Connect with us

‘കൂടെവിടെ’ പരമ്പര അവസാനത്തിലേക്കോ?; ആദി സാർ കുറിച്ച വാക്കുകളിൽ ആരും ശ്രദ്ധിക്കാത്ത ആ ഒന്ന്..; ഇത് അനീതിയെന്ന് പ്രേക്ഷകർ !

Malayalam

‘കൂടെവിടെ’ പരമ്പര അവസാനത്തിലേക്കോ?; ആദി സാർ കുറിച്ച വാക്കുകളിൽ ആരും ശ്രദ്ധിക്കാത്ത ആ ഒന്ന്..; ഇത് അനീതിയെന്ന് പ്രേക്ഷകർ !

‘കൂടെവിടെ’ പരമ്പര അവസാനത്തിലേക്കോ?; ആദി സാർ കുറിച്ച വാക്കുകളിൽ ആരും ശ്രദ്ധിക്കാത്ത ആ ഒന്ന്..; ഇത് അനീതിയെന്ന് പ്രേക്ഷകർ !

മിനിസ്കീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച പരമ്പര ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണിത്. മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അത്രത്തോളം സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.

സൂര്യ എന്ന പാവം പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും കഷ്ടപ്പാടുകളും നിരവധിയാണ്. എന്നാൽ അതിനെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് താരം. നടി അൻഷിതയാണ് സൂര്യ കൈമൽ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ബിപിൻ ജോർജ് ആണ് നായക കഥാപാത്രമായ ഋഷിയെ അവതരിപ്പിക്കുന്നത്.

നടൻ കൃഷ്ണകുമാറും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം കൃഷ്ണകുമാർ മിനിസ്ക്രീനിലേക്ക് തിരിച്ചെത്തിയ പരമ്പര കൂടിയായിരുന്നു കൂടെവിടെ. എന്നാൽ, ഇപ്പോൾ കൃഷ്ണകുമാർ പരമ്പരയിൽ ഇല്ല. പരമ്പരയിൽ നിന്നും തന്നെ പിന്നീട് വിളിച്ചിട്ടില്ലന്നും കഥാപാത്രമായ ആദി സാർ കൊറോണ പിടിപെട്ട് മരിച്ചുപോയിരിക്കാമെന്നും കൃഷ്ണകുമാർ തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെ അറിയിക്കുകയുണ്ടായിരുന്നു. ഇത് പരമ്പരയ്ക്ക് വലിയ തിരിച്ചടിയാകും. കാരണം ഋഷി സൂര്യ ബന്ധം പോലെയാണ് ആദി സാറിനെയും അഥിതി ടീച്ചറെയും പ്രേക്ഷകർ കണ്ടിരുന്നത്. പരമ്പരയിൽ ശ്രീധന്യയാണ് അഥിതി ടീച്ചറുടെ കഥാപാത്രം കൈകാര്യം ചെയ്യുന്നത്.

ആദി സാറിന് പകരം ആര് വന്നാലും അഥിതി ടീച്ചർക്കൊപ്പമുള്ള കോംബോ ശരിയാകില്ല എന്നാണ് ആരാധാകർ പറയുന്നത്. അതോടൊപ്പം ആദി സാർ മരിച്ചുപോയി എന്ന കഥയുണ്ടാക്കാനാണെങ്കിൽ സ്ക്രിപ് റൈറ്റർ ഇതോടെ കഥയെഴുത്ത് നിർത്തണമെന്നും പ്രേക്ഷകർ പറയുന്നു.

എന്നാൽ, കൃഷ്ണകുമാർ പാരമ്പരയിലേക്കില്ല എന്ന് വ്യക്തമാക്കുന്ന കുറിപ്പിൽ സ്ക്രിപ്റ്റ് റൈറ്റർ മാറി എന്ന കാര്യം പറഞ്ഞിരുന്നു, കുറിപ്പിലെ പ്രസക്ത ഭാഗം ഇങ്ങനെ , “അടുത്തിടെ അറിയാൻ കഴിഞ്ഞു ഇതിന്റെ എഴുത്തുകാരനും മാറിയതായി. ഇപ്പോൾ പുതിയ ഒരു ആൾക്കാണ് അതിന്റെ നിയോഗം. സീരിയൽ മേഖലയിൽ ഇത് അത്ര വലിയ സംഭവമൊന്നുമല്ല . കാരണം സീരിയൽ ഒരു നീണ്ട ട്രെയിൻ യാത്ര പോലെ ആണ്. തുടങ്ങുമ്പോൾ കുറച്ചു യാത്രക്കാർ ഉണ്ടാകും. ഇടയ്ക്കു പലരും ഇറങ്ങും, കയറും. ഓടിക്കുന്നവർ മാറും, TTE മാർ മാറും. സകലതും മാറും. ചിലർ മാത്രം ചിലപ്പോൾ യാത്രാവസാനം വരെ അതിൽ കാണും.”

ഇതിനിടയിൽ മറ്റൊരു പ്രശ്നവും സീരിയൽ ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. സീരിയലിന്റെ സമയം വെറും പതിനഞ്ച്‌ മിനുട്ട് ആയിരുന്നു. അത് വർധിപ്പിക്കണമെന്നുള്ള ശക്തമായ ആവശ്യം ആരാധാകർ ഉയർത്തുകയുണ്ടായി. മറ്റുള്ള സീരിയൽ 30 മിനിറ്റ് സംപ്രേക്ഷണം ചെയ്യുമ്പോൾ കൂടെവിടെ 15 മിനിട്ട് മാത്രമാണുള്ളത്. ഇത മാറ്റി 30 മിനിട്ടാക്കണമെന്നാണ് ആരാധകർ പറഞ്ഞത് .

എന്നാൽ, അതിൽ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചിട്ടെന്നോണം പരമ്പരയുടെ സമയം വർധിപ്പിച്ചിരിക്കുകയാണ് . അപ്പോഴും അരമണിക്കൂർ ആയിട്ടല്ല സീരിയൽ നീട്ടിയിരിക്കുന്നത്. പതിനഞ്ചു മിനുട്ടിൽ നിന്നും ഇരുപത് മിനുട്ട് മാത്രമായിട്ടാണ് പരമ്പര നീട്ടിയിരിക്കുന്നത്. ഇപ്പോൾ ഇതിനെതിരെയും ആരാധകർ പ്രശ്നമുണ്ടാക്കിയിരിക്കുകയാണ്. പ്രൊമോ വീഡിയോയ്ക്ക് താഴെ മാത്രമല്ല, സമൂഹമാധ്യമങ്ങളിൽ ഉടനീളം കൂടെവിടെയുടെ അണിയറ പ്രവർത്തകരെ കുറ്റപ്പെടുത്തി പ്രേക്ഷകർ എത്തിയിട്ടുണ്ട്.

കഥാപാത്രങ്ങളെ മാറ്റുന്നതും സമയം കുറയ്ക്കുന്നതുമൊക്കെ അവസാനിപ്പിക്കണമെന്നാണ് ആരാധകർ പറയുന്നത്. കൂടെവിടെ പോലെത്തന്നെ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളിയും. ഋഷ്യ പ്രണയവും ദേവാമണി പ്രണയും കട്ടക്ക് നിന്നപ്പോഴാണ് ദേവയായിട്ടെത്തിയ സൂരജിനെ പരമ്പരയിൽ നിന്നും മാറ്റിയത്. സൂരജിന്റെ ആരോഗ്യപ്രശ്നമാണ് ദേവയുടെ മാറ്റത്തിന് കാരണമെന്ന് സൂരജ് തന്നെ വെളിപ്പെടുത്തിയെങ്കിലും ആരാധകർ ഇന്നും സൂരജിനായി കാത്തിരിക്കുകയാണ്. ഇതേ അവസ്ഥയിലേക്കാണ് ആദി സാറിന്റെ ആരാധകരും പോകുന്നതും.

about koodevide

More in Malayalam

Trending

Recent

To Top