‘ഇരിപ്പ് കണ്ടാല്‍ ഒരു വന്‍ തമ്മില്‍തല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല.. അല്ലേ ചേട്ടാ ലളിതവും സുന്ദരവുമായ ത്രോ ബാക്കുമായി മഞ്ജു
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യര്‍. സിനിമാ വിശേഷങ്ങളും പഴയകാല ചിത്രങ്ങളുമെല്ലാം മഞ്ജു തന്റെ സോഷ്യല്‍ മീഡിയയുടെ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മക്കും സഹോദരനൊപ്പമുള്ള ചിത്രങ്ങളും മഞ്ജു അഭിനയിച്ച പഴയ സിനിമകളിലെ പടങ്ങളുമെല്ലാം അതില്‍ പെടും. ഇപ്പോള്‍ സഹോദരന്‍ മധു വാര്യര്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം.
ലളിതവും സുന്ദരവുമായ ത്രോ ബാക്ക്. ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽതല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു ചിത്രം പങ്കുവെച്ചത്. നടനും സംവിധായകനുമായ മധുവാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ പേര് കുറിച്ചുകൊണ്ട് കൂടിയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ലക്കി സിസ്റ്റർ, ചിരിയിൽ ഒരു തമ്മിൽ തല്ല് കഴിഞ്ഞ ഭാവം ഒളിഞ്ഞു കിടപ്പുണ്ട് തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് താഴെ വരുന്നത്
ബിജുമേനോനും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സെറീന വഹാബ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.
രണ്ടാം വരവിൽ കൈനിറയെ ചിത്രങ്ങളാണ് മഞ്ജുവിനെ തേടിയെത്തിയത്. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ജാക്ക് ആൻഡ് ജിൽ, കയറ്റം,ചതുര്‍മുഖം, ദി പ്രീസ്റ്റ്, ലളിതം സുന്ദരം, പടവെട്ട്, വെള്ളരിക്കാ പട്ടണം തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റെ തായി പുറത്തിറങ്ങാനുള്ളത്. പ്രതി പൂവൻകോഴിയാണ് പുറത്തിറങ്ങിയ അവസാന ചിത്രം