Connect with us

പ്രസവ തിയ്യതിക്ക് രണ്ടു മാസം മുൻപ് കുഞ്ഞ് ജനിച്ചു, ഒരു മാസത്തോളം ഐസിയുവിൽ; മാധ്യമങ്ങൾക്ക് മുന്നിൽ ഗര്‍ഭകാലം പരസ്യമാക്കത്തത്തിന്റെ കാരണം ഇതാണ്; തുറന്ന് പറഞ്ഞ് മിയയുടെ സഹോദരി

Malayalam

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മിയ ജോര്‍ജ്. സീരിയലിലൂടെ എത്തി പിന്നീട് സിനിമയിലേക്ക് ചുവടു വെച്ച താരം, നിരവധി ചിത്രങ്ങളിലാണ് തന്റെ അഭിനയ മികവ് തെളിയിച്ചത്. നടിയായും, സഹനടിയായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് മിയ. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് ആയിരുന്നു ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പും മിയയുമായുള്ള വിവാഹം.

മകന്‍ ജനിച്ച വിവരം കഴിഞ്ഞ ജൂലൈയിലാണ് നടി മിയ ജോര്‍ജ് ആരാധകരുമായി പങ്കുവച്ചത്. തന്റെ ഗര്‍ഭകാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മിയ പരസ്യമാക്കത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറയുകയാണ് താരത്തിന്റെ സഹോദരി ജിനി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജിനി പ്രതികരിച്ചത്.

ഗര്‍ഭകാലത്ത് മിയക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ജിനി പറയുന്നത്. പ്രസവ തിയതിക്ക് രണ്ടു മാസം മുമ്പേ കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നു.

അതിനു ശേഷമാണ് കുഞ്ഞിനെ തങ്ങളുടെ കൈകളിലേക്ക് കിട്ടിയതെന്നും ജിനി പറഞ്ഞു. മിയയും കുഞ്ഞും ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം.

ലോക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് മിയ. കുഞ്ഞ് ലൂക്കയുടെ ചിത്രങ്ങളും വിശേഷങ്ങളും മിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ലൂക്കയ്ക്ക് പാട്ടു പാടി കൊടുക്കുന്ന മിയയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു.

More in Malayalam

Trending

Recent

To Top