Connect with us

യമുനയുടെ ചിത്രങ്ങൾ കണ്ടവർ ഞെട്ടി; മകൾക്ക് കെട്ട് പ്രായമായപ്പോൾ തന്നെ വേണോ ? സൈബർ ലോകം കത്തുന്നു

Malayalam

യമുനയുടെ ചിത്രങ്ങൾ കണ്ടവർ ഞെട്ടി; മകൾക്ക് കെട്ട് പ്രായമായപ്പോൾ തന്നെ വേണോ ? സൈബർ ലോകം കത്തുന്നു

യമുനയുടെ ചിത്രങ്ങൾ കണ്ടവർ ഞെട്ടി; മകൾക്ക് കെട്ട് പ്രായമായപ്പോൾ തന്നെ വേണോ ? സൈബർ ലോകം കത്തുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് യമുന. ജ്വാലയായി’യിലെ ലിസി മതി മലയാളികൾക്ക് യമുനയെ തിരിച്ചറിയാൻ. പിന്നീട് ചന്ദനമഴ പരമ്പരയിലെ മധുമതി എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറുകയായിരുന്നു

വിവാഹമോചനത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷമാണ് താരം വെളിപ്പെടുത്തുന്നത്. മക്കളുടെ സമ്മതത്തോട് കൂടിയുള്ള തീരുമാനത്തിന് വലിയ പിന്തുണയാണ് പുറംലോകത്ത് നിന്ന് ലഭിച്ചത്. എന്നാലിപ്പോള്‍ യമുന വീണ്ടും വിവാഹിതയായി എന്ന വാർത്തയാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വന്നിരിക്കുന്നത്

സീരിയല്‍ നടി യമുന വീണ്ടും വിവാഹിതയായി എന്ന തരത്തിലാണ് യുട്യൂബ് ചാനലുകളിലൂടെ വാര്‍ത്തകള്‍ വന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നു. വിവാഹവേഷത്തില്‍ ഭര്‍ത്താവിന്റെ കൈപിടിച്ച് ക്ഷേത്രത്തില്‍ നില്‍ക്കുന്ന യമുനയുടെ ചിത്രങ്ങളും പ്രചരിക്കുകയാണ്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് ഭര്‍ത്താവെന്നും പറയുന്നു. വിവാഹത്തിനെത്തിയവരെല്ലാം മാസ്ക് വെച്ചിട്ടുള്ളതിനാൽ അടുത്തിടെ നടന്ന വിവാഹമാണെന്ന് വ്യക്തമാവുന്നുണ്ട്. എന്നാൽ വിവാഹ വാർത്തയോട് യമുന ഇത് വരെ പ്രതികരിച്ചിട്ടില്ല.

അതെ സമയം വിവാഹ വാർത്ത വൈറൽ ആയതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം ആണ് നടക്കുന്നത്. മകൾ വിവാഹം കഴിക്കാൻ ആയപ്പോഴാണോ വീണ്ടും വിവാഹം കഴിക്കുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്. എന്നാൽ മറ്റുചില ആരാധകർ യമുനക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നത്. അതേസമയം ഏതെങ്കിലും സീരിയലിന് വേണ്ടിയുള്ള ഷൂട്ടിങ് ആയിക്കൂടെ ഇതെന്നും ചിലർ അഭിപ്രായം പങ്കിടുന്നുണ്ട്.

അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ചു സിനിമകളിലും അഭിനയിച്ച യമുനയുടെ ഭർത്താവ് സിനിമാ സംവിധായകനായ എസ്.പി.മഹേഷ് ആയിരുന്നു. പരസ്പരം യോജിച്ചു പോകില്ലെന്ന് ഉറപ്പായപ്പോൾ വളരെ മാന്യമായി പിരിയുക ആയിരുന്നതായും യമുന പറഞ്ഞിരുന്നു. ഇന്ന് സിംഗിൾ പേരന്റാണ്. ഇരുവരും ചേർന്നാണ് മക്കളുടെ കാര്യങ്ങൾ നോക്കുന്നത്. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കൾ!

Continue Reading
You may also like...

More in Malayalam

Trending

Recent

To Top