Connect with us

പേളി ഭാഗ്യവതിയാണ്, ഭർത്താവിനെപ്പോലെ നല്ലൊരു അമ്മയും ; ചുരിദാർ ഇടാൻ അമ്മയ്ക്ക് ധൈര്യം കൊടുത്തത് പേളിയാണെന്ന് ശ്രീനി; മറുപടിയുമായി പേളിയും എത്തി!

Malayalam

പേളി ഭാഗ്യവതിയാണ്, ഭർത്താവിനെപ്പോലെ നല്ലൊരു അമ്മയും ; ചുരിദാർ ഇടാൻ അമ്മയ്ക്ക് ധൈര്യം കൊടുത്തത് പേളിയാണെന്ന് ശ്രീനി; മറുപടിയുമായി പേളിയും എത്തി!

പേളി ഭാഗ്യവതിയാണ്, ഭർത്താവിനെപ്പോലെ നല്ലൊരു അമ്മയും ; ചുരിദാർ ഇടാൻ അമ്മയ്ക്ക് ധൈര്യം കൊടുത്തത് പേളിയാണെന്ന് ശ്രീനി; മറുപടിയുമായി പേളിയും എത്തി!

മലയാളികളുടെ പ്രിയങ്കരിയായ താരം പേർളി മാണി എന്നും വാർത്തകളിലെ നിറസാന്നിധ്യമാണ്. കുഞ്ഞു നില കൂടിയെത്തിയതോടെ പേർളി കഥകൾ ധാരാളമാണ്. ഇപ്പോഴിതാ, ചെന്നൈയില്‍ നിന്നും നില ബേബിയെ കാണാനായി ശ്രിനിഷിന്റെ അമ്മ കൊച്ചിയിലേക്കെത്തിയ വിശേഷം പങ്കുവെക്കുകയാണ്. നിലയ്ക്ക് മാത്രമല്ല അമ്മയെ വീണ്ടും അടുത്ത് കിട്ടിയ സന്തോഷം പേളിക്കുമുണ്ട്.

അമ്മയ്‌ക്കൊപ്പമുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം പേളിയും പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് മേക്കപ്പിടുന്ന വീഡിയോയുമായെത്തിയിരിക്കുകയാണ് പേളി. അമ്മയെ ആദ്യമായി ചുരിദാറില്‍ കാണാനായതിന്റെ സന്തോഷത്തെക്കുറിച്ചായിരുന്നു ശ്രിനിഷ് പറഞ്ഞത്.

എന്റെ മമ്മി ക്യാമറ കണ്ടാല്‍ ഓടും, എന്നാല്‍ അമ്മ അങ്ങനെയല്ല, അമ്മ ഇങ്ങോട്ട് വരും. അതേ പോലെ തന്നെയാണ് ശ്രീനിയും. നില ബേബിയെ കാണാന്‍ അമ്മ തന്നെ, അമ്മയുടെ അതേ മുഖച്ഛായ തന്നെ എന്നാണ് എല്ലാവരും പറയുന്നത്. അതെനിക്കൊരു വലിയ കോംപ്ലിമെന്റാണ്. അങ്ങനെ കേള്‍ക്കുമ്പോള്‍ സന്തോഷമാണെന്നും പേളി പറഞ്ഞിരുന്നു. അമ്മയെ അടുത്ത് കിട്ടിയാല്‍ എപ്പോഴും ഞാന്‍ മേക്കപ്പിട്ട് കൊടുക്കാറുണ്ട്.

എന്റെ മോള്‍ അജിത്തിനൊപ്പം അഭിനയിച്ചു എന്നായിരുന്നു വലിമൈയെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത്. ഞങ്ങളെ കണ്ടാല്‍ അമ്മയും മകളെപ്പോലെയെന്നുള്ള കമന്റുകളും കേട്ടിട്ടുണ്ട്. സിംപിളായ മേക്കപ്പാണ് അമ്മയ്ക്ക് വേണ്ടി ചെയ്തത്. ഞാന്‍ പറയുന്നതെല്ലാം കേള്‍ക്കും, ശ്രീനി ചെറുപ്പത്തില്‍ അങ്ങനെ കുറുമ്പൊന്നും കാണിച്ചിരുന്നില്ലെന്നായിരുന്നു അമ്മയുടെ കമന്റ്.

59 ഒന്നും ഒരു വയസേയല്ലെന്നും അമ്മയോട് പേളി പറയുന്നുണ്ടായിരുന്നു. അച്ഛന് മേക്കപ്പിടുന്നതിലൊന്നും പ്രശ്‌നമില്ല. എന്നെ ചുരിദാര്‍ ഇട്ട് കാണാനാണ് അച്ഛന് ഇഷ്ടം, ഞാനാണ് സാരി തിരഞ്ഞെടുത്തതെന്നും അമ്മ പറയുന്നുണ്ടായിരുന്നു. ശരിക്കും അമ്മയും മകളും പോലെ തന്നെ, പേളി ഭാഗ്യവതിയാണ് ഇത്രയും നല്ലൊരു അമ്മയെ കിട്ടിയതില്‍, നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. 10 ലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

അമ്മയുടെ പുഞ്ചിരിയിലുണ്ട് എല്ലാം, ആദ്യമായാണ് അമ്മയെ സാല്‍വാറില്‍ കാണുന്നത്. അതിനുള്ള ധൈര്യം കൊടുത്തത് പേളിയാണെന്നായിരുന്നു ശ്രീനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പോസ്റ്റിന് താഴെ കമന്റുമായി പേളി എത്തിയിരുന്നു. മേക്കപ്പ് വീഡിയോ കണ്ടപ്പോള്‍ ഇതും പ്രതീക്ഷിച്ചിരുന്നു. നില ബേബിക്ക് അമ്മയുടെ അതേ ഫേസ്‌കട്ടാണെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍. ശ്രീനിയുടെ പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

about pearle

More in Malayalam

Trending

Recent

To Top