Connect with us

കരിയര്‍ ബ്രേക്ക് ആകേണ്ട ചിത്രം മുലക്കച്ച കെട്ടി അഭിനയിക്കണം എന്നുള്ളതു കൊണ്ട് വേണ്ടെന്ന് വെച്ചു; ഷക്കീലയെ പോലെ അഭിനയിക്കാന്‍ പറ്റില്ല, തുറന്ന് പറഞ്ഞ് നടി രമ ദേവി

Malayalam

കരിയര്‍ ബ്രേക്ക് ആകേണ്ട ചിത്രം മുലക്കച്ച കെട്ടി അഭിനയിക്കണം എന്നുള്ളതു കൊണ്ട് വേണ്ടെന്ന് വെച്ചു; ഷക്കീലയെ പോലെ അഭിനയിക്കാന്‍ പറ്റില്ല, തുറന്ന് പറഞ്ഞ് നടി രമ ദേവി

കരിയര്‍ ബ്രേക്ക് ആകേണ്ട ചിത്രം മുലക്കച്ച കെട്ടി അഭിനയിക്കണം എന്നുള്ളതു കൊണ്ട് വേണ്ടെന്ന് വെച്ചു; ഷക്കീലയെ പോലെ അഭിനയിക്കാന്‍ പറ്റില്ല, തുറന്ന് പറഞ്ഞ് നടി രമ ദേവി

മലായാളികള്‍ക്ക്് സുപരിചിതമായ മുഖമാണ് നടിയ രമ ദേവിയുടേത്. സീരിയലുകളിലും സിനിമകളിലും ഒരു പോലെ ശ്രദ്ധേയമായിരുന്നു താരം. ഇപ്പോഴിതാ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്ലാമറസ് വേഷം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും താന്‍ ചെയ്യാതിരുന്നതിനെ കുറിച്ചാണ് താരം പറഞ്ഞത്.

തന്നോട് ഗ്ലാമറസ് റോള്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ താന്‍ ചെയ്യില്ല. ചില പടങ്ങളില്‍ അത്തരം വേഷങ്ങള്‍ തേടി വന്നിരുന്നു. ചെയ്യാന്‍ പറഞ്ഞാല്‍ പറ്റില്ലെന്ന് തന്നെ പറയും. ഗ്ലാമറസ് റോളുകള്‍ ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. പക്ഷേ താനത് ചെയ്യില്ല എന്നത് തന്റെ ഒരു കാഴ്ചപ്പാടാണ്.

പിന്നെ തന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പറ്റുന്നത് അല്ല. താനൊരു ആവറേജ് ആണ്. ഷക്കീല ചെയ്യുന്നൊരു വേഷം തനിക്ക് ചെയ്യാന്‍ പറ്റില്ല. തന്റെ ഒരു ശരീരപ്രകൃതത്തിന് പറ്റുന്ന റോളുകള്‍ ചെയ്യാനാണ് ഇഷ്ടം. അങ്ങനെയേ ചെയ്യുകയുള്ളു.

മുലക്കച്ച കെട്ടി അഭിനയിക്കുന്നതിന് വരെ തനിക്ക് ഇഷ്ടമല്ല. അങ്ങനൊരു സംഭവം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പി.ജി വിശ്വംഭരന്‍ സാറിന്റെ പടമാണ്. അതില്‍ നല്ലൊരു വേഷത്തിലേക്കാണ് വിളിച്ചത്. അതില്‍ മുലക്കച്ച കെട്ടിയിട്ടുള്ള സീനുകളൊക്കെ അഭിനയിക്കേണ്ടതുണ്ടെന്ന് സാര്‍ പറഞ്ഞിരുന്നു.

അന്നേരം തന്നെ ‘സാര്‍, എനിക്ക് അത് വേണ്ട’ എന്നും ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. ‘നല്ലൊരു ആര്‍ട്ടിസ്റ്റല്ലേ നിങ്ങള്‍. ഈ റോള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്കൊരു ബ്രേക്ക് ആവും’ എന്ന് സാര്‍ പറഞ്ഞിരുന്നു. അതിന് മുമ്പ് സാറിന്റെ ആഗ്‌നേയം എന്നൊരു സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു.

അതിലൊരു നല്ല വേഷമായിരുന്നു. നെടുമുടി വേണുവിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. രണ്ടാമതും സാര്‍ തന്നെ വിളിച്ചെങ്കിലും താല്‍പര്യം പ്രകടിപ്പിച്ചില്ല. ഭര്‍ത്താവും തന്നെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ ചെയ്യില്ലെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു എന്നാണ് രമ ദേവി പറയുന്നത്.

More in Malayalam

Trending

Recent

To Top