Malayalam
65 ലക്ഷത്തിന്റെ ഫ്‌ളാറ്റ് അന്ന് സമ്മാനമായി ലഭിച്ചു; പക്ഷെ അവരെന്നെ പറ്റിച്ചു; ബ്രേക്ക് അപ്പ് ആയിട്ട് 2 വര്‍ഷം; നകുല്‍ തമ്പിയുമായുള്ള അടുപ്പത്തെ കുറിച്ചും സാനിയ ഇയ്യപ്പന്‍!
65 ലക്ഷത്തിന്റെ ഫ്‌ളാറ്റ് അന്ന് സമ്മാനമായി ലഭിച്ചു; പക്ഷെ അവരെന്നെ പറ്റിച്ചു; ബ്രേക്ക് അപ്പ് ആയിട്ട് 2 വര്‍ഷം; നകുല്‍ തമ്പിയുമായുള്ള അടുപ്പത്തെ കുറിച്ചും സാനിയ ഇയ്യപ്പന്‍!
ക്വീന്‍ എന്ന ചിത്രത്തില്‍ ചിന്നു എന്ന പേരിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സാനിയ അയ്യപ്പന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ കരിയര്‍ തുടങ്ങി പിന്നീട് നായികയായി മാറിയിരിക്കുകയാണ് താരം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു നായികയായി സാനിയയുടെ അരങ്ങേറ്റം. ക്വീന്‍ സിനിമയ്ക്ക് ശേഷം നിരവധി സിനിമകളില്‍ പ്രധാനപ്പെട്ട റോളുകള്‍ അവതരിപ്പിച്ചു.
ചെറിയ പ്രായത്തില്‍ തന്നെ വിവാഹത്തെ കുറിച്ച് സങ്കല്‍പ്പങ്ങള്‍ ഏറെയാണ് സാനിയയ്ക്ക്. മുന്‍പൊരു പ്രണയം ഉണ്ടായിരുന്നെങ്കിലും അത് ബ്രേക്ക് അപ്പ് ആയിരുന്നു. അതിനെ കുറിച്ച് സാനിയ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. നര്‍ത്തകനും നടനുമായ നകുല്‍ തമ്പിയെയാണ് സാനിയ പ്രണയിച്ചിരുന്നത്. ഇഷ്ടം വേണ്ടെന്ന് വെച്ചെങ്കിലും ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തന്നെ തുടരുന്നുണ്ടെന്ന് സാനിയ പറയുന്നു.
“രണ്ട് വര്‍ഷം മുന്‍പ് തന്നെ ഞങ്ങള്‍ ബ്രേക്ക് അപ്പ് ആയി. ആ ഒരു സമയം കഴിഞ്ഞതിന് ശേഷം ഞങ്ങളൊരു തവണ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നകുലിനെ കാണാറുണ്ട്. അവന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുണ്ട്. ഒരു പ്രായം എത്തി കഴിയുമ്പോള്‍ എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാവുമല്ലോ. രണ്ട് പേര്‍ക്കും ആവശ്യമുള്ളത് എന്താണെന്ന് തിരഞ്ഞെടുക്കുകയായിരുന്നു. അല്ലാതെ വ്യക്തിപരമായി വെറുപ്പ് ഉണ്ടാക്കി പിരിഞ്ഞതല്ലെന്ന് ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സാനിയ വ്യക്തമാക്കുന്നു.
എന്റെ എല്ലാ സിനിമകളും കാണും. എനിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി എന്നറിഞ്ഞപ്പോള്‍ ആദ്യം വിളിച്ചത് നകുലാണ്. അവന് ഭയങ്കര സന്തോഷമായിരുന്നു. ആ അവാര്‍ഡ് എനിക്ക് എത്ര പ്രധാനപ്പെട്ടതാണെന്ന് നകുലിന് അറിയാമായിരുന്നു. മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ ഷൂട്ടിന്റെ സമയത്താണ് അവന് അപകടം സംഭവിക്കുന്നത്. അന്ന് കൊറോണ തുടങ്ങിയിട്ടില്ല. അപകടം നടന്ന് കുറച്ച് കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്. കാണാന്‍ പോകാന്‍ പറ്റിയിട്ടില്ല. കുറേ പേര്‍ ചോദിക്കാറുണ്ട്. അവനിപ്പോഴും നന്നായി ഇരിക്കുന്നു. അധികം വൈകാതെ തന്നെ അവന്‍ തിരിച്ച് വരും. എല്ലാവരും നകുലിനെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്.
ഡാന്‍സ് റിയാലിറ്റി ഷോ യില്‍ ഒരുമിച്ച് പങ്കെടുത്തവരായിരുന്നു സാനിയയും നകുലും. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. സിനിമയില്‍ വന്നതിന് ശേഷവും ആ ഇഷ്ടം തുടര്‍ന്നെങ്കിലും പിന്നീട് രണ്ടാളും സുഹൃത്തുക്കളായി മാറി. പതിനെട്ടാംപടി എന്ന ചിത്രത്തില്‍ സാനിയയ്‌ക്കൊപ്പം നകുലും അഭിനയിച്ചിരുന്നു. മോഡലിങ് രംഗത്തും സജീവമായിരുന്നപ്പോഴാണ് നകുലിൻ്റെ ജീവിതത്തെ പിടിച്ചുലച്ചത് പോലൊരു അപകടം ഉണ്ടാവുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന വാഹനാപകടത്തില്‍ പരിക്ക് പറ്റി ചികിത്സയിലായിരുന്നു താരം. 2020 ജനുവരിയിലായിരുന്നു കൊടൈക്കനാല്‍ റോഡില്‍ വെച്ച് നകുലിന് അപകടം സംഭവിക്കുന്നത്. ഗുരുതരമായ പരിക്കേറ്റ താരം കരിയറിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്.
സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയതിനെ കുറിച്ചും സാനിയ പറഞ്ഞിരുന്നു. ബാല്യകാലത്തെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണത്. 65 ലക്ഷത്തിന്റെ ഫ്‌ളാറ്റ് അന്ന് സമ്മാനമായി ലഭിച്ചു. പക്ഷേ ഫ്ലാറ്റ് എവിടെ പോയെന്ന ചോദ്യത്തിന് ഫ്‌ളാറ്റ് തന്നില്ല. അവരെന്നെ പറ്റിച്ചു. പൈസയാണ് തന്നതെന്ന് സാനിയ തമാശരൂപേണ പറയുന്നു.
about saniya iyyappan
