Connect with us

വമ്പൻ ട്വിസ്റ്റ് എത്തി; നെഞ്ചിടിപ്പോടെ കിരണിന്റെ നോട്ടം;സി എസിന്റെ ആദ്യ പ്ലാൻ വിജയിച്ചു; മൗനരാഗം സീരിയൽ ആഘോഷമാക്കാൻ അമ്മയറിയാതെ താരം അലീന പീറ്റർ!

Malayalam

വമ്പൻ ട്വിസ്റ്റ് എത്തി; നെഞ്ചിടിപ്പോടെ കിരണിന്റെ നോട്ടം;സി എസിന്റെ ആദ്യ പ്ലാൻ വിജയിച്ചു; മൗനരാഗം സീരിയൽ ആഘോഷമാക്കാൻ അമ്മയറിയാതെ താരം അലീന പീറ്റർ!

വമ്പൻ ട്വിസ്റ്റ് എത്തി; നെഞ്ചിടിപ്പോടെ കിരണിന്റെ നോട്ടം;സി എസിന്റെ ആദ്യ പ്ലാൻ വിജയിച്ചു; മൗനരാഗം സീരിയൽ ആഘോഷമാക്കാൻ അമ്മയറിയാതെ താരം അലീന പീറ്റർ!

അങ്ങനെ കാത്തിരുന്ന ആദ്യ സർപ്രൈസ് എത്തിക്കഴിഞ്ഞു. മൗനരാഗത്തിലേക്ക് നമ്മുടെ പ്രിയപ്പെട്ട അലീന ടീച്ചറും എത്തിയിരിക്കുകയാണ്.ടീച്ചർ വന്നിറങ്ങുന്നത് തന്നെ എന്താ ഒരു ലുക്കിലാണ്. അതുപോലെ കല്യാണി കൂടുതൽ സുന്ദരിയായിട്ടുണ്ട്. പക്ഷെ ഇവിടെ ഒക്കെ ഒരുപാട് പ്രശ്നങ്ങളും മണക്കുന്നുണ്ട്. പണ്ടൊരിക്കൽ ഇതുപോലെ തന്നെ കല്യാണിയുടെ വിവാഹം മുടങ്ങിപ്പോയിട്ടുണ്ട്. അന്നും ഒരു വയസൻ ആയിരുന്നു വിവാഹം കഴിക്കാൻ എത്തിയത്., പക്ഷെ നമ്മുടെ പാറുക്കുട്ടി അന്ന് ആ കല്യാണം പൊളിച്ചു .

ഇപ്പോൾ ദേ അടിപൊളി ഒരു ട്വിസ്റ്റ് നടത്തി കിരൺ കല്യാണി വിവാഹം നടക്കാൻ പോകുകയാണ്. ഇവിടെ ഇന്ന് സി എസിന്റെ പ്ലാനിലേക്ക് വിരൽ ചൂണ്ടുന്ന കുറെ സംഭവങ്ങൾ നടക്കുന്നുണ്ട്. ഇന്നിപ്പോൾ കല്യാണിയുടെ വിവാഹ റിസപ്ഷൻ ആണ് നടക്കുന്നത്. അതിൽ കിരണും എത്തുന്നുണ്ട്.. കിരൺ അവിടെ എത്തുന്നതും, എത്തുന്നതാണ് എത്തിക്കുന്നതാണ്.. അതും സി എസിന്റെ പ്ലാൻ ആണ്.. അപ്പോൾ കുറേക്കൂടി ഒരു കോൺഫിഡൻസ് കിരണിനു കിട്ടുന്നുണ്ട്.

ഏതായാലും ഇനിയുള്ള ദിവസങ്ങളിൽ കുറെയേറെ നല്ല നിമിഷങ്ങൾ കാണാം.. ഇത്രയും കാത്തിരുന്നത് വെറുതെ ആകില്ല എന്ന് ഉറപ്പിക്കാം.. പ്രകാശനെ പ്രകോപിപ്പിക്കുന്ന തരത്തിൽ കിരൺ ഇന്ന് സംസാരികുനുണ്ട.. അതിന് മറുപടിയായിട്ടാണ്.. പ്രകാശൻ കിരണിനോട് ചാടിക്കയറുന്നുണ്ടത്..

പിന്നെ കിരണിനെ കാണുമ്പോൾ വിഷമം തോന്നുന്നുമുണ്ട്… ആ സൂര്യ കുമാർ നിൽക്കുന്ന സ്ഥാനത്ത് ഇന്നും നിൽക്കേണ്ടത് കിരൺ ആയിരുന്നു;. അതുപോലെ നമ്മുടെ പ്രിയപ്പെട്ട അലീന ടീച്ചർ വരുന്നുണ്ട്.. ടീച്ചർ വരുമ്പോഴും കിരണിന്റെ നോട്ടം കാണുമ്പോൾ സങ്കടം തോന്നും.

പിന്നെ കിരൺ ഇന്ന് പ്രൊമോയിൽ പറഞ്ഞ പോലെ കെട്ടൊക്കെ നടക്കുമെന്നാണ് തോന്നുന്നത് .. അതിനു മുൻപ് എല്ലാവരും ഒന്ന് അഹങ്കരിക്കട്ടെ… ഇതിനിടയിൽ ആ പ്രകഷനും മൂങ്ങയും ശാരിയും കൂടി കിരണിനെ കളിയാക്കുന്ന സീൻ കൂടിയായപ്പോൾ കിരൺ ഫാൻസിന് നല്ല വിഷമം ആയിക്കാണണം..

പക്ഷെ ഇനി കുറച്ചുനാൾ കൂടിയല്ലേ ഒരു കൊട്ടിക്കലാശം കാണാം.. അതുപോലെ കിരൺ കല്യാണി വിവാഹം അത് ഒരു മെഗാ എപ്പിസോഡ് ആയി നടത്തണം എന്ന് അഭ്യർത്ഥന ഉണ്ട്.. ആ ആഗ്രഹം ഉള്ള മൗനരാഗം പ്രേക്ഷകർ കട്ടയ്ക്ക് സപ്പോർട്ട് ചെയുക.. ഒരു മെഗാ എപ്പിസോഡ് ആയിട്ട് കാണാൻ തന്നെയാണ് സൂപ്പർ.. പരസ്യം പോലുമില്ലാത്ത എപ്പിസോഡ് ആണെങ്കിൽ കുറേക്കൂടി പൊളിക്കും .. അപ്പോൾ നമുക്ക് കാത്തിരിക്കാം…

about mounaragam

More in Malayalam

Trending

Recent

To Top