Connect with us

സൂര്യ എന്ന ഹീറോയുടെ കൂടെ കട്ടയ്ക് നിൽക്കുന്ന ഒരു ഹീറോയിനെ കാണാൻ സാധിച്ചു; ഞെട്ടിച്ചു കളഞ്ഞു; അപർണയുടെ പ്രകടനത്തെ വാഴ്ത്തി നടി ജ്യോതി കൃഷ്ണ

Malayalam

സൂര്യ എന്ന ഹീറോയുടെ കൂടെ കട്ടയ്ക് നിൽക്കുന്ന ഒരു ഹീറോയിനെ കാണാൻ സാധിച്ചു; ഞെട്ടിച്ചു കളഞ്ഞു; അപർണയുടെ പ്രകടനത്തെ വാഴ്ത്തി നടി ജ്യോതി കൃഷ്ണ

സൂര്യ എന്ന ഹീറോയുടെ കൂടെ കട്ടയ്ക് നിൽക്കുന്ന ഒരു ഹീറോയിനെ കാണാൻ സാധിച്ചു; ഞെട്ടിച്ചു കളഞ്ഞു; അപർണയുടെ പ്രകടനത്തെ വാഴ്ത്തി നടി ജ്യോതി കൃഷ്ണ

കാത്തിരിപ്പിന് വിരാമമിട്ട് സൂര്യ നായകനായ സൂരരെെ പൊട്ര് കഴിഞ്ഞ ദിവസമായിരുന്നു ഓടിടി റിലീസായി പ്രേക്ഷകരിലേക്കെത്തിയത്. ആമസോണ്‍ പ്രെെമിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് ആരാധകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സുധ കൊങ്കരയുടെ സംവിധാനവും സൂര്യയുടേയും അപര്‍ണയുടേയും പ്രകടനവും കെെയ്യടി നേടുകയാണ്. അതെ സമയം സിനിമ തിയേറ്ററില്‍ കാണാന്‍ സാധിക്കാതെ പോയതിന്റെ സങ്കടവും ആരാധകര്‍ രേഖപ്പെടുത്തുന്നുണ്ട്.

നിരവധി സിനിമാ താരങ്ങളടക്കം ചിത്രത്തെയും സംവിധാന മികവിനെയും സൂര്യയുടെ അഭിനയത്തെയും തിരിച്ചുവരവിനെയുമൊക്കെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടി ജ്യോതി കൃഷ്ണയും അപർണയുടെ പ്രകടനത്തെ വാഴ്ത്തി നടി ജ്യോതി കൃഷ്ണ. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ജ്യോതി കൃഷ്ണ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

ജ്യോതി കൃഷ്ണയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം

‘ #SooraraiPottru movie കണ്ടു . ഒരു സൂര്യ ഫാൻ ആണ് ഞാൻ . അതുകൊണ്ടു തന്നെ ഈ സിനിമയ്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു . ഇത്തവണ കൂടുതൽ ആകാംക്ഷ തോന്നിയിരുന്നത് അതിലെ ഹീറോയി ന്റെ സാന്നിധ്യം ആയിരുന്നു. അപർണ ബാലമുരളി . മലയാളത്തിൽ ആദ്യ സിനിമ മുതൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടി അവളുടെ തമിഴിലെ അരങ്ങേറ്റം എങ്ങിനെ ഉണ്ടാകും അതും സൂപ്പർഹിറ്റ് നായകൻറെ കൂടെ . ഞെട്ടിച്ചു എന്ന് നിസംശയം പറയാം.’

‘സൂര്യ എന്ന ഹീറോയുടെ കൂടെ കട്ടയ്ക് നിൽക്കുന്ന ഒരു ഹീറോയിനെ കാണാൻ പറ്റി കുറെ കാലങ്ങൾക് ശേഷം. എല്ലാം കൊണ്ടും വളരെ നല്ല ഒരു മൂവി . പിന്നെ ഇന്ന് നമ്മൾ പറയാറില്ലേ ശോഭനയെ പോലെ, ഉർവശിയെ പോലെ,എന്നൊക്കെ. അതുപോലെ ഇനിയൊരു കാലം പറയും അപർണ ബാലമുരളിയെ പോലെ യെന്ന് . You are a brilliant artist Appu. There is a big space for you. Congratulations.’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top