണ നൽകിയതും ഭർത്താവായിരുന്നുവെന്നും ദുർ​ഗ പറഞ്ഞിരുന്നു. ‘അർജുൻ നല്ല സപ്പോർട്ടീവാണ്. ഇങ്ങനെയൊരു രംഗമുള്ളതിനെക്കുറിച്ച് നേരത്തെ തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. വീട്ടുകാർ എങ്ങനെ എടുക്കുമെന്നതിനെക്കുറിച്ചായിരുന്നു പിന്നീട് ആശങ്കപ്പെട്ടത്. ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അവർക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. അർജുനായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ വീട്ടുകാരോട് പറഞ്ഞത്. അത്രയും സപ്പോർട്ടീവാണ് അർജുൻ. ഇക്കാര്യത്തിൽ ഞാൻ ലക്കിയാണ്.

about durgha krishna

Continue Reading
You may also like...

More in Malayalam

Trending

Recent

To Top