Connect with us

ഫഫാ ഹീറോ ആഡാ ഹീറോ…; നസ്രിയയുടെ പ്രിയന് ഇന്ന് മുപ്പത്തിയൊൻപതാം പിറന്നാൾ; പ്രിയതമന്‍റെ പിറന്നാൾ ദിനത്തിൽ നസ്രിയ നൽകുന്ന ക്യൂട്ട് സമ്മാനം കാണാൻ ആകാംക്ഷയോടെ ആരാധകർ !

Malayalam

യുവ നായകന്മാരിൽ ഇന്ന് ഏറെ മികച്ചുനിൽക്കുന്ന നായകനാണ് ഫഹദ് ഫാസിൽ. ഫഫാ എന്ന പേരിൽ ബ്രാൻഡഡ് ആയിക്കഴിഞ്ഞിരിക്കുകയാണ് ഫഹദ് ഇപ്പോൾ. മലയാളികളുടെ ഫാഫയ്ക്ക് ഇന്ന് 39ആം ജന്മദിനമാണ് . മലയാള സിനിമയുടെ നായകനിരയിൽ മുൻപന്തിയിൽ സ്ഥാനമുറപ്പിച്ചിട്ടുള്ള ഫഹദ് ഫാസിൽ ഇന്ന് മലയാള സിനിമയുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമാലോകത്തിന് തന്നെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ഇത്രയേറെ വൈവിധ്യമാര്‍ന്ന വേഷങ്ങൾ കൈകാര്യം ചെയ്ത യുവതാരങ്ങൾ കുറവാണ് എന്നു തന്നെ പറയേണ്ടി വരും.

വേറിട്ട ഭാവപ്പകർച്ചകളിലൂടെ മലയാളി സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ നടനാണ് ഫഹദ് ഫാസിൽ. മലയാളത്തിലെ ക്യൂട്ടസ്റ്റ് നായികമാരിലൊരാളായ നസ്രിയയുടെ പ്രിയതമനായതോടെ കൂടുതൽ ജനപ്രിയനായി മാറുകയായിരുന്നു ഫഹദ് ഫാസിൽ. മലയാളത്തിലെ നായകനിരയിൽ മുൻനിരയിൽ ഇടം നേടിയിട്ടുള്ള ഫഹദ് കണ്ണുകൾ കൊണ്ട് കഥപറയുന്ന അഭിനേതാവാണ്.

തന്‍റെ പ്രിയതമന്‍റെ പിറന്നാൾ ദിനത്തിൽ നസ്രിയ നൽകുന്ന ക്യൂട്ട് സമ്മാനമെന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകര്‍. നിരവധി സിനിമാ സീരിയൽ താരങ്ങളും ആരാധകരുമൊക്കെയാണ് ഫാഫയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

സിനിമാലോകത്തേക്ക് പപ്പയുടെ സ്വന്തം അപ്പൂസിലൂടെ ബാലതാരമായി എത്തിയ ഫഹദ് കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി എങ്കിലും അത് വലിയ പരാജയമായിരുന്നു . ആ പരാജയത്തിൽ നിന്നും ഇന്നുകാണുന്ന ഫഹദാകാൻ തീർച്ചയായും നല്ല കഠിനാധ്വാനമുണ്ടെന്നും ഇനിയും ഫഹദ് കഴിവുകൾ കൊണ്ട് ഉയരം കീഴടക്കട്ടെയെന്നുമാണ് ആരാധകർ ആശംസിക്കുന്നത് .

about nariya fahad

More in Malayalam

Trending

Recent

To Top