Connect with us

പുതിയ ചിത്രം പുറത്ത്! ആ സന്തോഷത്തിന് പിന്നിലെ രഹസ്യം? കാത്തിരിപ്പുകൾക്ക് വിരാമമായി.. ആശംസകളുമായി ആരാധകർ

Malayalam

പുതിയ ചിത്രം പുറത്ത്! ആ സന്തോഷത്തിന് പിന്നിലെ രഹസ്യം? കാത്തിരിപ്പുകൾക്ക് വിരാമമായി.. ആശംസകളുമായി ആരാധകർ

പുതിയ ചിത്രം പുറത്ത്! ആ സന്തോഷത്തിന് പിന്നിലെ രഹസ്യം? കാത്തിരിപ്പുകൾക്ക് വിരാമമായി.. ആശംസകളുമായി ആരാധകർ

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തി. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

തനിയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇപ്പോള്‍ കന്നഡ സിനിമയിലാണ് ഭാവന സജീവമായിരിക്കുന്നത്

ഭാവന നായികയായി എത്തിയ കന്നഡ ചിത്രമായിരുന്നു ഭജറംഗി 2. എ ഹര്‍ഷ സംവിധാനം ചെയ്‍ത ചിത്രം അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവന്നിരുന്നു. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ ഇരുവരുടെയും പ്രണയരംഗങ്ങൾ കോർത്തിണക്കിയ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ശിവരാജ് കുമാറാണ് ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിലടക്കം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇതേ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഭാവന ഇപ്പോൾ. ഭജറംഗി-2 ന്റെ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ഈ സന്തോഷ വിവരം ഭാവനയും അറിയിച്ചത്. അതിമനോഹരിയായിട്ടാണ് ഭാവന ചിത്രത്തിലുള്ളത്. എന്താ പരിമളം സുഖല്ലെ എന്നാണ് ചിലർ തമാശ രൂപേണ കമന്റുകളിലൂടെ ചോദിക്കുന്നത്

ചിന്മിനികി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. കഥാപാത്ര കുറിച്ചും ഭാവന അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.കന്നടിയില്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിനികി എന്നാണ് ഭാവന പറഞ്ഞത്

‘ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ചിന്മിനികി വളരെ വ്യത്യസ്തയാണ്. മറ്റ് ഭാഷകളില്‍ വളരെ ബോള്‍ഡായ കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കന്നടയില്‍ എപ്പോഴും വളരെ കൂള്‍ ആയിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്. ചിന്മിനികി ബോള്‍ഡ് മാത്രമല്ല, ഒരു റൗഡി സ്വാഭവമുള്ള കഥാപാത്രമാണ് . അത്യാവശ്യം തമാശയൊക്കെ പറയുന്ന ഒരു കഥാപാത്രമാണെന്നും’ ഭാവന പറഞ്ഞത്.

ഭജറംഗി 2 എന്ന ചിത്രത്തിലെ ഭാവനയുടെ ഫോട്ടോകളടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജയണ്ണ ഫിലിംസിന്‍റെ ബാനറില്‍ ജയണ്ണയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിൽ ഇല്ലെങ്കിലും കന്നഡ സിനിമ മേഖലയിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഭാവന. ഇൻസ്‍പെക്ടര്‍ വിക്രമെന്ന ചിത്രമാണ് ഇതിനു മുന്നേ ഭാവനയുടേതായി കന്നഡയില്‍ പ്രദര്‍ശനത്തിന് എത്തിയത്.

കന്നഡ സിനിമ നിര്‍മ്മാതാവ് നവീനെ ആണ് ഭാവന വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഭാവനയും നവീനും വിവാഹിതരായത്. നവീനിനെ വിവാഹം ചെയ്ത നടി പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുക്കുകയായിരുന്നു. എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്ത. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്.

More in Malayalam

Trending

Recent

To Top