Connect with us

പ്രണയം പറയരുതായിരുന്നു.. മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞപ്പോള്‍ നടന്നത്! അവർ നൽകിയ ആ ഉപദേശം! സൂര്യയുടെ മറുപടി ഞെട്ടിച്ചു

Malayalam

പ്രണയം പറയരുതായിരുന്നു.. മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞപ്പോള്‍ നടന്നത്! അവർ നൽകിയ ആ ഉപദേശം! സൂര്യയുടെ മറുപടി ഞെട്ടിച്ചു

പ്രണയം പറയരുതായിരുന്നു.. മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞപ്പോള്‍ നടന്നത്! അവർ നൽകിയ ആ ഉപദേശം! സൂര്യയുടെ മറുപടി ഞെട്ടിച്ചു

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർത്ഥിയായിരുന്നു സൂര്യ. മണികുട്ടനോട് ഇഷ്ട്ടം തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് സൂര്യ വാർത്തകളിൽ ഇടം പിടിച്ചത്

ഈ സീസണിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സിനെ സമ്പാദിച്ച മത്സരാർത്ഥി സൂര്യ തന്നെയായിരുന്നു. മണിക്കുട്ടനോടുളള പ്രണയമാണ് നിരവധി പേർക്ക് സൂര്യ ശത്രുവാകാനുളള കാരണം. ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷവും സൂര്യയ്ക്ക് എതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു.

തുടക്കത്തില്‍ തന്നെ സൂര്യ പുറത്താക്കുമെന്ന് പലരും കരുതി. എന്നാല്‍ മണിക്കുട്ടനുമായുളള സൗഹൃദം സൂര്യയെ കൂടുതല്‍ ദിനങ്ങള്‍ ഷോയില്‍ നില്‍ക്കാന്‍ സഹായിച്ചു. ഇത്തവണ ബിഗ് ബോസില്‍ എറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ജോഡി ഇവർ തന്നെയായിരുന്നു. മണിക്കുട്ടന്‍ പ്രണയമില്ലെന്ന് പറഞ്ഞപ്പോഴും സൂര്യ വീണ്ടും സുഹൃത്തായി തന്നെ തുടര്‍ന്നു. മണിക്കുട്ടനോടുളള സൂര്യയുടെ പ്രണയം സ്ട്രാറ്റജി ആണെന്നാണ് പലരും വിമര്‍ശിച്ചത്.

തമിഴ് ബിഗ് ബോസിലെ ഓവിയയെ അനുകരിച്ചാണ് സൂര്യ കളിക്കുന്നതെന്നും ആരോപണങ്ങള്‍ വന്നു. എന്നാല്‍ ഗെയിമിന് വേണ്ടിയല്ലെന്നും തന്‌റെ മനസില്‍ തോന്നിയ കാര്യമാണ് മണിക്കുട്ടനോട് പറഞ്ഞതെന്നും സൂര്യ പറഞ്ഞിരുന്നു. മണികുട്ടനോടുള്ള പ്രണയം പറയണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് സൂര്യ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയഅഭിമുഖത്തിലാണ് സൂര്യ മനസ്സ് തുറന്നത്. മനസിലുളളത് അന്ന് തന്നെ മണിക്കുട്ടനോട് പറഞ്ഞതിന്റെ കാരണവും സൂര്യ വെളിപ്പെടുത്തുകയാണ്

മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞപ്പോള്‍ അദ്ദേഹം നിരാകരിച്ചില്ല . ഇല്ലാ എന്നല്ല മണിക്കുട്ടന്‍ പറഞ്ഞത്. നല്ല രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞുതന്നു. നമ്മളെല്ലാം ഇവിടെ ഗെയിം കളിക്കാന്‍ വന്നതാണ്. നിനക്ക് നിന്‌റെ വീട്ടുകാരെ നോക്കണം. എനിക്കും അതേപോലെ തന്നെ. നമുക്ക് രണ്ട് പേര്‍ക്കും സ്വപ്‌നങ്ങളുണ്ട്. പുറത്തും ഒരു ജീവിതമുണ്ട് എല്ലാവര്‍ക്കും. തല്‍ക്കാലം പ്രണയം എന്നത് മാറ്റിവെച്ച്. ഗെയിം നല്ല രീതിയില്‍ കളിച്ച് ഫിനാലെയിലേക്ക് വരുക. പെണ്‍കുട്ടികളൊക്കെ ഫിനായിലേക്ക് വരണം എന്ന ആഗ്രഹമുളള ഒരാളായിരുന്നു മണിക്കുട്ടന്‍. ഇപ്പോള്‍ സൗഹൃദത്തില്‍ പോയികൊണ്ടിരിക്കുന്നു.

മണിക്കുട്ടനോട് പ്രണയം തുറന്നുപറഞ്ഞതിന് എന്റെ ഫ്രണ്ട്‌സ് ഉള്‍പ്പെടെയുളളവര്‍ എന്നെ കുറ്റപ്പെടുത്തി. നീ എന്തിനാണ് പറഞ്ഞത് എന്ന് ചോദിച്ചു. അപ്പോ ഞാന്‍ വിചാരിച്ചു പറയണ്ടായിരുന്നു. പക്ഷേ എനിക്ക് ഒന്നും ഹൈഡ് ചെയ്യാൻ അറിയില്ല. പണ്ടുതൊട്ടെയുളള പ്രശ്‌നമാണ്. എന്‌റെ ഉളളില്‍ എന്താണെങ്കിലും അത് മുഖത്തുണ്ടാവും. ഇപ്പോ ഉളളില്‍ ദേഷ്യമാണെങ്കില്‍ അത് മുഖത്തുണ്ടാവും. ചിരിച്ചുകൊണ്ടിരിക്കാന്‍ പറ്റില്ല. ഞാന്‍ പിണങ്ങി ഒക്കെ ഇരിക്കും മിണ്ടാതെ നടക്കും അങ്ങനത്തെ ഒരു ക്യാരക്ടറാണ്. അപ്പോ എനിക്ക് എത്ര നാള് ഹൈഡ് ചെയ്യാന്‍ പറ്റൂം.

പിന്നെ ഞാന്‍ വിചാരിച്ചു. ദൈവമേ പറയാണ്ടിരുന്നാല്‍ മതിയായിരുന്നു. ഇത്ര പ്രശ്‌നങ്ങള്‍ വരില്ലായിരുന്നു. പുറത്ത് ഇറങ്ങി പറയാമായിരുന്നു. പക്ഷേ അന്ന് എനിക്ക് പറയാന്‍ തോന്നി. പുറത്ത് ഇറങ്ങിയാല്‍ സമയം കിട്ടിയെന്ന് വരില്ല. പ്രണയം മുന്‍പുണ്ടായിട്ടുണ്ട്. അത് ഷോയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കവിത ഒരാള്‍ക്ക് എഴുതികൊടുക്കുന്നത് ആദ്യമായിട്ടാണ്. മണിക്കുട്ടന്‍ തിരിച്ചുവരുന്നു എന്ന് ബിഗ് ബോസ് ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ല. അന്ന് എനിക്ക് ഹാഫ് സാരി ഉടുക്കാന്‍ തോന്നി, ഉടുത്തു. എന്നാല്‍ പുറത്ത് വിമര്‍ശനങ്ങള്‍ വന്നത്. മണിക്കുട്ടന്‌റെ തിരിച്ചുവരവ് അറിഞ്ഞ് ഞാന്‍ ഹാഫ് സാരി ഉടുത്തുവെന്നാണ്.

ഫിറോസിക്കയും മണിക്കുട്ടനെയും വന്‍ ശത്രുക്കളെന്നാണ് വെളിയില്‍ വന്നത്. നായകനും വില്ലനും എന്നാണ് ചിത്രീകരിക്കപ്പെട്ടത്. എന്നാല്‍ ആ വ്യക്തികള്‍ വെളിയിലിറങ്ങി ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഞാന്‍ കാണുന്നത്. പുറത്ത് എല്ലാവരും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഒരുമിച്ച് നടന്ന് സംസാരിക്കുകയൊക്കെ ചെയ്തു,. എന്നാല്‍ ഇതിനിടയില്‍ അടിയൊന്നും ഉണ്ടായിട്ടില്ല. അന്ന് എനിക്ക് മാത്രമാണ് ഫോണ്‍ കിട്ടിയത്. അപ്പോ ഞാന്‍ പറഞ്ഞു നിങ്ങള് ഇങ്ങനെയൊന്നും നടക്കാന്‍ പാടില്ല, അടിക്കൂടി ഹോസ്പിറ്റലില്‍ ആണെന്ന്. അപ്പോ അവരൊക്കെ ചിരിച്ചെന്നും സൂര്യ അഭിമുഖത്തിൽ പറയുകയുണ്ടായി

Continue Reading
You may also like...

More in Malayalam

Trending

Recent

To Top