Connect with us

മാണിക്യകല്ല് സിനിമയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയ ശേഷമാണ് രാജുവിനെ ചെന്ന് കണ്ടത്; പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്; വെളിപ്പെടുത്തലുമായി സംവിധായകൻ !

Malayalam

മാണിക്യകല്ല് സിനിമയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയ ശേഷമാണ് രാജുവിനെ ചെന്ന് കണ്ടത്; പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്; വെളിപ്പെടുത്തലുമായി സംവിധായകൻ !

മാണിക്യകല്ല് സിനിമയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയ ശേഷമാണ് രാജുവിനെ ചെന്ന് കണ്ടത്; പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്; വെളിപ്പെടുത്തലുമായി സംവിധായകൻ !

ലൂസിഫര്‍ എന്ന ആദ്യ സംവിധാന സംരംഭം തന്നെ വലിയ വിജയമാക്കി തുടങ്ങിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാളത്തിലെ ആദ്യ 200കോടി ക്ലബ് ചിത്രം കൂടിയായി ലൂസിഫര്‍ പ്രീതാജി നേടി . സാധാരണ ചിത്രമെന്ന് കരുതി പോയ മിക്കവരെയും വിസ്മയിപ്പിച്ച സിനിമയായരുന്നു ലൂസിഫര്‍. ലൂസിഫറിന് പിന്നാലെ ഇപ്പോള്‍ രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡി ഒരുക്കുന്നതിന്‌റെ തിരക്കിലാണ് പൃഥ്വിരാജ്. അതേസമയം സംവിധാന മോഹത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പൃഥ്വി തുറന്നുപറഞ്ഞിട്ടുണ്ട്.

അഭിനയിക്കുന്നതിന് പുറമെ സിനിമയിലെ മറ്റു കാര്യങ്ങളും പഠിക്കാന്‍ വലിയ താല്‍പര്യമുളള താരമാണ് പൃഥ്വി. അങ്ങനെ സിനിമയെ കുറിച്ച് കൂടുതലായി അറിഞ്ഞ ശേഷമാണ് ആദ്യ ചിത്രവുമായി നടന്‍ എത്തിയത്. അഭിനയത്തിന് പുറമെ മറ്റ് മേഖലകളിലുളള പൃഥ്വിരാജിന്‌റെ അറിവിനെ കുറിച്ച് മുന്‍പ് പല താരങ്ങളും സംവിധായകരുമെല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്.

അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പൃഥ്വിരാജില്‍ ഒരു സംവിധായകനെ കണ്ടിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ എം മോഹനന്‍. കഥ പറയുമ്പോള്‍, മാണിക്യകല്ല്, അരവിന്ദന്‌റെ അതിഥികള്‍ ഉള്‍പ്പെടെയുളള സിനിമകളിലൂടെ മോളിവുഡില്‍ ശ്രദ്ധേയനാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിനൊപ്പമുളള അനുഭവം സംവിധായകന്‍ പങ്കുവെച്ചത്. മാണിക്യകല്ല് സിനിമയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയ ശേഷമാണ് രാജുവിനെ ചെന്ന് കണ്ടതെന്ന് സംവിധായകന്‍ പറയുന്നു.

അദ്ദേഹത്തിന് കഥ ഇഷ്ടമാവുകയും തിരക്കഥ പൂര്‍ണമായും എഴുതിയ ശേഷം രാജു ചില നിര്‍ദ്ദേശങ്ങള്‍ പറയുകയും ചെയ്തു. അതിനനുസരിച്ച് മാറ്റം വരുത്തിയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അന്നേ പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനെ ഞാന്‍ കണ്ടിരുന്നു എന്ന് സംവിധായകന്‍ പറഞ്ഞു. ലൂസിഫര്‍ കണ്ടപ്പോള്‍ അത് ബോധ്യമായി.

വണ്ണാമല മോഡല്‍ സ്‌കൂളില്‍ വിനയചന്ദ്രന്‍ മാഷ് എന്ന പൃഥ്വിയുടെ കഥാപാത്രം എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് മാണിക്യകല്ല് സിനിമയില്‍ കാണിച്ചത്. കഥ പറയുമ്പോള്‍ എന്ന ആദ്യ ചിത്രം വലിയൊരു ഭാരമാണ് തനിക്ക് സമ്മാനിച്ചതെന്നും എം മോഹനന്‍ പറഞ്ഞു. ആദ്യ ചിത്രം വിജയിച്ച എല്ലാ സംവിധായകരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. അരങ്ങേറ്റ ചിത്രം നല്‍കിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നമ്മുടെ അടുത്ത സിനിമ കാണാന്‍ എത്തുക. അപ്പോ വ്യത്യസ്തമായൊരു സിനിമയായിരിക്കണം ചെയ്യേണ്ടത്.

അന്ന് പല കഥകളും കേട്ടെങ്കിലും അതൊന്നും സംതൃപ്തി തന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. പിന്നീടാണ് തലശ്ശേരിയിലെ ഒരു ഹൈസ്‌കൂളില്‍ അവിടെയുളള വിദ്യാര്‍ത്ഥികളെ ആദരിക്കാനുളള ചടങ്ങിലേക്ക് ഒരു അധ്യാപക സുഹൃത്ത് ക്ഷണിച്ചത്. നൂറു ശതമാനം വിജയം നേടിയ സ്‌കൂളായിരുന്നു അത്. അവിടെ എത്തിയ ശേഷമാണ് ആ സ്‌കൂളിനെ കുറിച്ചുളള മുന്‍പത്തെ ഒരു വാര്‍ത്ത ഓര്‍മ്മ വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്എസ്എല്‍സി പരീക്ഷയില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കേരളത്തിലെ രണ്ട് സ്‌കൂളുകളില്‍ ഒന്നായിരുന്നു അത്.

എന്നാല്‍ പിന്നീട് അധ്യാപകരുടെ പരിശ്രമത്തിന്‌റെ ഫലമായി ആ സ്‌കൂള്‍ നൂറ് ശതമാനം വിജയത്തിലേക്ക് കുതിച്ചു. മറ്റ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാതെ നിരാശരായ കൂട്ടികള്‍ മാത്രം വന്നിരുന്ന ഈ സ്‌കൂളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവേശനം ലഭിക്കാന്‍ ശുപാര്‍ശക്കത്തുമായി വരേണ്ട അവസ്ഥയായി. ഈ സംഭവമാണ് എന്നില്‍ ഒരു സ്പാര്‍ക്ക് ഉണ്ടാക്കിയത് എന്നും സംവിധായകന്‍ ഓര്‍ത്തെടുത്തു. പിന്നീട് ഒരു മലയാളം മാഗസിനില്‍ കേരളത്തിലെ കുട്ടി ക്രിമിനലുകളെ കുറിച്ച് ഒരു ഫീച്ചര്‍ കണ്ടപ്പോള്‍ അതും ഇതോടൊപ്പം ചേര്‍ത്തുവായിച്ചതോടെ മാണിക്യകല്ലിന്‌റെ ത്രഡ് രൂപപ്പെട്ടു. പിന്നെയാണ് പൃഥ്വിരാജ് നായകനായ സിനിമയുമായി മുന്നോട്ട് പോയതെന്നും സംവിധായകന്‍ പറഞ്ഞു.

about prithviraj

More in Malayalam

Trending

Recent

To Top