Connect with us

ഒന്നിന് പിന്നാലെ അടുത്ത തെളിവ്, ഇനി രക്ഷയില്ല മിനി… രമേശിന്റെ മരണം കൊലപാതകം? കുരുക്ക് മുറുകി… അഴിയെണ്ണും!!

Malayalam

ഒന്നിന് പിന്നാലെ അടുത്ത തെളിവ്, ഇനി രക്ഷയില്ല മിനി… രമേശിന്റെ മരണം കൊലപാതകം? കുരുക്ക് മുറുകി… അഴിയെണ്ണും!!

ഒന്നിന് പിന്നാലെ അടുത്ത തെളിവ്, ഇനി രക്ഷയില്ല മിനി… രമേശിന്റെ മരണം കൊലപാതകം? കുരുക്ക് മുറുകി… അഴിയെണ്ണും!!

സീരിയൽ നടൻ രമേശ് വലിയശാല മരിച്ചിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത മാത്രമാണ് ഇപ്പോഴും ബാക്കിയായി നിൽക്കുന്നത്. രമേശ് വലിയശാലയുടെ മരണത്തിന്റെ കാരണമറിയാതെ ഇരുട്ടിൽ തപ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. എപ്പോഴും സന്തോഷവാനായിരുന്ന രമേശ് എന്തിനിത് ചെയ്തു എന്നാണ് സീരിയൽരംഗത്തെ സഹപ്രവർത്തകർ ഇപ്പോഴും ചോദിക്കുന്നത്

മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വരെ സുഹൃത്തുക്കളോട് കളിച്ചും ചിരിച്ചും, മകനോട് ഫോണിൽ സന്തോഷത്തെ സംസാരിച്ചും വീട്ടിലേക്ക് കയറിപോയ രമേശ് അന്ന് രാത്രി ആത്മഹത്യാ ചെയ്യുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോഴും വിശ്വസിക്കുന്നത്

തൂങ്ങി നിന്ന രമേശിനെ ആശുപത്രിയിൽ എത്തിക്കാൻ അയൽക്കാരുടെ സഹായം തേടാതെ ദൂരം നിന്നും മറ്റുള്ളവരുടെ സഹായം രണ്ടാം ഭാര്യ തേടിയത് ദുരൂഹത വർധിപ്പിക്കുകയാണ്

രമേശ് വലിയശാലയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ആരോപങ്ങളും ദുരൂഹതകളും നിലനിൽക്കെ അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുടെ വീട്ടുകാർക്കും, അദ്ദേഹത്തിന്റെ മകന്റെ ഭാര്യ വീട്ടുകാർക്കും രമേശിന്റെ രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിലുണ്ടായ മകൾ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു

വലിയശാല രമേശിന്റെ ആത്മമിത്രവും മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തെ വാഹനത്തിൽ വീട്ടിലെത്തിക്കുകയും ചെയ്ത രാഹുലിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതോട് കൂടി രമേശിന്റെ മരണത്തിൽ വീണ്ടും ദുരൂഹത വർധിച്ചു

രമേശ് അവസാനം അഭിനയിച്ച കൊണ്ടിരുന്ന വെബ്‌സീരിയസിന്റെ സംവിധായകൻ അഭിലാഷിന്റെ തുറന്ന് പറച്ചിൽ കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്

അഭിലാഷ് പറയുന്നത് ഇങ്ങനെയാണ്

രമേശേഷേട്ടനെ പത്ത് വർഷത്തിന് മുകളിലായിട്ട് അറിയാം. മൂന്ന് വർഷമായി ഒരുപാട് അടുത്തിട്ട്. പറ്റുന്ന സമയങ്ങളിലെല്ലാം കാണാറും സംസാരിക്കാറുമുണ്ട്. നിശാഗന്ധി എന്ന വെബ്‌സീരിയസിന്റെ ഷൂട്ടിനിന്റെ തലേദിവസമാണ് ഞങ്ങൾ അവസാനമായി കണ്ടത്

9,10 തിയ്യതികളിലായിരുന്നു ഞങ്ങൾ ഷൂട്ട് പ്ലാൻ ചെയ്തത്. പുതിയ സിനിമയായ വാരലിന്റെ വർക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലായിരുന്നു അദ്ദേഹം. പുള്ളിയുടെ സൗകര്യം അനുസരിച്ചാണ് 9,10 ഷൂട്ട് പ്ലാൻ ചെയ്തത്. തിരുവന്തപുരത്ത് വന്ന ഉടനെ പുള്ളി ഞങ്ങളെ വിളിച്ചു ,ഞാനും രാഹുലും കാണാൻ പോയി. ഞങ്ങളോട് സംസാരിച്ചപ്പോൾ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. ഫാമിലി പ്രശ്ങ്ങളായിരുന്നു. ഇടയ്ക്ക് ഞാൻ പുറത്ത് പോയി തിരിച്ചുവന്നപ്പോഴും ആദ്യം സംസാരിച്ച തുടങ്ങിയ കാര്യങ്ങളിലിൽ നിന്ന് രമേശ് മാറിയിട്ടില്ല. കുടുംബവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു

ഈ വിഷയം ഒരുപാട് അസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ അസ്വാസ്ഥമാക്കുന്ന ആ വിഷയത്തെ ഉപേക്ഷിച്ച് കൂടെയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. നീ പറഞ്ഞത് ശരിയാണ് അങ്ങനെ ഉപേക്ഷിച്ചില്ലെങ്കിൽ ഞാൻ ഒരു മണ്ടനായിരിക്കുമെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. ഞങ്ങൾ സംസാരിക്കുമ്പോൾ പുള്ളിയുടെ മകൻ അദ്ദേഹത്തെ വിളിച്ചു.വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത്.

സിനിമയിൽ പുതിയ പ്രോജക്റ്റുകൾ തന്നെ തേടിവരുന്നതിന് സന്തോഷിച്ച അദ്ദേഹം 55 വയസ്സിന് ശേഷമാകാം തനിയ്ക്ക് ഭാഗ്യം ഉണ്ടാകുന്നതെന്ന് പറഞ്ഞു. കണ്ണൻ താരമാക്കുളത്തിന്റെ അടുത്ത വർക്കിലും എനിയ്ക്ക് ഒരു കഥാപാത്രമുണ്ട്. അദ്ദേഹം എനിയ്ക്ക് ഉറപ്പ് തന്നിട്ടുണ്ടെന്ന് രമേശേട്ടൻ പറഞ്ഞു.

സീരിയലിൽ സജീവമായ അദ്ദേഹം ഇനി സിനിമയിൽ സജീവമാകാൻ പോകുന്നതിന്റെ ആഗ്രഹം സാധ്യമാക്കാൻ പോകുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ച ഒരാൾ പിറ്റേന്ന് ആത്മഹത്യ ചെയ്തെന്ന് വിഷ്വസിക്കാൻ ആകുന്നില്ല. ഞാനും രമേശേട്ടനും രാഹുലുമാണ് ഒരുമിച്ച് അവിടുന്ന് ഇറങ്ങിയത്. ബൈക്ക് ഇല്ലാത്തതിനാൽ രാഹുലാണ് അദ്ദേഹത്തെ വീട്ടിൽ കൊണ്ടാക്കിയതെന്നും അഭിലാഷ് പറയുകയാണ്

ആദ്യ ഭാര്യയുടെ മരണം അടക്കമുള്ള പ്രതിസന്ധികൾ ഉണ്ടായപ്പോഴും തകരാതെ നിന്നയാളാണ് രമേശ്. സഹപ്രവർത്തകർക്ക് എന്തെങ്കിലും പ്രതിസന്ധികളുണ്ടായാൽ ഓടിയെത്തി സമാധാനിപ്പിക്കുന്നതും രമേശായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും അദ്ദേഹത്തോട് സംസാരിച്ച സുഹൃത്തുക്കൾക്കാർക്കും എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയില്ല. അതുതന്നെയാണ് രമേശിന്റെ മരണത്തിലെ ദുരൂഹതയും. പെട്ടെന്ന് മരണം തെരഞ്ഞെടുക്കാൻ എന്താണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് തിരയുകയുകയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ.

സുഹൃത്തിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നത് കൂടി പല ചോദ്യങ്ങൾക്കും ഇതോടെ ഉത്തരം ലഭിക്കുകയാണ്. രണ്ടാം ഭാര്യയുടെ പല കള്ളങ്ങളും ഇതോടെ പൊളിയുകയാണ്. ഇനി ഒരു ചോദ്യം മാത്രം… എന്തിന് ഇത് ചെയ്തു? ആർക്ക് വേണ്ടി….. നടന്നത് കൊലപാതകമോ?

രമേശിന്റെ മരണത്തിൽ രണ്ടാംഭാര്യക്ക് പങ്കുണ്ടെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. ഒരിക്കലും കേസ് തേഞ്ഞ് മാഞ്ഞ് പോകാതെ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോയി മരണത്തിൽ പങ്കുള്ളവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാണ് രമേശിനെ സ്നേഹിക്കുന്ന മലയാളികളുടെ അഭ്യർത്ഥന

More in Malayalam

Trending