Connect with us

വായ വെട്ടിയിട്ട പോലെ കിടക്കണ കിടപ്പ് കണ്ടാ… കുറച്ച് കഞ്ഞിയെടുക്കട്ടെ, കുഞ്ഞാലിയെ ട്രോളന്മാർ കൊന്നു! സോഷ്യൽ മീഡിയയിൽ ട്രോൾ മഴ! കുറച്ച് കണ്ടാലോ…

Social Media

വായ വെട്ടിയിട്ട പോലെ കിടക്കണ കിടപ്പ് കണ്ടാ… കുറച്ച് കഞ്ഞിയെടുക്കട്ടെ, കുഞ്ഞാലിയെ ട്രോളന്മാർ കൊന്നു! സോഷ്യൽ മീഡിയയിൽ ട്രോൾ മഴ! കുറച്ച് കണ്ടാലോ…

വായ വെട്ടിയിട്ട പോലെ കിടക്കണ കിടപ്പ് കണ്ടാ… കുറച്ച് കഞ്ഞിയെടുക്കട്ടെ, കുഞ്ഞാലിയെ ട്രോളന്മാർ കൊന്നു! സോഷ്യൽ മീഡിയയിൽ ട്രോൾ മഴ! കുറച്ച് കണ്ടാലോ…

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സിനിമ, അടുത്ത കാലത്ത് ഒരു മലയാളച്ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രൊമോഷന്‍ ലഭിച്ച ഒരു സിനിമ, പ്രീ ബുക്കിങ്ങില്‍ പോലും റെക്കോര്‍ഡ് സൃഷ്ടിച്ച സിനിമ – ഇങ്ങനെ മരക്കാറിന് വിശേഷണങ്ങള്‍ ഒട്ടനവധിയുണ്ടായിരുന്നു. പക്ഷെ ആ വിശേഷണങ്ങളുടെ വലുപ്പത്തിനൊപ്പം നില്‍ക്കാന്‍ മരക്കാര്‍ എന്ന സിനിമക്കാകുന്നില്ല എന്നാണ് പൊതുവെ ഉയർന്ന വന്ന അഭിപ്രായങ്ങൾ

ചിത്രം തിയേറ്ററിൽ എത്തിയതിന് പിന്നാലെ ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒടിയനിലെ കഞ്ഞിയെടുക്കട്ടെ ഡയലോഗ് മുതല്‍ തുടങ്ങുന്ന ട്രോള്‍ മരക്കാറിലെ വാഴപ്പിണ്ടിയിലെത്തുന്നു. ട്രോളിനൊപ്പം ഫാന്‍സ് പോരും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമാണ് . സിനിമയെ പിന്തുണച്ചുകൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് പ്രതികരിക്കുമ്പോള്‍, മറുവശത്തു ഫാന്‍സിനിടയില്‍ തന്നെ തര്‍ക്കങ്ങള്‍ രൂക്ഷമാകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫസ്റ്റ് ഷോയ്ക്ക് ശേഷം മരക്കാരേയും ഓടിയനെയും തമ്മില്‍ താരതമ്യപ്പെടുത്തിയുള്ള ട്രോളുകളും നിറയാന്‍ തുടങ്ങിയത്. സിനിമയ്ക്ക് ശേഷം ‘കഞ്ഞിയെടുക്കട്ടെ’, ‘ഇതിലും നല്ലത് ഒടിടിയില്‍ റിലീസ് ചെയ്യുന്നതായിരുന്നു’, തുടങ്ങിയ പ്രതികരണങ്ങളാണ് ഫാന്‍ പേജുകളിലടക്കം നിറയുന്നത്. എന്നാല്‍ വലിയ ബ്രഹ്‌മാണ്ഡ ചിത്രം എന്ന രീതിയില്‍ സിനിമ കാണാന്‍ പോകരുത് എന്നും, ആവറേജ് പടമാണെന്നും സാങ്കേതികമായി മികച്ച സിനിമയാണെന്നുമുള്ള പ്രതികരണങ്ങളും എത്തുന്നു.

ലാലേട്ടന്‍ ബിഗ് ബജറ്റുകളില്‍ നിരാശപ്പെടുത്തിയ ഒടിയനേക്കാള്‍ പ്രേക്ഷകര്‍ മരക്കാറിനെ തള്ളിപ്പറഞ്ഞുവെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്തായാലും ചോദ്യങ്ങളും ട്രോളുകളുമൊക്കെയായി മരക്കാര്‍ ചര്‍ച്ചകളില്‍ സജീവമാണ്. ഇതിനിടെ മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും പേജുകളില്‍ സൈബറാക്രമണം രൂക്ഷമാണ്.

എന്റെ പൊന്നു ചേട്ടാ ഇതു പോലുള്ള ഊളത്തരം ആയി സിനിമയില്‍ വരല്ലേ.. പടം കാണാന്‍ ടോര്‍ച് വേണം, തനിക്ക് പറ്റിയ പണി കോപ്പി അടി തന്നെയാ ലാലേട്ടനെ പോലൊരു മികച്ച നടനെ കിട്ടിയിട്ടും വിനിയോഗിക്കാത്ത തന്നെ ഒക്കെ എന്ത് പറയാന്‍, 100 കോടിക്ക് ഇരുന്ന് ഫുട്ടടിച്ചിട്ട് നാടകം എടുത്ത് വെച്ചിരിക്കുന്നു നാട്ടുകാരെ പറ്റിക്കാന്‍..എന്നിങ്ങനെ പോകുന്നു വിമര്‍ശനകമന്റുകള്‍.

നല്ല കഴിവുള്ള ഒരു ടീം ഒരു തല്ലിപ്പൊളി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പടം പിടിച്ചു ആളുകളുടെ ക്യാഷ് മേടിക്കുമ്പോ അവരോടു ഒരു മിനിമം നീതി പുലര്‍ത്താമായിരുന്നു ബിസ്‌നസുകാര…. പടം കാണാന്‍ എത്തിയവര്‍ക്ക് വെറുതെ കാണാം, ഉറങ്ങേണ്ടവര്‍ക്ക് സുഖമായി ഉറങ്ങാം എന്നും ചിലര്‍ പറയുന്നു

ഇതിന് മറുപടിയുമായി മോഹൻലാൽ ആരധകരും എത്തിയിട്ടുണ്ട്. തിയേറ്റര്‍ നിറയെ ആളുകളെ കാണുമ്പോള്‍ പടം കാണാന്‍ ആളുകള്‍ കയറാത്ത ചില ഫാന്‍സ്‌കാര്‍ക്ക് സഹിക്കുമോ? അവരു കുല തൊഴില്‍ തുടങ്ങി മക്കളെ ഡീഗ്രേഡിംഗ്.. എന്താ ചെയ്യാ ട്രോള് ചെയ്യുന്നു ആളുകള്‍ക്കും ജീവിക്കേണ്ട മക്കളെ” എന്നാണ് ഇതിന് മറുപടിയായി മോഹന്‍ലാല്‍ ആരാധകര്‍ കുറിച്ചിരിക്കുന്നത്.

മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. കൊച്ചിയിലെ സരിതാ തിയറ്ററിൽ മോഹന്‍ലാലും കുടുംബവും ചിത്രം കാണാൻ എത്തിയിരുന്നു. ഈ അവസരത്തിൽ മാധ്യമങ്ങളോട് സംസാരിച്ച മോഹന്‍ലാല്‍, സിനിമ തിയറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിച്ചു. റിലീസിന് മുന്‍പ് തന്നെ പ്രീബുക്കിംഗിലൂടെ നൂറു കോടി കടന്ന ‘മരക്കാര്‍’ അഞ്ഞൂറ് കോടിയില്‍ എത്തുമോ എന്ന ചോദ്യത്തിന് ചെറു ചിരിയോടെ ‘മോന്‍റെ നാക്ക്‌ പൊന്നായിരിക്കട്ടെ’ എന്നായിരുന്നു മോഹൻലാൽ മറുപടി നല്‍കിയത്.പ്രത്യേക സാഹചര്യമാണ്, പ്രത്യേക സിനിമയാണ് അത് തിയറ്ററിൽ തന്നെ കാണാൻ ആഗ്രഹിച്ച ഒരാളാണ് താനെന്നും മോഹൻലാൽ പറഞ്ഞു. ഇന്ത്യൻ സിനിമയുടെ ഒരു മാറ്റം തന്നെ ആയിരിക്കുമോ മരക്കാർ എന്ന ചോദ്യത്തിന് ‘അതിന് സാധിക്കട്ടെ‘ എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്

ചിത്രം ഇന്നലെ പുലർച്ചെ 12 മണിക്ക് പ്രദർശനം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. റിസർവേഷനിലൂടെ മാത്രമായി ചിത്രം നൂറ് കോടി നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.

ജന്മനാടിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച ധീരന്റെ കഥയാണ് ‘കുഞ്ഞാലിമരക്കാര്‍ അറബികടലിന്റെ സിംഹം’ എന്ന സിനിമ പറയുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. പ്രഭു, അര്‍ജുന്‍, അശോക് സെല്‍വന്‍ എന്നിവരാണ് കൈയടി നേടുന്ന മറ്റ് താരങ്ങള്‍. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂര്‍, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

More in Social Media

Trending

Recent

To Top