Connect with us

എന്റെ ചുമരിലെ ഒരു ചിത്രമായി മാറിയോ നിങ്ങൾ… നിങ്ങൾ പോയതും എന്റെ ജീവിതത്തിലെ നിറങ്ങളും ഇല്ലാതെയെന്ന് താര കല്യാൺ, ജൂലൈ 30 ന് എനിയ്ക്ക് അത് നഷ്ടമായെന്ന് സൗഭാഗ്യ…. വേദനയോടെ

Malayalam

സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞ ചിരിയോടെ നിൽക്കുന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ് . അച്ഛൻ രാജാറാമിന്റെ നാലാം ചരമ വാർഷികത്തിൽ കരളലിയിക്കുന്ന ഒരു പോസ്റ്റാണ് സൗഭാഗ്യ പങ്കുവെച്ചത്

“എന്റെ കുഞ്ഞിനും എനിക്ക് കിട്ടിയതു പോലെ ഒരു അച്ഛനെ കിട്ടണേ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പിന്നെ ഞാൻ മനസിലാക്കി അത് എനിക്ക് മാത്രം കിട്ടിയ ഭാഗ്യമായിരുന്നു. എനിക്കൊരു അച്ഛനെ മാത്രമല്ല നഷ്ടമായത്. ഒരു വല്യേട്ടനെ, ഒരു കുഞ്ഞനിയനെ, ഒരു കുഞ്ഞിനെ, ഒരു നല്ല സുഹൃത്തിനെ, ഏറ്റവും ശുണ്‌ഠിപിടിപ്പിക്കുന്ന ഒരാളെ, എന്റെ സേഫ് പ്ളേസിനെ, എനിക്കുറങ്ങാനൊരു തലയിണയെ, കോഫി എക്സ്പെർട്ടിനെ, നല്ല തമാശക്കാരനെ.. അങ്ങനെ ഒരുപാട്,”സൗഭാഗ്യ എഴുതി.

“ഇപ്പോഴും തനിയെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ഞാൻ ഓർക്കും അച്ഛനെ, കാരണം,വർഷങ്ങളോളം, അച്ഛന് അസുഖം വരുന്നത് വരെ എന്നും രാവിലെ അദ്ദേഹമാണ് എനിക്ക് ബ്രേക്ക്ഫാസ്റ്റ് വാരിത്തന്നുകൊണ്ടിരുന്നത്. ഞാൻ സ്കിപ് ചെയ്യാതിരിക്കാൻ. ജൂലൈ 30 നു എനിക്ക് നഷ്ടമായത്, ഇന്നും എനിക്ക് വേണ്ട വിശദീകരണം ലഭിച്ചിട്ടില്ല.

സൗഭാഗ്യയെപോലെ താര കല്യാണും ഭർത്താവിനായി ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

“എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ ചുമരിലെ ഒരു ചിത്രമായി മാറിയോ നിങ്ങൾ. അനീതി രാജൻചേട്ടാ. നിങ്ങൾ പോയതും എന്റെ ജീവിതത്തിലെ നിറങ്ങളും ഇല്ലാതെയായി,” താര കല്യാൺ കുറിച്ചു

നടനും നർത്തകനുമായിരുന്ന രാജ റാം 2017ലാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മരിക്കുന്നത് . എന്തായാലും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം തങ്ങളുടെ ജീവിതത്തിലെ ഒരു സന്തോഷത്തിലേക്കുള്ള തയാറെടുപ്പിലാണ് താര കല്യാണും മകളും. സൗഭാഗ്യ – അർജുൻ ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ തയാറാക്കുകയാണ്. ജനിക്കും മുന്‍പേ തന്നെ കുഞ്ഞതിഥിക്ക് മിട്ടു എന്ന് പേരിട്ട് തന്റെ വരകളിലെല്ലാം മിട്ടുവിനെയും ചേർത്തിരിക്കുകയാണ് മുത്തശിയാകാൻ തയാറെടുക്കുന്ന താര കല്യാൺ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top