Connect with us

ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞു, അച്ഛന്റെ ഛായാചിത്രം നിര്‍മിച്ചു നല്‍കിയ പെയ്ന്റിങ് സ്റ്റുഡിയോയ്ക്ക് നന്ദി പറഞ്ഞ് മീര ജാസ്മിനും കുടുംബവും

Actress

ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞു, അച്ഛന്റെ ഛായാചിത്രം നിര്‍മിച്ചു നല്‍കിയ പെയ്ന്റിങ് സ്റ്റുഡിയോയ്ക്ക് നന്ദി പറഞ്ഞ് മീര ജാസ്മിനും കുടുംബവും

ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞു, അച്ഛന്റെ ഛായാചിത്രം നിര്‍മിച്ചു നല്‍കിയ പെയ്ന്റിങ് സ്റ്റുഡിയോയ്ക്ക് നന്ദി പറഞ്ഞ് മീര ജാസ്മിനും കുടുംബവും

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകുന്നതിനിടെയായിരുന്നു നടിയുടെ അച്ഛന്റെ വിയോഗം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ജോസഫ് ഫിലിപ്പ് തന്റെ 83ാം വയസിലാണ് ഈ ലോകത്ത് നിന്നും വിട പറഞ്ഞത്. അച്ഛന്റെ വേര്‍പാട് താങ്ങാനാകാതെ കരഞ്ഞ് തളര്‍ന്ന കണ്ണുകളുമായിരിക്കുന്ന മീരയുടെ ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യല്‍ മീഡിയയെ വേദനിപ്പിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ അച്ഛന്റെ ഛായാചിത്രം നിര്‍മിച്ചു നല്‍കിയ പെയ്ന്റിങ് സ്റ്റുഡിയോയ്ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. ആര്‍ടിസ്ട്രി എന്ന ഡിജിറ്റല്‍ പെയിന്റിങ് സ്റ്റുഡിയോയാണ് മീരാജാസ്മിന്റെ അച്ഛന്‍ ജോസഫിന്റെ മനോഹരമായ ചിത്രം തടിയില്‍ തീര്‍ത്ത് ഫ്രെയം ചെയ്തു നല്‍കിയത്. ആര്‍ടിസ്ട്രി പേജിനു നന്ദി പറഞ്ഞ് മീരയുടെ കുടുംബ ഗ്രൂപ്പ് ആയ തഴയില്‍ ഫാമിലിയും ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

അച്ഛനും അമ്മയും മക്കളും ഉള്‍പ്പെടുന്ന മീരയുടെ കുടുംബ ചിത്രത്തില്‍ നിന്നാണ് അച്ഛന്റെ ചിത്രം മാത്രം അടര്‍ത്തി എടുത്ത് ഈ ഫോട്ടോ നിര്‍മിച്ചിരിക്കുന്നത്. മീരയുടെ ചേച്ചി ജെനിയും പെയ്ന്റിങ് സ്റ്റുഡിയോയ്ക്ക് നന്ദി പറഞ്ഞ് എത്തുകയുണ്ടായി. ”എക്കാലത്തെയും ഏറ്റവും മികച്ച കാര്യം. ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ഡാഡി. ആര്‍ടിസ്ട്രിയോട് നന്ദിയുണ്ട്.” വീഡിയോ പങ്കുവച്ചുകൊണ്ടു മീര ജാസ്മിന്‍ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

അച്ഛനുമായി വൈകാരികമായി വളരെ അടുപ്പമുണ്ടായിരുന്ന മീരാ ജാസ്മിന്‍ അച്ഛന്റെ മരണത്തെത്തുടര്‍ന്ന് തളര്‍ന്നുപോയിരുന്നു. മീരയെ കൂടാതെ ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്, ജോയ് എന്നിവരാണ് ജോസഫിന്റെ മറ്റു മക്കള്‍. ഇതില്‍ ജെനിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

അച്ഛന്റെ മരണത്തിന് പിന്നാലെ വലിയ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നടിയ്ക്കും കുടുംബത്തിനുമെതിരെ നടന്നത്. അച്ഛന്‍ മരിക്കുമെന്ന് നേരത്തെ അറിയാമായിരുന്നോ, എല്ലാവരും യൂണിഫോം പോലെ വെള്ളയും വെള്ളയും ഒക്കെയെടുത്ത് വെച്ചിട്ടുണ്ടല്ലോ. അച്ഛനെതിരെ കേസ് കൊടുത്ത മോളല്ലേ… ഇതൊക്കെ മാധ്യമങ്ങളെ കാണിക്കാനുള്ള ചീപ്പ് ഷോയാണ് എന്നായിരുന്നു വിമര്‍ശനങ്ങളേറെയും.

അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ തമ്മില്‍ തല്ല്. എന്നിട്ടിപ്പോള്‍ ആനന്ദ കണ്ണീര്‍, വെറുതേ മാധ്യമങ്ങളെ കാണിക്കാനുള്ള നമ്പരുകള്‍…ജന്മം കൊടുത്ത അച്ഛന് എതിരെ കേസ് കൊടുത്ത മകള്‍, അന്നൊക്കെ വല്ലാത്തൊരു അഹങ്കാരമായിരുന്നു ഇപ്പോള്‍ സിനിമയൊക്കെ കുറഞ്ഞപ്പോള്‍ അഹങ്കാരവും കുറഞ്ഞു എന്നിങ്ങനെയായിരുന്നു കമന്റുകള്‍. അടുത്തിടെയും കാവ്യ മാധവനും ദിലീപിനും ഒപ്പമുള്ള മീര ജദാസ്മിന്റെ കുടുംബ ചിത്രവും വൈറലായിരുന്നു.

അതേസമയം, ശ്രീവിദ്യക്ക് ശേഷം നായികയായി അഭിനയിച്ച എല്ലാ മലയാളം ചിത്രങ്ങളിലും സ്വന്തം ശബ്ദത്തില്‍ അഭിനയിച്ച നടിയാണ് മീര ജാസ്മിന്‍. മഞ്ജു വാര്യര്‍ക്കുപോലും തുടക്കസമയത്തുള്ള സിനിമകളില്‍ മറ്റ് പലരുമാണ് ശബ്ദം നല്‍കിയിരുന്നതത്രെ. അവിടെയാണ് മീര ജാസ്മിന്‍ ഞെട്ടിച്ചത്.

ആദ്യ സിനിമ മുതല്‍ സ്വന്തം ശബ്ദമാണ് ഉപയോഗിച്ചത്. പിന്നീട് ഇറങ്ങിയ ഗ്രാമഫോണ്‍, കസ്തൂരിമാന്‍, പാഠം ഒരു വിലാപം, പെരുമഴകാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടല്‍, വിനോദയാത്ര തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ലോഹിതദാസ്, സത്യന്‍ അന്തിക്കാട്, കമല്‍ എന്നിവരുടെ പ്രിയപ്പെട്ട നായികയായിരുന്നു മീര.

ഇതില്‍ തന്നെ ലോഹിതദാസിന്റെ കസ്തൂരിമാനിലെ പ്രിയംവദ ഒരിക്കലും മറക്കാന്‍ പറ്റാത്ത മീര ജാസ്മിന്‍ പ്രകടനമാണ് ആ സിനിമയില്‍ നമ്മളെ അത്ഭുതപെട്ടുത്തുന്ന പ്രകടനമായിരുന്നു. തുടക്ക സമയത്ത് ഞെട്ടിച്ച മീര പിന്നീട് ടൈപ് കാസ്റ്റിങ്ങും മറ്റും കൊണ്ട് നിറം മങ്ങിയ അഭിനേത്രിയായി മാറി. മകള്‍, ക്വീന്‍ എലിസബത്ത് സിനിമകളിലൂടെ മീര വീണ്ടും പഴയ പ്രതാപത്തിലേക്ക് വരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. വിവാദങ്ങളും ഗോസിപ്പുകളും കടുത്ത സമയത്താണ് മീര പതിയെ സിനിമാ ലോകത്ത് നിന്നും അകന്നത്.

More in Actress

Trending

Malay