Connect with us

നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്? മകളുടെ വിഡിയോയ്ക്ക് പൂർണ്ണിമയുടെ കമന്റ്

Social Media

നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്? മകളുടെ വിഡിയോയ്ക്ക് പൂർണ്ണിമയുടെ കമന്റ്

നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്? മകളുടെ വിഡിയോയ്ക്ക് പൂർണ്ണിമയുടെ കമന്റ്

മലയാളികളുടെ ഇഷ്ട്ട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. അച്ഛനും അമ്മയും അഭിനയത്തിൽ തിളങ്ങുമ്പോൾ പാട്ടിന്റെ വഴിയാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന തിരഞ്ഞെടുത്തിരിക്കുന്നത്

ഇപ്പോഴിതാ, മാലിക്കിലെ ‘തീരമേ’ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് പ്രാർത്ഥന. മകളുടെ പാട്ടിന് പൂർണിമ നൽകിയ കമന്റാണ് ശ്രദ്ധ നേടുന്നത്. നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്? എന്നാണ് പൂർണിമയുടെ കമന്റ്.

പാട്ടും ഗിത്താർ വായനയും ഡബ്സ്മാഷുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.അടുത്തിടെ തന്റെ പുതിയ ആൽബവുമായും പ്രാർത്ഥന എത്തിയിരുന്നു.

More in Social Media

Trending

Recent

To Top