ഇന്ത്യൻ കുടുംബങ്ങളുടെ നേർക്കാഴ്ച സിനിമയിലൂടെ കാണുമ്പോൾ, നമുക്ക് അങ്ങനെ തന്നെ വേണം ; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജപ്പാനീസ് ഭാഷയില്‍ റിലീസിനൊരുങ്ങുമ്പോൾ ജിയോ ബേബിയുടെ ഉഗ്രൻ കമന്റ്!
ഇന്ത്യൻ കുടുംബങ്ങളുടെ നേർക്കാഴ്ച സിനിമയിലൂടെ കാണുമ്പോൾ, നമുക്ക് അങ്ങനെ തന്നെ വേണം ; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജപ്പാനീസ് ഭാഷയില്‍ റിലീസിനൊരുങ്ങുമ്പോൾ ജിയോ ബേബിയുടെ ഉഗ്രൻ കമന്റ്!
ഇന്ത്യൻ കുടുംബങ്ങളുടെ നേർക്കാഴ്ച സിനിമയിലൂടെ കാണുമ്പോൾ, നമുക്ക് അങ്ങനെ തന്നെ വേണം ; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജപ്പാനീസ് ഭാഷയില്‍ റിലീസിനൊരുങ്ങുമ്പോൾ ജിയോ ബേബിയുടെ ഉഗ്രൻ കമന്റ്!
2021 ൽ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സിനിമയിലൂടെ പറഞ്ഞുവച്ച കാര്യം ഇന്നും ചൂടുപ്പിക്കുന്ന ചർച്ചയാണ്. ജിയോ ബേബി സംവിധാനം ചെയ്ത സിനിമയിൽ നിമിഷ സജയന്‍,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.
ഒ.ടി.ടിയില്‍ റിലീസ് ചെയ്തിന് പിന്നാലെ ചിത്രത്തിന് അന്താരാഷ്ട തലത്തിലടക്കം അഭിനന്ദങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോളിതാ ചിത്രം ജപ്പാനില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങുകയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ചിത്രം ജാപ്പനീസ് ഭാഷയിലേക്ക് ഡബ്ബ് ചെയ്താണ് റിലീസിന് ഒരുങ്ങുന്നത്. ജനുവരി 21 നാണ് ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുന്നത്. നീസ്ട്രീമില്‍ റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണ്‍ പ്രൈമിലും മറ്റ് എട്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തിരുന്നു.
ഒരു സ്ത്രീയുടെ വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളെ വളരെ റിയലിസ്റ്റിക്കായി കൈകാര്യം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സമൂഹത്തിലെ ആണധികാരത്തെയും സ്ത്രീ വിരുദ്ധതയേയും ചോദ്യം ചെയ്തുകൊണ്ട് യാഥാര്‍ത്ഥ്യത്തിന്റെ ഇരുപക്ഷത്തു നിന്നും പ്രേക്ഷകനെ ചിന്തിപ്പിച്ചിരുന്നു. കുടുംബ കാര്യങ്ങൾക്കൊപ്പം അല്പം സമൂഹ കാര്യങ്ങളും കൂടി ആയപ്പോൾ സിനിമ കൂടുതൽ ചർച്ചയ്ക്ക് കാരണമായി.
സന്തോഷ വാർത്ത ഫേസ്ബുക്കിലൂടെ പങ്കിട്ട് സംവിധായകൻ ജിയോ ബേബി തന്നെ രംഗത്തുവന്നിരുന്നു, സൗഹൃദപരമായ കുറെ കമ്മെന്റുകളും പോസ്റ്റിനു വരുന്നുണ്ട്. “ഇന്ത്യക്കാരുടെ ഉള്ള വിലയും കൂടി പോകും ഇന്ത്യൻ കുടുംബങ്ങളുടെ നേർക്കാഴ്ച സിനിമയിലൂടെ കാണുമ്പോൾ” എന്നുള്ള ഒരു കമെന്റിന്, നമുക്ക് അങ്ങനെ തന്നെ വേണം എന്നാണ് ജിയോ ബേബി രസകരമായി പറയുന്നത്.
ഛായാഗ്രഹണം സാലു കെ തോമസ് ആയിരുന്നു. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ്. കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍ എന്നിവരാണ്.
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തുന്ന പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്. ചൊവ്വാഴ്ചയാണ് പുരസ്കാരം സമ്മാനിക്കുക. പ്രേംനസീറിന്റെ...