Connect with us

ശിവൻ സ്റ്റൈൽ പ്രണയം; കലിപ്പന്റെ കാന്താരി ഹിറ്റ് കോമ്പിനേഷൻ ; ചായയിൽ പഞ്ചസാര വേണ്ടെന്ന പ്രേമത്തിന് ശേഷം വീണ്ടും തുണി പിഴിയാൻ അഞ്ജലിയ്‌ക്കൊപ്പം ശിവൻ; പ്രേക്ഷകരുടെ പ്രിയപ്പെട്ട സാന്ത്വനം സീരിയൽ!

Malayalam

ശിവൻ സ്റ്റൈൽ പ്രണയം; കലിപ്പന്റെ കാന്താരി ഹിറ്റ് കോമ്പിനേഷൻ ; ചായയിൽ പഞ്ചസാര വേണ്ടെന്ന പ്രേമത്തിന് ശേഷം വീണ്ടും തുണി പിഴിയാൻ അഞ്ജലിയ്‌ക്കൊപ്പം ശിവൻ; പ്രേക്ഷകരുടെ പ്രിയപ്പെട്ട സാന്ത്വനം സീരിയൽ!

ശിവൻ സ്റ്റൈൽ പ്രണയം; കലിപ്പന്റെ കാന്താരി ഹിറ്റ് കോമ്പിനേഷൻ ; ചായയിൽ പഞ്ചസാര വേണ്ടെന്ന പ്രേമത്തിന് ശേഷം വീണ്ടും തുണി പിഴിയാൻ അഞ്ജലിയ്‌ക്കൊപ്പം ശിവൻ; പ്രേക്ഷകരുടെ പ്രിയപ്പെട്ട സാന്ത്വനം സീരിയൽ!

സാന്ത്വനം ഒരു പ്രത്യേക തരം പ്രണയ കഥയാണ് പറയുന്നത്. ഞാൻ ഇപ്പോഴും പറയാറുണ്ട്, സാന്ത്വനം ഒരു കൂട്ട് കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സീരിയൽ ആണെന്നും അതിന്റെതായ ഒരു ഭംഗിയും അതുപോലെ കുറെ കഥാപാത്രങ്ങൾ കൊതിയും നുണയും കുത്തിത്തിരിപ്പും , അസൂയയും ഒക്കെ കാട്ടും. അതൊക്കെ വളരെ മനോഹരമായി നമുക്ക് മുന്നിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇതൊക്കെ ഇന്നത്തെ യൂത്തിനിടയിൽ എങ്ങനെയാണ് ക്ലിക്ക് ആവുക എന്നറിയില്ല. എതെയാലും പുത്തൻ പ്രൊമോയിലെ പ്രണയ രംഗങ്ങൾ ആണ് എനിക്ക് ഇഷ്ടപ്പെട്ടത്.

ഉറപ്പായും എപ്പിസോഡ് വരുമ്പോൾ ശിവാജ്ഞലി പ്രണയം കലിപ്പാന്റെ കാന്താരി പേജുകളിൽ നിറയും . ആൾറെഡി നമ്മുടെ ചായ പ്രണയം വൈറലായിട്ടുണ്ട്.

ചായ വേണോ ഗുയ്‌സ്. മധുരം കൂട്ടി. എന്ന ക്യാപ്‌ഷനിൽ കലിപ്പാന്റെ കാന്താരി ഫേസ്ബുക്ക് പേജിൽ ശിവാജ്ഞലി ചായ കുടിക്കൽ പ്രണയം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പിന്നെ ഈ തുണി കഴുകുന്നതും പിഴിയുന്നതുമൊക്കെ ഇപ്പോൾ ശിവന് ശീലമായിട്ടുണ്ട്.

ഈ തുണി അലക്കണത്തും പിഴിയണതും ആണോ ശിവാജ്ഞലിയുടെ തീവ്രപ്രണയം എന്ന് ചോദിക്കുന്നവരിയോട് ഇവർക്ക് രണ്ടാൾക്കും ആ സ്പെയ്സ് മാത്രമാണ് നമ്മുടെ റൈറ്റർ ഇതുവരെ കൊടുത്തിട്ടുള്ളു. ഇത് സാന്ത്വനം ആണ്. അല്ലാതെ അലീനയും അമ്പാടിയും വിനീതും അപർണ്ണയും ഋഷിയും സൂര്യയും വേളി കടപ്പുറത്തുപോയ പോലെ ശിവനും അഞ്ജലിയും എങ്ങനെ പോകാനാണ്.

ഇത് നാല് ചുവരുകൾക്കുള്ളിൽ നടക്കുന്ന ഒരു കുടുംബത്തിന്റെ കഥയല്ലേ ഗെയ്‌സ്… തുണി പിഴിയൽ, അലക്കൽ, കൂട്ടിമുട്ടി ചിരിക്കൽ, കട്ടിൽ-പായയിൽ വായിനോക്കി കിടക്കൽ ഇതൊക്കെ മാത്രമാണ് ഈ നാല് ചുവരുകൾക്കുള്ളിൽ നടത്താൻ സാധിക്കുന്ന പ്രണയ നിമിഷങ്ങൾ. ഹാ പിന്നെ റോഡിൽ ടു വീലറിൽ പ്രണയിക്കാം എന്നും നിങ്ങൾക്ക് കാണിച്ചുതന്നില്ലേ…

പിന്നെ സാന്ത്വനത്തിലെ അവസ്ഥ എടുക്കുകയാണെങ്കിൽ ഇനി ലച്ചു അപ്പച്ചിയെ വച്ചോണ്ടിരിക്കുന്ന പ്രശ്നം ഇല്ല. കളികൾ കൈ വിട്ടു പോകുന്ന മട്ടാണ് . അഞ്ചു കളത്തിൽ ഇറങ്ങേണ്ട നേരമായിരിക്കുന്നു.. ആ വീട്ടിൽ ആകെ അഞ്ചു ആണ് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്നത്. അഞ്ചിവിനു ആരെയും പേടിയില്ല. പക്ഷെ അഞ്ചു വേണ്ട വേണ്ട എന്ന് വെക്കുന്നത് ആ അപ്പുവിനെ ഓർത്തിട്ടാണ്.

പിന്നെ അപ്പു പെട്ടന്ന് മാറുന്നു എന്നൊക്കെ പ്രൊമോയിൽ പറഞ്ഞില്ലേ.. ഓ അതൊക്കെ വെറുതെ ആണ്. ശരിക്കും അപ്പു ഒരു പാവം കുട്ടിയാണ്. ഈ കഷ്ടപ്പാടുകൾ ഒന്നും അറിയാതെ ഒരു അണുകുടുംബ പശ്ചാത്തലത്തിൽ വളര്ന്ന കുട്ടിയായിട്ടാണ് അപ്പുവിനെ കഥയിലോ കാണിക്കുന്നത്. അപ്പോൾ ലച്ചു അപ്പച്ചി തനിക്ക് എല്ലാം ആണ് എന്നൊക്കെ പറഞ്ഞാലും കാര്യത്തോട് അടുക്കുമ്പോൾ അപ്പു ഉറപ്പായും സാന്ത്വനം വീട്ടുകാർക്കൊപ്പം നില്കും.

അതൊരു പതിവ് കാഴ്ചയാണല്ലോ.. ഇതിനു മുന്നേ തമ്പി എന്തൊക്കെ അടവുകൾ പയറ്റിയതാണ്. എന്നിട്ടും അപ്പു ഹരിയ്‌ക്കൊപ്പം സാന്ത്വനത്തിൽ തന്നെയല്ലേ നിൽക്കുന്നത്. ഇനി സാന്ത്വനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തന്നെയാണ് നല്ലത്. കാരണം സാന്ത്വനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് ശിവാജ്ഞലി പ്രണയം തീവ്രമാകുന്നത്.

അപ്പച്ചിയുടെ മുഖത്തു അലക്കിയ വെള്ളം അഞ്ജു തെർപ്പിച്ച സീനും അത് പരാതിയായി ലച്ചു പറയാൻ പോകുന്നതും ചോദിക്കാനായി അപ്പു വരുന്നതും ഒക്കെ അപാര സീൻ തന്നയാണ്.

എന്നാലും ആ ചായയ്ക്ക് എങ്ങനെ മധുരം കൂടി എന്ന് മനസിലാകുന്നില്ലല്ലോ ? ഈ ടെക്കനിക്ക് പിടികിട്ടിയിരുന്നെങ്കിൽ നമുക്ക് പഞ്ചസാര വാങ്ങൽ ഒഴിവാക്കാമായിരുന്നു. എന്തൊക്കെ ട്രോള് വന്നാലും മലയാളികളുടെ നമ്പർ വൺ സീരിയൽ ആണ് സാന്ത്വനം . ഇത് ഞാൻ പറഞ്ഞതല്ല. ഏഷ്യാനെറ്റ് ചാനൽ പ്രൊമോയുടെ വ്യൂസ് പറഞ്ഞതാണ്. നിങ്ങൾ തന്നെ നോക്കിക്കേ.. സാന്ത്വനം പ്രൊമോ മാത്രമാണ് എല്ലായിപ്പോഴും വൺ മില്യൺ വ്യൂസ് ആകുക. ഇപ്പോഴുള്ള ജനറൽ പ്രൊമോ വൺ മില്ല്യൺ കഴിഞ്ഞു . അതാണ് കലിപ്പാന്റെ കാന്താരി പവർ.

about santhwanam

More in Malayalam

Trending

Recent

To Top