News
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഹിന്ദി റീമേക്കില്‍ നായികയായി സാന്യ മല്‍ഹോത്ര; വിവരം പങ്കുവെച്ച് സംവിധായക ആരതി
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഹിന്ദി റീമേക്കില്‍ നായികയായി സാന്യ മല്‍ഹോത്ര; വിവരം പങ്കുവെച്ച് സംവിധായക ആരതി

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഹിന്ദി റീമേക്ക് ഹര്മന് ബവേജ നിര്‍മ്മിക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ആരതി സംവിധാനം ചെയ്യുന്ന ഹിന്ദി റീമേക്കില്‍ സാന്യ മല്‍ഹോത്രയാണ് നായിക.
സാന്യ മല്‍ഹോത്രയ്ക്കും ഹര്മന് ബവേജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധായിക ആരതിയാണ് ഇക്കാര്യം അറിയിച്ചത്.
ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിച്ച മലയാളം ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് 2021-ല്‍ ആണ് പുറത്തിറങ്ങിയത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ആണ് ചിത്രത്തില്‍ ദമ്പതിമാരായി അഭിനയിച്ചത്. ഈ ചിത്രം ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.
ഈ ചിത്രം പുരുഷാധിപത്യ കുടുംബവുമായുള്ള ഭാര്യയുടെ പോരാട്ടത്തെകുറിച്ചാണ് പറയുന്നത്. ചിത്രം തമിഴിലേക്കും റീമേക് ചെയ്യുന്നുണ്ട്. ഐശ്വര്യ രാജേഷ് ആണ് തമിഴിലെ നായിക.
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മോഹൻലാലിന്റെ ഏറ്റവും വലിയ തിയറ്റർ ഹിറ്റുകളിലൊന്നാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാൽ ശരിക്കും...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...