Connect with us

എനിയ്ക്ക് അത് ഓർക്കാൻ വയ്യ! പേടി സ്വപ്‌നമായിരുന്നു.. ആ കാര്യം മനസ്സിൽ ഒരുപാട് വട്ടം ചോദിച്ചു! മഞ്ജു എല്ലാം തുറന്ന് പറയുന്നു, ഒടുവിൽ അതും പുറത്തേക്ക്!

Malayalam

എനിയ്ക്ക് അത് ഓർക്കാൻ വയ്യ! പേടി സ്വപ്‌നമായിരുന്നു.. ആ കാര്യം മനസ്സിൽ ഒരുപാട് വട്ടം ചോദിച്ചു! മഞ്ജു എല്ലാം തുറന്ന് പറയുന്നു, ഒടുവിൽ അതും പുറത്തേക്ക്!

എനിയ്ക്ക് അത് ഓർക്കാൻ വയ്യ! പേടി സ്വപ്‌നമായിരുന്നു.. ആ കാര്യം മനസ്സിൽ ഒരുപാട് വട്ടം ചോദിച്ചു! മഞ്ജു എല്ലാം തുറന്ന് പറയുന്നു, ഒടുവിൽ അതും പുറത്തേക്ക്!

വിദ്യാര്‍ത്ഥികളുടെ യൂണിഫോമിന്റെ കാര്യത്തിലുള്ള ചര്‍ച്ചകള്‍ ഏറെ നാളായി നടന്ന് കൊണ്ടിരിക്കുകയാണ് . കേരളത്തിലെ മിക്ക വിദ്യാലയങ്ങളിലും ആണ്‍കുട്ടികള്‍ക്ക് വേഷം പാന്റും ഷര്‍ട്ടുമാണ്. പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ പാവാടയും ടോപ്പും. ഇപ്പോള്‍ പെണ്‍കുട്ടികളുടെ കൂടെ സൗകര്യം കണക്കിലെടുത്ത് അവര്‍ക്ക് ചുരിദാര്‍ വേഷമായി നല്‍കുന്നുണ്ട്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന യൂണിഫോം എങ്ങനെയുണ്ടാക്കാം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ഗവ. എല്‍പി സ്‌കൂള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ത്രീ ഫോര്‍ത്ത് എന്ന ആശയമാണ് ഇവര്‍ നടപ്പാക്കിയത്. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ സ്‌കൂളില്‍ ഈ പരിഷ്‌കാരം കൊണ്ട് വന്നത്. എന്നാല്‍ ഇതിന് മുന്‍കൈയെടുത്തതാകട്ടെ രക്ഷിതാക്കളും ഇതില്‍ ഏറെ അഭമാനിക്കാമെന്നാണ് ഇവര്‍ പറയുന്നത്.

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ഗവ. എല്‍പി സ്‌കൂളിന്റെ ഈ മാറ്റത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ നടി മഞ്ജു വാര്യര്‍. ഒരു പ്രമുഖ ഓണ്‍ലൈനിലാണ് മഞ്ജുവാര്യര്‍ സ്‌കൂളിന്റെ ആശയത്തെ പ്രശംസിച്ച് എഴുതിയത്. മുട്ടിനു താഴെവരെയോ കാല്‍പാദംവരെയോ എത്തുന്ന പാവാടയുമായി ഒരു കുട്ടിക്ക് ഓടാന്‍ തന്നെ സാധിക്കില്ല. മാത്രമല്ല ഓടുമ്പോള്‍ പാവാട പിടിച്ച് വേണം ഓടാന്‍. ബസ്സിന് പിന്നാലെ ഓടുമ്പോഴും സ്‌കൂളിലേക്ക് ഓടുമ്പോഴുമെല്ലാം ഇതൊരു പേടിസ്വപ്‌നമാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. അതില്‍ നിന്ന് വ്യത്യസ്ഥമായി ആശയം കൊണ്ടുവന്ന വളയന്‍ചിറങ്ങര സ്‌കൂളിന്റെ മുന്നൊരുക്കം സന്തോഷകരമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലുള്ള യൂണിഫോം എന്നത് മികച്ച തീരുമാനമാണെന്നും മഞ്ജു പറയുന്നു.

പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോഴും, സിനിമയിലും പാവാടയിട്ടിട്ടുണ്ട്. അന്ന് എന്നെപ്പോലുള്ള എത്രയോ പെണ്‍കുട്ടികള്‍ ഇത് അസൗകര്യമല്ലേ എന്നു മനസ്സില്‍ ചോദിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ കുട്ടികളും രക്ഷിതാക്കളും അത് ഉറക്കെ ചോദിക്കുന്നത് ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണെന്നും മഞ്ജു വാര്യര്‍ പറയുന്നു. പാവാട നല്ല വേഷമാണെങ്കിലും അതു സ്‌കൂളിലും മറ്റും അസൗകര്യമുണ്ടാക്കുന്നുവെന്ന പരാതി നാം ശ്രദ്ധിക്കേണ്ടതുതന്നെയാണെന്നും പെണ്‍കുട്ടികള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യമെന്ന സമൂഹത്തിന്റെ മനസ്സുതന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത കാര്യമാണ് ജെന്‍ഡര്‍ യൂനിഫോമിനെകുറിച്ചുള്ളത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലുള്ള യൂണിഫോം ഉപയോഗിക്കണമെന്ന ആശയം പുതിയതല്ല. തയ്വാനില്‍ കുട്ടികള്‍ ഇത്തരമൊരു യൂണിഫോം വേണമെന്നു പറഞ്ഞപ്പോള്‍ ലോകോത്തര ഡിസൈനര്‍മാരില്‍ ഒരാളായ അന്‍ഗസ് ചയിങ്ങാണ് അതു ഡിസൈന്‍ ചെയ്തത്. അത്‌പോലെ മുംബൈയുലും ഡല്‍ഹിയിലും ഉച്ചരം യൂണിഫോമുകള്‍ ഉപയോഗിക്കുന്നുണ്ട്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ഗവ. എല്‍പി സ്‌കൂളില്‍ 2018 മുതല്‍ ഇത് നടപ്പില്‍ വരുത്തിയത് രക്ഷിതാക്കളായിരുന്നുവെന്നതിന് കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണെന്നും മഞ്ജു പറയുന്നു. കായികമത്സരത്തില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന് അന്വേഷിച്ചപ്പോഴാണ് പാവാടയാണ് പ്രശ്‌നമെന്നും പിന്നീട് എല്ലാവര്‍ക്കും ഒരു പോലെ പുതിയ യൂണിഫോം എന്ന ആശയം വന്നതും.

കരുത്തോടെ തല ഉയര്‍ത്തി ട്രാന്‍സ് ജെന്‍ഡറും സ്ത്രീകളും നടക്കുന്ന കാലമാണിത്. ലോക ഫാഷന്‍ രംഗത്തു തന്നെ വലിയ ചര്‍ച്ചയാണ് ഇന്ന് ജെന്‍ഡര്‍ ന്യൂട്രല്‍ ഫാഷന്‍. ആണ്‍പെണ്‍ കംപാര്‍ട്‌മെന്റലൈസേഷന്‍ എതിര്‍ത്തുകൊണ്ട് ഓസ്‌കര്‍ വേദിയില്‍ ഉള്‍പ്പെടെ പുരുഷതാരങ്ങള്‍ ‘സ്ത്രീ വേഷം’ ധരിച്ചെത്തിയിട്ടുണ്ടെന്നും ഇതേ മാതൃകയില്‍ സ്‌കര്‍ട്ട് ധരിച്ചു കണ്ണെഴുതി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കാത്ത രണ്‍വീര്‍ സിങ് പോലുള്ള താരങ്ങള്‍ ബോളിവുഡിലുണ്ടെന്നും മഞ്ജു പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമുള്ള യൂണിഫോം ധരിക്കുമ്പോള്‍ കൂടുതല്‍ ആശ്തമവിശ്വാസം ഉണ്ടാകുകയാണ് ചെയ്യുക. അതവരുടെ യാത്രപോലും സന്തോഷകരമാക്കുമെന്നും മഞ്ജു പറയുന്നു.

ഇത്തരം തുല്യത ചെറിയ പ്രായത്തില്‍ത്തന്നെ തോന്നിയാല്‍ അതു വലുതാകുമ്പോള്‍ നല്‍കുന്ന കരുത്ത് ചെറുതല്ലെന്നും യൂണിഫോം മാറുന്നതു തുല്യതയുടെ ഭാഗമായി മാത്രം കാണരുത്. അതു സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകമാണു സമ്മാനിക്കുന്നതെന്നും അവര്‍ പറയുന്നു. മിക്ക പെണ്‍കുട്ടികളുടെയും പ്രിയപ്പെട്ട വേഷമാണ് ത്രീഫോര്‍ത്ത്. വീട്ടിലും പുറത്തുമെല്ലാം അവരിത് ധരിക്കുന്നുമുണ്ട്. ആ പ്രിയവേഷം തന്നെ യൂണിഫോമും ആകുന്നു എന്നതു വലിയ കാര്യമാണ്. സ്‌കര്‍ട്ട് ധരിക്കാന്‍ ഇഷ്ടപ്പെടുന്ന എത്രയോ കുട്ടികളുണ്ടാകാം. അവര്‍ക്ക് അതു ധരിക്കാനും സ്വാതന്ത്ര്യം നല്‍കേണ്ടതാണ് വസ്ത്രമെന്നതു മനസ്സിനിണങ്ങിയ സൗകര്യമാകണമെന്നും കുട്ടികള്‍ക്കു കൂടുതല്‍ സൗകര്യമുള്ള വസ്ത്രം അവരെ സഹായിക്കുമെങ്കില്‍ നമുക്ക് അതെക്കുറിച്ച് ആലോചിക്കാമെന്നും മഞ്ജു പറയുന്നു.

പ്രീ പ്രൈമറി വിഭാഗത്തിലാണു ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആദ്യം വളയന്‍ചിറ സ്‌കൂളില്‍ ആദ്മായി നടപ്പാക്കിയത്. നീല ത്രീ ഫോര്‍ത്തും മഞ്ഞ ടീഷര്‍ട്ടുമായിരുന്നു അന്നത്തെ വേഷം. തുടര്‍ന്ന് 2019ല്‍ ഒന്നു മുതല്‍ 4 വരെ ക്ലാസുകളിലും ഇതു നടപ്പാക്കുകയായിരുന്നു. കരിമ്പച്ച ത്രീഫോര്‍ത്തും ഇളംപച്ച ടീഷര്‍ട്ടുമാണ് ഈ വിഭാഗത്തിന്റെ യൂണിഫോം. കായിക മത്സരങ്ങളില്‍ വേഷത്തിലെ അസൗകര്യം മൂലം പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നതു കുറയുന്നതു ശ്രദ്ധയില്‍പെട്ടപ്പോഴാണ് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ യൂണിഫോം ഒരേ രീതിയിലാക്കാന്‍ തീരുമാനിച്ചതെന്ന് അധ്യാപകര്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top