Malayalam
‘എന്നെ ലാലേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു’ ; ഇപ്പോൾ ഒരേയൊരു പ്രാർത്ഥനയെ ഉള്ളു; താരരാജാവിനൊപ്പം അഭിനയിച്ചതിന്റെ ത്രില്ല് മാറാതെ മാളവിക മേനോന്‍!
‘എന്നെ ലാലേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു’ ; ഇപ്പോൾ ഒരേയൊരു പ്രാർത്ഥനയെ ഉള്ളു; താരരാജാവിനൊപ്പം അഭിനയിച്ചതിന്റെ ത്രില്ല് മാറാതെ മാളവിക മേനോന്‍!
മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ബി. ഉണ്ണികൃഷ്ണന്‍ ടീമിന്റെ പുതിയ ചിത്രമായ ആറാട്ടില്‍ അഭിനയിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി മാളവിക മേനോന്‍. ലാലേട്ടനൊപ്പം അഭിനയിക്കാനായതിന്റെ ത്രില്ല് വിട്ടുമാറാതായാണ് മാളവിക വിശേഷങ്ങൾ പങ്കുവെക്കുന്നത്.
വളരെ അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്കുള്ള അവസരം കിട്ടിയതെന്നും മാളവിക പറയുന്നുണ്ട് . മോഹന്‍ലാലിനൊപ്പം അഭിനയിച്ച സീനുകള്‍ സ്‌ക്രീനില്‍ കാണാനാണ് താന്‍ കാത്തിരിക്കുന്നതെന്നും ചിത്രത്തിലെ പാട്ടുകളെങ്കിലും വേഗം റിലീസാകാനാണ് ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നതെന്നും ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞു.
‘ഒരു ഉത്സവത്തിനുള്ളത്രയും താരങ്ങളുള്ള ചിത്രമാണ് ആറാട്ട്. ലാലേട്ടന് വേണ്ടപ്പെട്ട ഒരു കുടുംബത്തിലെ കുട്ടിയുടെ വേഷമാണ് എനിക്ക്. സ്വാസികയും ഞാനും ചേച്ചിയും അനിയത്തിയുമായി അഭിനയിക്കുന്നു. ഇന്ദ്രന്‍സേട്ടന്റെ മക്കളായിട്ടാണ് ഞങ്ങളെത്തുന്നത്.
ലാലേട്ടനൊപ്പം ഇതിനു മുന്‍പ് ഞാന്‍ സ്റ്റേജ് പെര്‍ഫോമന്‍സൊക്കെ ചെയ്തിട്ടുണ്ട്. ലാലേട്ടന്‍ സജസ്റ്റ് ചെയ്തിട്ട് അദ്ദേഹത്തിനൊപ്പം ഒരു ഷോയിലും പങ്കെടുത്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിനൊപ്പം സിനിമയില്‍ ആദ്യമാണ്.അപ്രതീക്ഷമായി വീണുകിട്ടിയ ഭാഗ്യമെന്ന് തന്നെ പറയാം. സൂപ്പര്‍ സ്റ്റാറുകളോടൊപ്പം അഭിനയിക്കുന്നത് പറഞ്ഞറിയിക്കാനാകാത്ത എക്‌സൈറ്റ്‌മെന്റാണ്. അഭിനയിച്ച് തുടങ്ങുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നെങ്കിലും ലാലേട്ടന്‍ വിശേഷങ്ങളൊക്കെ ചോദിച്ച് ആ ടെന്‍ഷന്‍ മാറ്റി.
എത്ര വലിയ ഡയലോഗും കാണാതെ പഠിച്ചുപറയും, അനായാസമായി അഭിനയിക്കുമൊന്നൊക്കെ ലാലേട്ടനെ കുറിച്ച് പറയുന്നത് നേരില്‍ കണ്ടു. അദ്ദേഹത്തിനൊപ്പം എന്നെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍. ആറാട്ടിലെ രണ്ട് പാട്ടുകളില്‍ ഞാനുണ്ട്. ആ പാട്ടെങ്കിലും വേഗം റിലീസാവണേയെന്നാണ് എന്റെ പ്രാര്‍ത്ഥന. ഞാന്‍ കൊണ്ടുവരുന്ന മഞ്ചാടിക്കുരു വാങ്ങി ലാലേട്ടന്‍ എറിയുന്ന ഒരു ഷോട്ടുണ്ട്. അതൊക്കെ കാണാന്‍ ത്രില്ലടിച്ചിരിക്കുകയാണ് ഞാന്‍.
ആറാട്ടിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ അച്ഛനോടും അമ്മയോടും ആവേശത്തോടെ ‘എന്നെ ലാലേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു’ എന്നായിരുന്നു ഓടിച്ചെന്ന് പറഞ്ഞതെന്നും മാളവിക പറയുന്നു.
ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനെ വെച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. പുലിമുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്. ബി. ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്.
ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഐ.എ.എസ്. ഓഫീസറായിട്ടാണ് താരം എത്തുന്നത്.
about malavika menon
