Connect with us

രമേശ് മരിച്ചിട്ട് 3 ആഴ്ച പിന്നിടുന്നു! ആ ചോദ്യത്തിന് ഉത്തരം കിട്ടിയെന്ന് മകൻ.. എല്ലാം കണ്ടത് ശ്രുതി! ആ വസ്തുക്കൾ? ആ വെളിപ്പെടുത്തൽ, താങ്ങനാകാതെ രമേശ് വലിയശാലയുടെ മകൻ ഗോകുൽ

News

രമേശ് മരിച്ചിട്ട് 3 ആഴ്ച പിന്നിടുന്നു! ആ ചോദ്യത്തിന് ഉത്തരം കിട്ടിയെന്ന് മകൻ.. എല്ലാം കണ്ടത് ശ്രുതി! ആ വസ്തുക്കൾ? ആ വെളിപ്പെടുത്തൽ, താങ്ങനാകാതെ രമേശ് വലിയശാലയുടെ മകൻ ഗോകുൽ

രമേശ് മരിച്ചിട്ട് 3 ആഴ്ച പിന്നിടുന്നു! ആ ചോദ്യത്തിന് ഉത്തരം കിട്ടിയെന്ന് മകൻ.. എല്ലാം കണ്ടത് ശ്രുതി! ആ വസ്തുക്കൾ? ആ വെളിപ്പെടുത്തൽ, താങ്ങനാകാതെ രമേശ് വലിയശാലയുടെ മകൻ ഗോകുൽ

സീരിയൽ സിനിമ താരം രമേശ് വലിയശാല ഈ ലോകത്ത് നിന്ന് വിടപറഞ്ഞിട്ട് മൂന്ന് ആഴ്ച പിന്നിടുകയാണ്. സെപ്റ്റംബർ 11 നാണ് മലയാളികളെ ഞെട്ടിച്ച് കൊണ്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. രമേശ് വലിയ ശാലയുടെ മരണം തീർത്തും അപ്രതീക്ഷിതം തന്നെയാണ്. എന്തിനായിരുന്നു ഇത്രവേഗം മരണത്തെ വരിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ലെന്നാണ് ഇപ്പോഴും സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്.

ഇത്രയധികം ചുറുചുറുക്കുള്ള പോസിറ്റീവ് വൈബുള്ള അച്ഛൻ എന്തിനാണ് മരണത്തെ ഇത്രവേഗം അഭയം പ്രാപിച്ചതെന്ന് അറിയില്ലെന്നാണ് മകൻ അടക്കമുള്ള ആളുകൾ ഇപ്പോഴും പറയുന്നത്. മരിക്കുന്നതിന്റെ അന്നും ഷൂട്ടിങ് കഴിഞ്ഞു വീട്ടിൽ എത്തിയ രമേശ് എന്തിനു മരണത്തിനെ കുറിച്ച് ചിന്തിച്ചു എന്നുള്ളത് അറിയണം എന്നാണ് ഇപ്പോൾ മകൻ ഗോകുൽ പറയുന്നത്. ഇപ്പോൾ ഇതാ വീണ്ടും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അച്ഛനെ കുറിച്ച മനസ്സ് തുറക്കുകയാണ് മകൻ ഗോകുൽ

മരണത്തിൽ ദുരൂഹത ഉണ്ടെന്നതിലുപരി അച്ഛൻ എന്തിനു വേണ്ടി ചെയ്തു എന്നെങ്കിലും എനിക്ക് അറിയണം. എനിക്ക് യാതൊരുവിധ സൂചനയും അച്ഛൻ തന്നിരുന്നില്ല. അച്ഛന്റെ സുഹൃത്തക്കളോട് എല്ലാം ഞാൻ സംസാരിച്ചിരുന്നു. അവരെല്ലാം എന്നോട് പറഞ്ഞത് അച്ഛൻ ഒന്നും പറഞ്ഞിരുന്നില്ലെന്നാണ്. അവർ ഒരിക്കലും എന്നോട് മറച്ചു വയ്ക്കില്ല. അങ്ങനെ ഇരിക്കുന്ന ആളാണ് പെട്ടെന്ന് ആത്മഹത്യ ചെയ്യുന്നത് അത് നമുക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കില്ല. അതും അച്ഛനെപ്പോലെ സ്ട്രോങ്ങ് ആയി നിൽക്കുന്ന ആള്.അച്ഛന്റെ മരണത്തെ കുറിച്ചുള്ള സത്യാവസ്ഥ ആണ് എനിക്ക് അറിയേണ്ടതെന്നാണ് മകൻ പറയുന്നത്

സാധനങ്ങൾ വിട്ടു കിട്ടണം എന്ന് പറഞ്ഞുകൊണ്ട് രമേശിന്റെ രണ്ടാം ഭാര്യ കേസ് കൊടുത്തിരുന്നു എന്ന ചോദ്യത്തിനോട് ഗോകുൽ പ്രതികരിച്ചത് ഇങ്ങനെയാണ്.

അവരുടെ സാധനങ്ങൾ എടുക്കുന്ന സമയത്ത് ഞാൻ തടസ്സമായി നിൽക്കരുത് എന്നതിനുള്ള പ്രൊട്ടക്ഷൻ ആണ് അവർ ആവശ്യപ്പെട്ടത്. ഞാൻ അവർ എന്ത് എടുത്തു എന്നൊന്നും നോക്കാൻ നിന്നില്ല. എനിക്ക് നഷ്ടപെട്ടത് ഇനി തിരിച്ചു കിട്ടില്ലല്ലോ. അതുകൊണ്ട് അവർ എന്ത് എടുത്തുകൊണ്ടായാലും എനിക്ക് വിഷയം അല്ലെന്നാണ് ഗോകുൽ പറയുന്നത്.

അച്ഛന്റെ സാധനങ്ങൾ വിട്ടുകിട്ടണം എന്ന് പറഞ്ഞുകൊണ്ട് എന്തെങ്കിലും കേസ് നൽകിയിരുന്നോ എന്നുള്ള ചോദ്യത്തിനും ഗോകുൽ വ്യക്തമായ മറുപടി നൽകുന്നുണ്ട്.

അത് എല്ലാം തുറന്നു പറയാൻ സാധിക്കില്ല. കേസ് നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ അച്ഛന്റെ ഓർമ്മകൾ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ മോതിരവും വളയും മറ്റുമാണ്. അത് കൊണ്ട് മാത്രമാണ് അത് വേണം എന്നുള്ള തോന്നൽ വന്നത്. അല്ലാതെ ഒരു മോതിരത്തിനോ വളയ്‌ക്കോ കടിപിടി കൂടേണ്ട കാര്യം എനിക്കില്ല. അതിനുള്ള അർഹതയെങ്കിലും ഒരു മകൻ എന്ന രീതിയിൽ എനിക്ക് ഉണ്ടെന്നു തോന്നി. അല്ലാതെ സ്വര്ണത്തിനോ പണത്തിനോ വേണ്ടി കടി പിടി കൂടാൻ ഒരിക്കലും ഞാൻ പോയിട്ടില്ല.

അച്ഛന്റെ വളയും മോതിരവും എവിടെ പോയി എന്ന് ഞാൻ ചോദിച്ചു. അതിനുള്ള ഉത്തരം പോലീസ് സ്റ്റേഷനിൽ നിന്നും എനിക്ക് കിട്ടി. അച്ഛന്റെ മരണം ആദ്യം കണ്ടത് അച്ഛന്റെ രണ്ടാം ഭാര്യയുടെ മകൾ ശ്രുതിയാണ്. അച്ഛന്റെ മരണം സംഭവിക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നുള്ള കേട്ട് കേൾവി മാത്രമാണ് എനിക്ക് ഉള്ളത്. അച്ഛന് ഇതിനുമുൻപും ഒരുപാട് വിഷയങ്ങൾ ഉണ്ടായ ആളാണ് അന്നൊന്നും അച്ഛന് ഇങ്ങനെ ചെയ്യാൻ തോന്നിയില്ല. അപ്പോൾ ഇത്ര പെട്ടെന്ന് എന്തിനു അച്ഛൻ ഇത് ചെയ്തുള്ള ചോദ്യമാണ് ഉയരുന്നത്. അന്വേഷണം ഇപ്പോൾ നടക്കുകയാണ്. ഞാനും അച്ഛനും നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഒരിക്കലും അദ്ദേഹത്തിന്റെ സ്വത്തുക്കൾ വേണം എന്ന് ചോദിച്ചിട്ടില്ല, ആഗ്രഹിച്ചിട്ടില്ല. ആകെ പഠിക്കുന്ന സമയത്ത് പെട്രോൾ അടിക്കാൻ ഉള്ള കാശ് മാത്രമാണ് അദ്ദേഹത്തോട് ഞാൻ ചോദിച്ചിരുന്നത്. നഷ്ടപെട്ടത് എനിക്ക് ആണ്. അമ്മ ഉണ്ടായിരുന്നു എങ്കിൽ അമ്മയ്ക്ക് മനസിലായേനെ എന്നും അഭിമുഖത്തിൽ ഗോകുൽ വ്യക്തമാക്കി.

രമേശിന്റെ രണ്ടാം ഭാര്യയും മകളും മേട്ടുകടയിലെ വീട്ടില്‍ നിന്നും താമസമൊഴിഞ്ഞത് ഈ യടുത്തായിരുന്നു
രമേശ് വലിയശാല മകന് വീട് നേരത്തെ തന്നെ എഴുതി വച്ചിരുന്നു. അതുകൊണ്ടു തന്നെ വീട്ടില്‍ രണ്ടാം ഭാര്യയ്ക്ക് അവകാശമില്ലെന്ന വസ്തുത അംഗീകരിച്ചായിരുന്നു താമസമൊഴിഞ്ഞത്. പോലീസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഈ നീക്കം. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരായ മിനി വീട്ടില്‍ നിന്നും മാറുകയാണെന്നും അവിടെ നിന്നും അവരുടെ സാധനങ്ങള്‍ മാറ്റാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയുമായിരുന്നു.

തുടർന്ന് മറ്റാരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ലാതെ സ്വമേധയാ തന്നെയാണ് ഒഴിയുന്നതെന്ന് എഴുതി നല്‍കണമെന്ന് പോലീസ് വിളിച്ചുവരുത്തിയ രമേശിന്റെ മകൻ ഗോകുൽ അടക്കമുള്ളവർ ആവശ്യപ്പെട്ടു. എന്നാല്‍ മിനിയും മകളും അതിന് തയ്യാറായില്ല. എന്നാല്‍ സ്വന്തം സാധനങ്ങള്‍ക്കൊപ്പം വീട്ടിലെ പാത്രങ്ങളടക്കമുള്ള സാധനങ്ങളും മിനി കൊണ്ടു പോവുകയായിരുന്നു. വലിയശാല രമേശിന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊലീസ് ഗോകുലിന് കൈമാറി. ഇതിനൊപ്പം അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വര്‍ണ്ണ കൊലുസും വേണമെന്ന് ഗോകുല്‍ രമേശ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മിനിയുടെ ആദ്യ ഭര്‍ത്താവിന്റെ മകളുടെ കാലിലുള്ള കൊലുസടക്കം ഒന്നും കൊടുത്തില്ല. വളയും മോതിരവും അടക്കം അവര്‍ കൊണ്ടു പോയി. പൊലീസ് സ്റ്റേഷനില്‍ എത്തി എഴുതി വച്ചായിരുന്നു സാധനം മാറ്റല്‍

More in News

Trending

Recent

To Top