Connect with us

അതിഥി ടീച്ചറെയും ആദി സാറിനെയും വേർപെടുത്തിയത് ജഗന്നാഥൻ; കൂടെവിടെയിൽ ഇനിയും അറിയാനുണ്ട് കഥകൾ; അമ്മയ്‌ക്കൊപ്പം ഋഷി ചേരുന്നു; പുത്തൻ എപ്പിസോഡ്!

Malayalam

അതിഥി ടീച്ചറെയും ആദി സാറിനെയും വേർപെടുത്തിയത് ജഗന്നാഥൻ; കൂടെവിടെയിൽ ഇനിയും അറിയാനുണ്ട് കഥകൾ; അമ്മയ്‌ക്കൊപ്പം ഋഷി ചേരുന്നു; പുത്തൻ എപ്പിസോഡ്!

അതിഥി ടീച്ചറെയും ആദി സാറിനെയും വേർപെടുത്തിയത് ജഗന്നാഥൻ; കൂടെവിടെയിൽ ഇനിയും അറിയാനുണ്ട് കഥകൾ; അമ്മയ്‌ക്കൊപ്പം ഋഷി ചേരുന്നു; പുത്തൻ എപ്പിസോഡ്!

മലയാളികളുടെ ഹൃദയം കീഴടക്കിയ പരമ്പര കൂടെവിടെ മികച്ച സ്വീകാര്യത കിട്ടി മുന്നേറുകയാണ്. ജഗൻ തിരുവനന്തപുരം പോകുന്ന കാര്യം നമ്പ്യാർ അങ്കിൾ ഋഷിയോട് പറയുകയാണ്. അയാൾ പോകുന്നത് അമ്മുവിനെ കാണാൻ വേണ്ടിയാകും എന്നിട്ട് തറവാട് കൂടി നഷ്ടപ്പെടും എന്നൊക്കെ അങ്കിൾ ഊഹിച്ചു പറയുന്നുണ്ട്.

ഇതൊക്കെ കേട്ടപ്പോൾ തന്നെ ഋഷി… ” ഇല്ല അങ്കിൾ ഈ അതുദ്ദേശിച്ചാണ് അയാൾ അവിടേക്ക് പോകുന്നതെങ്കിൽ അത് വെറുതെയാ… ഈ തറവാടും സ്വത്തുക്കളും അയാൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് വെറുതെയാ… “

ഇത് കേട്ട് അങ്കിളും “അങ്ങനെ നിങ്ങൾക്ക് തടയാൻ സാധിച്ചാൽ അത് വലിയ ഉപകാരമാകും എന്ന് പറയുകയാണ് . ആ സംസാരത്തിനിടയിൽ സൂര്യയും പറയുന്നുണ്ട് , അയാൾ അങ്ങോട്ട് ചെല്ലുന്ന വിവരം ടീച്ചറെ അറിയിക്കണം. നമുക്ക് അതിനു രണ്ടും കൽപ്പിച്ചു ടീച്ചറെ വിളിച്ചാലോ എന്ന്…”

അപ്പോൾ അങ്കിൾ അത് സമ്മതിച്ചില്ല …വിളിക്കണ്ടാന്ന് അമ്മു എടുത്തുപറഞ്ഞിരിക്കുകയല്ലേ. പക്ഷെ ഋഷി അതിഥി ടീച്ചറെ വിളിച്ചു. “വെറുതെ വിളിച്ചതാണ് എന്നൊക്കെ പറഞ്ഞെങ്കിലും ഋഷി പിന്നെ അന്ന് അവിടെ ആരാണ് അന്ന് വന്നത് എന്നൊക്കെ ചോദിച്ചു. “അപ്പോൾ ടീച്ചർ റാണിയമ്മയുടെ കാര്യം പറഞ്ഞു…

” നിങ്ങൾ എന്റെ അറിവോടെയാണ് മാറിനിൽക്കുന്നത് എന്ന് റാണിയ്ക്ക് നല്ല സംശയം ഉണ്ട് . പക്ഷെ നിങ്ങൾ എവിടെയുണ്ടെന്ന് റാണിയ്ക്ക് ഒരു സൂചന പോലും കിട്ടിയിട്ടില്ല. റാണിയുടെ സംസാരത്തിൽ നിന്നും എനിക്ക് അങ്ങനെയാണ് മനസിലായത്. അന്ന് വന്നു പോയ ശേഷം പിന്നെ റാണിയുടെ ഭാഗത്തുനിന്നും പ്രത്യേകിച്ച് ഉപദ്രവവും ഉണ്ടായിട്ടില്ല.”

അത് കേട്ട് കഴിഞ്ഞപ്പോൾ , ഋഷി … ” ഇവിടെ ജഗന്നാഥൻ എന്നൊരാളെ പരിചയപ്പെട്ടു…. ” എന്ന് പറഞ്ഞു. അപ്പോൾ ടീച്ചറും “”ഹും … അയാൾ നിങ്ങളെ അന്വേഷിച്ചു വരുമെന്ന് എനിക്ക് അറിയാമായിരുന്നു. ജഗനോട് നിങ്ങൾ എന്റെ സ്റ്റുഡന്റസ് ആണെന്ന് തന്നെയല്ലേ പറഞ്ഞിരിക്കുന്നത് . ” ഋഷി അതേ എന്ന് പറഞ്ഞു…” പക്ഷെ അയാൾക്ക് എന്തൊക്കെയോ സംശയങ്ങൾ ഉള്ളതായി തോന്നുന്നു.. “

സാരമില്ല നിങ്ങൾ പറഞ്ഞതിൽ തന്നെ ഉറച്ചുനിന്നാൽ മതി… എന്ന് ടീച്ചർ പറഞ്ഞു. ഋഷി അപ്പോൾ ജഗൻ അവിടേക്ക് വന്നിട്ടുണ്ടെന്ന് അറിയിച്ചു… അതുപോലെ അയാൾ ഒരു ബിസിനസ് ഡീലും കൊണ്ടാണ് വരുന്നത് … അതൊന്നും സമ്മതിക്കരുത് എന്നൊക്കെ ഋഷി അമ്മയോട് പറഞ്ഞു.ടീച്ചറും അത് സമ്മതിച്ചു… എന്നിട്ട് സൂര്യയെ തിരക്കി. അങ്ങനെ സൂര്യയും ടീച്ചറും തമ്മിൽ സംസാരിച്ചു,..അപ്പോൾ സൂര്യ ടീച്ചറോട് രണ്ടുദിവസം ഇവിടെ വന്നു നിന്നൂടെ എന്ന് ചോദിക്കുന്നുണ്ട്…

ആ ചോദ്യം കേട്ടപ്പോൾ ഋഷിയുടെ മുഖത്തെ ഒരു സന്തോഷം … പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide

More in Malayalam

Trending

Recent

To Top