Malayalam
ഇഞ്ചക്ഷന്‍ എടുക്കുന്നുണ്ടോ? തടി കൂട്ടാന്‍ മരുന്ന് കഴിച്ചോ? ; ചോദ്യങ്ങൾ കൂടിവന്നപ്പോൾ പ്രതികരിച്ച് ദിയ സന!
ഇഞ്ചക്ഷന്‍ എടുക്കുന്നുണ്ടോ? തടി കൂട്ടാന്‍ മരുന്ന് കഴിച്ചോ? ; ചോദ്യങ്ങൾ കൂടിവന്നപ്പോൾ പ്രതികരിച്ച് ദിയ സന!
സാമൂഹിക പ്രവര്‍ത്തകയും മോഡലുമൊക്കെയായ ദിയ സന ഇന്ന് മലയാളികൾക്കിടയിൽ ഏറെ ചർച്ചയാണ്. ദിയ സനയെ മലയാളികൾ കൂടുതൽ അറിയുന്നത് ബിഗ് ബോസ് ഷോയിലൂടെയായിരുന്നു. ബിഗ് ബോസിലെ ശക്തമായ സാന്നിധ്യമായിരുന്നു ദിയ സന .
സാമൂഹിക വിഷയങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങൾ പറഞ്ഞ് ദിയ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ദിയ സനയുടെ പോസ്റ്റുകളും ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ ദിയ സനയുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
തന്നോട് സുഹൃത്തുക്കളും മറ്റും നിരന്തരം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ സന. താന്‍ ഒരുപാട് മാറിയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഈ മാറ്റത്തിന്റെ കാരണം എന്താണെന്നാണ് പലരും ചോദിക്കുന്നതെന്ന് പറയുന്ന ദിയ സന അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്.
ദിയ കുറിച്ച വാക്കുകള്‍ വായിക്കാം….
“ഞാന്‍ ഇന്നൊരുപാട് മാറി എന്ന് സുഹൃത്തുക്കളൊക്കെ പറയുന്നുണ്ട്… ഞാനിപ്പോ എന്താ ചെയ്യുന്നേ?? ഇഞ്ചക്ഷന്‍ എടുക്കുന്നുണ്ടോ?? തടി കൂട്ടാന്‍ മരുന്ന് കഴിച്ചോ? പല്ലെന്ത് ചെയ്തു എന്നൊക്കെ… ഇതില്‍ പറഞ്ഞ പല്ല് ഞാന്‍ സ്‌മൈല്‍ കറക്ഷൻ ചെയ്തിട്ടുണ്ട്… ബാക്കിയൊക്കെ പ്രായം കൂടുന്നത് കൊണ്ടുള്ളതാ എന്നാണ് ദിയ സന പറയുന്നത്.
ഞാന്‍ നല്ലോണം ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരാളാണ്.. എപ്പോഴും ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവണമെന്നാഗ്രഹിക്കുന്ന എനിക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയുമൊക്കെ ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ… അത് അവനവന്റെ ഇഷ്ടത്തിന് ജീവിക്കാനും വേണ്ടിയാണ്.. പിന്നെ മാറ്റങ്ങളൊക്കെ കഷ്ടപ്പെടുമ്പോ ഉണ്ടാകുന്നതാണെന്നും ദിയ പറയുന്നത്.”
കുറിപ്പിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മനസ്സില്‍ സന്തോഷം ഉള്ളോണ്ട് എന്ന് അങ്ങ് പറയണം, ഹാര്‍ഡ് വര്‍ക്കിന്റെ പ്രതിഫലം കിട്ടി, നിനക്ക് ഇപ്പോഴുള്ള തടിയാണ് ഭംഗി എന്നിങ്ങനെയാണ് കമന്റുകള്‍.
ചിലര്‍ വിമര്‍ശനവുമായും എത്തിയിട്ടുണ്ട്.സമൂഹത്തിനു വേണ്ടി നീ സംസാരിക്കുന്നുണ്ട് എന്ന് സമൂഹത്തിന് തോന്നണ്ടേ അത് നീ പറഞ്ഞാല്‍ പോരല്ലോ, പ്രായം കൂടുമ്പോള്‍ തടി കൂടുമോ…? കൂടില്ല…, അങ്ങിനെ കൂടുന്നെങ്കില്‍ എന്തോ കുഴപ്പമുണ്ടല്ലോ എന്നിങ്ങനെയാണ് വിമര്‍ശകരുടെ കമന്റുകള്‍. പക്ഷെ വിമര്‍ശനങ്ങളെ ദിയ ശ്രദ്ധിക്കാറില്ല.
ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ദിയ സന. തന്റെ നിലപാടുകളിലൂടെയാണ് ദിയ ബിഗ് ബോസില്‍ സാന്നിധ്യം അറിയിച്ചത്. ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടേയും ദിയ സന വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഈയ്യടുത്ത് തന്റെ മുന്‍ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമെല്ലാം ദിയ സന നടത്തിയ തുറന്നു പറച്ചിലും കയ്യടി നേടിയിരുന്നു.
നീണ്ട 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹം എനിക്കും സംഭവിച്ചു. വാപ്പയും ഉമ്മയും കഷ്ടപ്പെട്ട് സ്വര്‍ണവും പണവും ഭൂമിയും ഒക്കെ കൊടുത്തു. ഇനിയും ഇനിയും മുതല്‍ വേണമെന്നുള്ള ബുദ്ധിമുട്ടിക്കല്‍ എന്റെ ശരീരത്തിന് നേരെ എത്തി. അയാളും കുടുംബവും കുറെ ഇടിച്ചു അടിച്ചു. ഒടുക്കം ഇറങ്ങിയോടി എന്റെ വീട്ടിലെത്തിയെന്നായിരുന്നു ദിയ സന പറഞ്ഞത്.”
about diya sana