Connect with us

ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് ജയറാം

Malayalam

ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് ജയറാം

ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് ജയറാം

ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് നടന്‍ ജയറാം. ആക്ടര്‍ ജയറാം ഒഫിഷ്യല്‍ എന്ന പേരിലാണ് ഇന്‍സ്റ്റാഗ്രാമില്‍ ജയറാമിന്റെ പേജ്. താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. തന്റെ വരവറിയിച്ചുകൊണ്ട് ആദ്യപടിയായി ദൈര്‍ഘ്യം കുറഞ്ഞ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാനും ഈ അവസരം ഉപയോഗിക്കുന്നതായി ജയറാം പറഞ്ഞു.

പ്രിയനടന് ആശംസകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട് .അച്ഛന്റെ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരം മകന്‍ കാളിദാസ് ജയറാമും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ജയറാമിന്റെ മക്കളായ കാളിദാസും മാളവികയും ഇന്‍സ്റ്റാഗ്രാമില്‍ നേരത്തെ തന്നെ സജീവമാണ്. ‘പുത്തന്‍ പുതു കാലൈ’ എന്ന ആന്തോളജി ചിത്രത്തില്‍ ജയറാമും മകന്‍ കാളിദാസും വേഷമിട്ടിരുന്നു. ജയറാമിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് കാളിദാസാണ്, ഉര്‍വശിയുടെത് കല്യാണി പ്രിയദര്‍ശനും. ‘നമോ’ എന്ന ചിത്രമാണ് ജയറാമിന്റേതായി റിലീസിന് തയാറെടുക്കുന്നത്. സംസ്‌കൃത ചിത്രമായ ‘നമോ’യില്‍ ദ്വാപരയുഗത്തിലെ കുചേല ബ്രാഹ്മണനായുള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നത്.

More in Malayalam

Trending