Connect with us

പ്രിയതമയുടെ പിറന്നാളിന് ഇത്രയും വലിയ സര്‍പ്രൈസ് പ്രതീക്ഷിച്ചില്ല; ശിവേട്ടൻ ഇത്ര റൊമാന്റിക്കായിരുന്നോ ?; കണ്ണുപൊത്തി ആരാധകർ !

Malayalam

പ്രിയതമയുടെ പിറന്നാളിന് ഇത്രയും വലിയ സര്‍പ്രൈസ് പ്രതീക്ഷിച്ചില്ല; ശിവേട്ടൻ ഇത്ര റൊമാന്റിക്കായിരുന്നോ ?; കണ്ണുപൊത്തി ആരാധകർ !

പ്രിയതമയുടെ പിറന്നാളിന് ഇത്രയും വലിയ സര്‍പ്രൈസ് പ്രതീക്ഷിച്ചില്ല; ശിവേട്ടൻ ഇത്ര റൊമാന്റിക്കായിരുന്നോ ?; കണ്ണുപൊത്തി ആരാധകർ !

സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നായകനാണ് സജിന്‍. പക്ഷെ, സജിൻ മലയാളികൾക്ക് സ്വന്തം ശിവേട്ടനാണ് . സിനിമകളിലൊക്കെ അഭിനയിച്ചിരുന്നുവെങ്കിലും സീരിയലിലേക്ക് വന്നതോടെയാണ് സജിന്റെ കരിയര്‍ മാറിമറിഞ്ഞത്.

കോപക്കാരനായ ശിവേട്ടന്റെയും കാന്താരിയായ അഞ്ജലിയുടേയും വിവാഹ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ യുവ ആരാധകര്‍ക്കും ഏറെ ഇഷ്ടമാണ്. ശിവാഞ്ജലിയെന്ന പേരില്‍ സോഷ്യൽ മീഡിയയിൽ ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്. സ്‌ക്രീനിലെ വിശേഷങ്ങള്‍ മാത്രമല്ല ജീവിതത്തിലെ നല്ലപാതിയെക്കുറിച്ച് പറഞ്ഞും സജിന്‍ എത്താറുണ്ട്. അഭിനേത്രിയായ ഷഫ്‌നയെയാണ് സജിന്‍ ജീവിതസഖിയാക്കിയത്.

ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിക്കുന്ന സര്‍പ്രൈസുമായെത്തിയിരിക്കുകയാണ് സജിന്‍. ഷഫ്‌നയുടെ പിറന്നാള്‍ ദിനത്തില്‍ സജിന്‍ കൊടുത്ത സർപ്രൈസ് സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് ചർച്ചയായത്.. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് താരദമ്പതികൾ എത്തിയത് . സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഷഫ്‌നയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

ഭാര്യയെ ചുംബിക്കുന്ന ചിത്രമായിരുന്നു സജിന്‍ പോസ്റ്റ് ചെയ്തത്. ഐ ലവ് യൂ എന്നായിരുന്നു ഷഫ്‌ന അതിന് കമെന്റായി കൊടുത്തത്. ഗോപിക അനില്‍, കീര്‍ത്തന അനില്‍, ഗിരീഷ് നമ്പ്യാര്‍ ഇവരെല്ലാം ഷഫ്‌നയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. ഭാഗ്യജാതകത്തിലെ അരുണ്‍ ഇന്ദുവിനെ ഓര്‍മ്മ വരുന്നുവെന്നും ഗിരിഷ് കുറിച്ചിട്ടുണ്ട്. സജിനുള്‍പ്പടെയുള്ളവര്‍ പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയിട്ടുണ്ട്.

അടുത്തിടെ ഷഫ്‌ന സജിനെ കുറിച്ച് പറഞ്ഞ വാക്കുകളിലെ പ്രണയവും ആധാരവും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇക്കയെ ഭർത്താവായി കിട്ടിയ ഞാൻ ആണ് ഏറ്റവും ഭാഗ്യവതി. അത് ഞാൻ അന്നും, ഇന്നും, എന്നും പറയുന്ന കാര്യമാണ്. എന്റെ അള്ളാഹ് തന്ന സമ്മാനമാണ് എന്റെ ഇക്ക.

എന്നെ ഇത്രയധികം സ്നേഹിക്കുകയും, കെയർ ചെയ്യുകയും, എന്നെ മനസ്സിലാക്കിയിട്ടും ഉള്ള വേറെ ഒരാൾ ഈ ലോകത്ത് ഇല്ല. ഒരു പെണ്ണ് ആഗ്രഹിക്കുന്ന എല്ലാ വിധ സപ്പോർട്ടും, സ്വന്തന്ത്ര്യവും, കെയറും എല്ലാം തരുന്നത് എന്റെ ഇക്കയാണ്. പറഞ്ഞാൽ തീരില്ല. ദൈവത്തിന് നന്ദി എന്ന് മാത്രമാണ് പറയാനുള്ളത്.

സാന്ത്വനത്തിലെ ശിവനെ പോലെ എപ്പോഴും ദേഷ്യപെടുന്ന ഒരു വ്യക്തി ഒന്നും അല്ല അദ്ദേഹം. ഇഷ്ടം ഉള്ള കാര്യങ്ങൾ ഇഷ്ടം ആണെന്നും, ഇഷ്ടം അല്ലെങ്കിൽ അത് അങ്ങിനെയും തുറന്നു പറയുന്ന വ്യക്തിയാണ് ഇക്ക. എല്ലാം സ്ട്രെയിറ്റ് ഫോർവേർഡ് ആണ്.

പക്ഷേ എല്ലാ മനുഷ്യർക്കും ദേഷ്യം ഉണ്ടല്ലോ, അത് മാത്രമേ അദ്ദേഹത്തിനും ഉള്ളൂ. ഷോർട്ട് ടെംപേർഡ് ആണ്. അതുപക്ഷേ വീടിനുള്ളിൽ മാത്രമാണ്. അമ്മയുടെ അടുത്തോ, എന്റെ അടുത്തോ മാത്രമേ അത് ഉണ്ടാകുകയൊള്ളു. എങ്കിലും 5 സെക്കൻഡുകൾക്കുള്ളിൽ തന്നെ ആള് പഴയപടി ആവുകയും അചെയ്യും, അങ്ങിനെ ക്വാളിറ്റി ഉള്ള ആൾ കൂടിയാണ് ഇക്ക

ഞങ്ങളുടെ വിവാഹം ഇന്റർകാസ്റ് ആയത്കൊണ്ട് തുടക്കത്തിൽ അൽപ്പം വിഷയങ്ങൾ ഉണ്ടായിരുന്നു. എന്റെ വീട്ടിൽ ആയിരുന്നു പ്രശ്നങ്ങൾ. അതൊന്നും ഇപ്പോൾ ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല, കാരണം കുറച്ചു സമയത്തിനുള്ളിൽ തന്നെ ആ വിഷയങ്ങൾ എല്ലാം മാറി ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ പോകുന്നുണ്ട്. ഇപ്പോൾ എല്ലാവരും ഹാപ്പിയാണ് എന്നും ഷഫ്‌ന പറഞ്ഞിരുന്നു.

about shafna

More in Malayalam

Trending

Recent

To Top