Connect with us

തന്റെ അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവെച്ച് നടി, ഈ താരങ്ങളെ മനസിലായോ!, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

News

തങ്ങളുടെ പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്കെന്നും ഇഷ്ടമാണ്. അപൂര്‍വ ഫോട്ടോകള്‍ താരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ആരാധകരും ഏറ്റെടുക്കും. ഇപ്പോഴിതാ നടി ഇഷാ ഡിയോള്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. അച്ഛന്‍ ധര്‍മേന്ദ്രയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇഷാ ഡിയോള്‍.

ധര്‍മേന്ദ്ര ഹേമമാലിനി ദമ്പതിമാരുടെ മകളാണ് ഇഷാ ഡിയോള്‍. ബോളിവുഡിലെ ഇതിഹാസ താരങ്ങളുടെ മകളായ ഇഷാ ഡിയോളും സിനിമയില്‍ സജീവമാണ്. അച്ഛന്‍ ധര്‍മേന്ദ്രയുടെ അപൂര്‍വ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇഷാ ഡിയോള്‍.

ധര്‍മേന്ദ്രയും ഹേമമാലിനിയും അഭിനയിച്ച ചിത്രങ്ങള്‍ക്ക് ഇന്നും പ്രേക്ഷകര്‍ ഏറെയാണ്. ഇഷാ ഡിയോളും ഹിന്ദി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ആയുധ എഴുത്ത് എന്ന ചിത്രത്തിലൂടെ ഇഷ തമിഴകത്തും എത്തിയിരുന്നു. അടുത്തിടെ ഒരു വെബ് സീരിസിലും ഇഷാ ഡിയോള്‍ ഭാഗമായിരുന്നു.

രുദ്രാ- ദ എഡ്ജ് ഓഫ് ഡാര്‍ക്‌നെസ് എന്ന വെബ് സീരിസിലാണ് ഇഷയും അഭിനയിച്ചത്. കുറച്ചു മാസം മുമ്പ് ഒരു നിര്‍മാണ കമ്പനിയും ഭര്‍ത്താവുമായി ചേര്‍ന്ന് ഇഷാ ഡിയോള്‍ പ്രഖ്യാപിച്ചിരുന്നു. ഏക് ദുവ എന്ന ചിത്രമാണ് ഇഷയുടെയും ഭര്‍ത്താവ് ഭരത് തക്താനിയുടെയും നിര്‍മാണ കമ്പനിയായ ഭരത് ഇഷ ഫിലിംസ് ആദ്യം എത്തിച്ചത്.

More in News

Trending

Recent

To Top