Connect with us

ഞാന്‍ സത്യന്‍ സാറിന്റെ മകന്‍ ആണെന്ന് പ്രചരിക്കാന്‍ തുടങ്ങി; തുറന്ന് പറഞ്ഞ് കിഷോര്‍ സത്യ

Malayalam

ഞാന്‍ സത്യന്‍ സാറിന്റെ മകന്‍ ആണെന്ന് പ്രചരിക്കാന്‍ തുടങ്ങി; തുറന്ന് പറഞ്ഞ് കിഷോര്‍ സത്യ

ഞാന്‍ സത്യന്‍ സാറിന്റെ മകന്‍ ആണെന്ന് പ്രചരിക്കാന്‍ തുടങ്ങി; തുറന്ന് പറഞ്ഞ് കിഷോര്‍ സത്യ

മലയാള സിനിമയുടെ എക്കാലത്തെയും അഭിമാന താരമായ സത്യന്റെ മാഷിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് നടന്‍ കിഷോര്‍ സത്യ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

കറുത്തമുത്ത്‌ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് താന്‍ സത്യന്‍ സാറിന്റെ മകനാണെന്ന വ്യാജ പ്രചരണം നടന്നതായി കിഷോര്‍ പറയുന്നു. എന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെയാണെന്നും അഭിനയ ശൈലിയും അച്ഛന്റെ പോലെ തന്നെ എന്നും പറഞ്ഞ് മെസേജുകളും ഫോണ്‍ വിളികളും അന്ന് നിരന്തരം വരുമായിരുന്നു. എല്ലാവരോടും അല്ല എന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കാന്‍ തയാറായിരുന്നില്ല എന്നും കിഷോര്‍ പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിനോടൊപ്പം ഒരു കുടുംബ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

കിഷോര്‍ സത്യയുടെ വാക്കുകള്‍:

സത്യന്‍ സാറിന്റെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് 50 വയസാവുന്നു.
പ്രണാമം…..അദ്ദേഹത്തിന്റെ ഒരേ ഒരു സിനിമയെ ഞാന്‍ കോട്ടകയില്‍ പോയി കണ്ടിട്ടുള്ളു. എന്റെ അമ്മവീട് കോട്ടയത്താണ്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ അമ്മവീട്ടില്‍ പോവുക പണ്ടത്തെ ഒരു പതിവായിരുന്നു. അങ്ങനെ ഒരിക്കല്‍ പോയപ്പോള്‍ ബന്ധുക്കളായ ചില ചേട്ടന്മാര്‍ (സ്റ്റാര്‍ തിയേറ്ററില്‍ ആണെന്ന് തോന്നുന്നു) ‘കടത്തുകാരന്‍’ സിനിമ കാണാന്‍ എന്നെയും കൊണ്ടുപോയി. പഴയ സിനിമയാണെന്നും വീണ്ടും വരുന്നതും കാണുന്നതും നമ്മുടെ ഭാഗ്യമാണെന്നുമൊക്കെ ചേട്ടന്മാര്‍ പറഞ്ഞിട്ടുണ്ടാവണം…! ഓര്‍മയില്‍ സെപിയ ടോണില്‍ നിറം മങ്ങിയ ചില ഓര്‍മതുണ്ടുകള്‍ മാത്രം. ലോവര്‍ പ്രൈമറിയില്‍ പഠിക്കുന്ന കുട്ടിക്ക് ഒരു വിസ്മയം മാത്രമായിരുന്നു അന്ന് സിനിമ.

കാലം ഏറെ കടന്നുപോയി ഞാനും മലയാളത്തിലെ നടന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചു. ടെലിവിഷനിലൂടെ ഞാനും സത്യന്‍ സാറിന്റെയും സിനിമകകള്‍ കണ്ടു. ഏതാണ്ട് ഒരു മാസം മുന്‍പ് ഈ ചിത്രം ഒരാള്‍ എനിക്ക് ഫേസ് ബുക്കിലൂടെ അയച്ചുതന്നു….എന്താണ് എന്ന് മറുകുറി ഇട്ടപ്പോള്‍ പറഞ്ഞു ‘… കിഷോറിന്റെ ഫാമിലി ഫോട്ടോ അല്ലേ… നെറ്റില്‍ കണ്ടപ്പോള്‍ അയച്ച്‌ തന്നതാണെന്നു……’ഞാന്‍ പറഞ്ഞു എന്റെ പൊന്നു സഹോദരാ, സത്യന്‍ സാര്‍ എന്റെ അച്ഛനല്ല….. അദ്ദേഹം നമ്മെ വിട്ട് പോയിട്ട് തന്നെ 50 വര്‍ഷങ്ങള്‍ കഴിഞ്ഞു. സാമാന്യ ബുദ്ധി ഉപയോഗിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ചെറുമകനല്ലേ എന്നെങ്കിലും ചോദിക്കാമായിരുന്നു.

ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു . പക്ഷെ ഏഷ്യാനെറ്റില്‍ ‘കറുത്ത മുത്ത്‌’ ചെയ്യുന്നതിനിടയില്‍ ആണ് ഞാന്‍ സത്യന്‍ സാറിന്റെ മകന്‍ ആണെന്നുള്ള ഒരു പ്രചരണം എവിടെനിന്നോ വന്ന് തുടങ്ങിയത്. എന്റെ പേരിലെ ‘സത്യ’ കണ്ടപ്പോള്‍ ഏതെങ്കിലും ഓണ്‍ലൈന്‍ പത്ര വിരുതന്മാര്‍ പടച്ചിറക്കിയതാവാം ഇത്. ഞാന്‍ ആളുകളോട് മറുപടി പറഞ്ഞു മടുത്തു.

എന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെയാണെന്നും അഭിനയ ശൈലിയും ‘അച്ഛന്റെ പോലെ തന്നെ’ എന്നും പറഞ്ഞ് മെസ്സേജ് അയച്ചവരും ഫോണ്‍ വിളിച്ചവരും വരെയുണ്ട്. പോരെ പൂരം….സാറിന്റെ ഒരു സിനിമ പോലും കാണാത്തവര്‍ ആവും മിക്കവരും. ചാനലുകളില്‍ പലരും കാട്ടികൂട്ടുന്ന അദ്ദേഹത്തിന്റെ അനുകരണ ആഭാസം മാത്രമാവും ഇക്കൂട്ടരില്‍ പലരും കണ്ടിട്ടുണ്ടാവുക….!കുറേക്കാലമായി ഈ ‘കിഷോര്‍ സത്യന്‍’ ബന്ധം ഇല്ലാതെയിരിക്കുകയായിരുന്നു. അപ്പോഴാണ് കുടുംബചിത്രവുമായി കഴിഞ്ഞ മാസം ഒരാള്‍ ഏറെക്കാലത്തിനു ശേഷം എത്തിയത്. അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിട്ടു. ലോകം മുഴുവന്‍ അദ്ദേഹത്തെ ഇന്ന് ഓര്‍മിക്കുമ്ബോള്‍ അറിയാതെ കിട്ടിയ ഒരു ‘സത്യന്‍ ബന്ധത്തിന്റെ’ കഥ നിങ്ങളോട് പങ്കുവെക്കുന്നു എന്ന് മാത്രം.

More in Malayalam

Trending

Recent

To Top