Malayalam
‘കല്യാണം കള്ളം പറഞ്ഞ് നടത്തി’ ; അതിത്ര വിനയാകുമെന്ന് കരുതിയില്ല ;കൂടുതൽ ബഹളമുണ്ടാക്കിയത് ചേച്ചിയായിരുന്നു; പക്ഷെ മകൾ ആശ്വാസമായി; കൂട്ടുകാരികളുടെ ഭർത്താക്കന്മാർ വരെ സംശയിച്ചു ; കള്ള വാർത്തയ്‌ക്കെതിരെ കലിതുള്ളി നിത്യാ ദാസ് !
‘കല്യാണം കള്ളം പറഞ്ഞ് നടത്തി’ ; അതിത്ര വിനയാകുമെന്ന് കരുതിയില്ല ;കൂടുതൽ ബഹളമുണ്ടാക്കിയത് ചേച്ചിയായിരുന്നു; പക്ഷെ മകൾ ആശ്വാസമായി; കൂട്ടുകാരികളുടെ ഭർത്താക്കന്മാർ വരെ സംശയിച്ചു ; കള്ള വാർത്തയ്‌ക്കെതിരെ കലിതുള്ളി നിത്യാ ദാസ് !
മലയാള സിനിമയിൽ ചില നായികമാർ അധികകാലമൊന്നും തിളങ്ങി നിൽക്കണമെന്നില്ല. ഒന്നുരണ്ട് സിനിമകൾ ചെയ്താൽ പോലും മലയാളികൾക്ക് മറക്കാനാകാത്ത നടമാരാകാം. അത്തരത്തിൽ ഒരു നായികയാണ് നിത്യാ ദാസ്. പറക്കും തളികയിലെ സുന്ദരിയായി വന്ന് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി ഇപ്പോൾ തിരിച്ച് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മകള്‍ നൈനയ്‌ക്കൊപ്പമുള്ള ഫോട്ടോസും വീഡിയോസുമെല്ലാം വൈറലായിരുന്നു. അമ്മയും മകളും സ്‌കൂള്‍ യൂണിഫോം ഇട്ട് വന്നതോടെയാണ് ഏവരും ഞെട്ടിയത്. ഓൺലൈൻ മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ നിത്യാ ദാസ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി.
ഫോട്ടോകളില്‍ അമ്മയും മകളുമാണെന്ന് ആരും പറയില്ല. അത്രയ്ക്കും ചെറുപ്പമായി തോന്നുകയാണ് നിത്യയ്ക്ക്. എന്നാല്‍ തന്റെ പ്രായം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത് അല്ലെന്നാണ് നിത്യയിപ്പോള്‍ പറയുന്നത്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മക്കളെ കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ നടി പറയുന്നുണ്ട്.
മാധ്യമങ്ങൾ വയസ് തെറ്റിച്ചു കൊടുത്തതിനെകുറിച്ചായിരുന്നു നിത്യയുടെ ആദ്യ പ്രതികരണം. വാര്‍ത്തകളില്‍ കണ്ടു…. 40 വയസായിട്ടും നിത്യ പഴയ പോലെ തന്നെ ഉണ്ടല്ലോ എന്ന്. അതേ… എനിക്ക് 40 ആയിട്ടില്ല. 37 വയസ് ആയതേയുള്ളു. ഞാന്‍ 1984 ലാണ് ജനിച്ചത്. ചേച്ചിയ്ക്ക് പോലും 40 ആയില്ല. സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞു അവരുടെയൊക്കെ ഭര്‍ത്താക്കന്മാര്‍ ചോദിച്ചത്രെ ‘കള്ളം പറഞ്ഞ് കല്യാണം കഴിച്ചതാണല്ലേ’ എന്ന്. നിത്യ ദാസിന്റെ കൂടെ പഠിച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. നിത്യയ്ക്ക് നാല്‍പത് ആണെങ്കില്‍ കൂടെ പഠിച്ചവര്‍ക്കും നാല്‍പത് കാണുമല്ലോ എന്ന്. എന്റെ ചേച്ചിയാണെങ്കില്‍ ബഹളം.
അവള്‍ക്ക് 39 വയസേ ഉള്ളു. ഒരു യൂണിഫോം ഇത്രയും വിനയുണ്ടാക്കുമെന്ന് കരുതിയില്ല. ഞാനാകെ വിഷമിച്ച് ഇരിക്കുന്നത് കണ്ടപ്പോള്‍ മോളാണ് പറഞ്ഞത് അമ്മയ്ക്ക് 40 തോന്നില്ല എന്നല്ലേ വാര്‍ത്തകളില്‍ പറഞ്ഞത്. അത് പോസിറ്റീവ് ആയി എടുത്താല്‍ പോരെ എന്ന്. അമ്മയെ കണ്ടാല്‍ നൈനയുടെ ചേച്ചി ആണോന്ന് ആളുകള്‍ ചോദിക്കാറുണ്ട്.
പക്ഷേ നുന്നുവിന് അതിഷ്ടമല്ല. ഒരിക്കല്‍ ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ ഒരു പയ്യന്‍ വന്നിട്ട് നുന്നുവിനോട് ഇതേ ചോദ്യം ചോദിച്ചു. അതേ എന്ന് പറയാന്‍ ഞാന്‍ കണ്ണ് കൊണ്ട് കുറേ ആക്ഷന്‍ കാണിച്ചു. പക്ഷേ എന്നെ നോക്കി ചിരിച്ചോണ്ട് അവള് പറഞ്ഞു ‘ഷീ ഈസ് മൈ മോം’ പയ്യന്മാര്‍ ചോദിക്കുമ്പോഴെങ്കിലും ചേച്ചി ആണെന്ന് പറഞ്ഞൂടേ നുന്നൂന്ന് ഞാനും ചോദിച്ചു. എന്നോട് ആരെങ്കിലും ചോദിച്ചാല്‍ നുന്നു എന്റെ അനിയത്തി ആണെന്നേ പറയൂ.
സിനിമയില്‍ എനിക്ക് വളരെ ചുരുക്കം സുഹൃത്തുക്കള്‍ മാത്രമേ ഉള്ളു. കൂടുതല്‍ അടുപ്പം കൂടെ പഠിച്ചവരോട് ആണ്. നവ്യയും കുടുംബവുമായി നല്ല സൗഹൃദമുണ്ട്. അതുപോലെ തന്നെയാണ് സംയുക്ത ചേച്ചിയും. കണ്ടാല്‍ നല്ല സാമ്യമുണ്ട്. അതുകൊണ്ത് ചേച്ചിയോട് വല്ലാത്തൊരു അടുപ്പമുണ്ട്. ഇപ്പോള്‍ ചെയ്യുന്ന സീരിയലിലും കുറച്ച് നല്ല സുഹൃത്തുക്കളുണ്ട്. അവര്‍ക്കൊപ്പമുള്ള റീലുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.
ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നത് കോഴിക്കോട് ആണ്. മോള്‍ പഠിക്കുന്നത് ദേവഗിരിയിലാണ്. വിവാഹത്തിന് മുന്നെ തന്നെ ഞാന്‍ സമ്മതം വാങ്ങിയിട്ടുള്ള കാര്യം അത് മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബം കാശ്മീരിലാണ്. വിവാഹശേഷം ഞാന്‍ അവരുടെ ഭക്ഷണരീതിയും ജീവിതവുമാണ് പിന്തുടരുന്നത്.
പക്ഷേ എവിടെ ജീവിക്കണം എന്നതില്‍ എന്റെ താല്‍പര്യത്തിനാണ് പ്രധാന്യം നല്‍കിയത്. ഓരോ ആറുമാസം കൂടുമ്പോഴും ഞങ്ങള്‍ ഭര്‍ത്താവിന്റെ നാട്ടില്‍ പോകാറുണ്ട്. ഇടയ്ക്ക് അച്ഛനും അമ്മയും ഇവിടെ വന്ന് നില്‍ക്കാറുണ്ട്. കോഴിക്കോടിനോട് ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ഉണ്ട്. സിനിമയില്‍ വന്ന കാലത്ത് നിരവധിപേര്‍ പറഞ്ഞിരുന്നു കൊച്ചിയില്‍ സെറ്റിലായാല്‍ കുറേ അവസരങ്ങള്‍ വരുമെന്ന്. പക്ഷേ അന്നും ഇന്നും എനിക്ക് കോഴിക്കോട് വിട്ടൊരു കളിയില്ല.
about nithya das