Connect with us

ഷെയിന്‍ നിഗമിന്റെ ‘ബര്‍മുഡ’ യുടെ മോഷന്‍ പോസ്റ്റര്‍ കോപ്പിയടി; അവകാശ വാദവുമായി സ്വീഡന്‍ സംവിധായകന്‍

Malayalam

ഷെയിന്‍ നിഗമിന്റെ ‘ബര്‍മുഡ’ യുടെ മോഷന്‍ പോസ്റ്റര്‍ കോപ്പിയടി; അവകാശ വാദവുമായി സ്വീഡന്‍ സംവിധായകന്‍

ഷെയിന്‍ നിഗമിന്റെ ‘ബര്‍മുഡ’ യുടെ മോഷന്‍ പോസ്റ്റര്‍ കോപ്പിയടി; അവകാശ വാദവുമായി സ്വീഡന്‍ സംവിധായകന്‍

ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത് ഷൈന്‍ നിഗം നായകനാകുന്ന ബര്‍മുഡ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ മെയ് മാസത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേജിലൂടെ പങ്കുവെച്ചിരുന്നു. ഇതോടെ സംഭവം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള മോഷന്‍ പോസ്റ്ററിന്റെ യഥാര്‍ഥ അവകാശി രംഗത്തെത്തിയിരിക്കുന്നു. സ്വീഡന്‍ സ്വദേശിയായ അമീര്‍ സ്വിംയാന്‍ എന്ന വ്യക്തിയാണ് രംഗത്ത് വന്നിരിക്കുന്നത്.

ഇത് തന്റെ ക്രിയേറ്റിവിറ്റി ആണെന്നും മാസങ്ങള്‍ക്ക് മുന്‍പേ താന്‍ ചെയ്ത വീഡിയോ ആണെന്നും അദ്ദേഹം പറയുന്നു. സ്വീഡനിലെ എഴുത്തുകാരനും സംവിധായകനുമാണ് അമീര്‍. എന്റെ ഒരു സുഹൃത്താണ് സംഭവം എന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഫേസ്ബുക്കില്‍ തന്റെ ക്രിയേറ്റിവിറ്റി ആയ മോഷന്‍ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഞാന്‍ ഷോക്കായിപ്പോയെന്നും ഇയാള്‍ പറയുന്നു

തന്റെ കൈയ്യില്‍ ഇതിന് തെളിവുകളുണ്ട്. തന്റെ സൃഷ്ടിയാണെന്ന് പറയാന്‍. ഞാന്‍ ഇപ്പോള്‍ സംവിധായകന്റെയും സ്‌ക്രിപ്റ്റ് റൈറ്ററുടെയും ഫോണ്‍ നമ്പര്‍ ശേഖരിക്കുന്ന തിരക്കിലാണ്. ഇത്തരത്തില്‍ കോപ്പി അടിക്കുന്നത് തെറ്റാണ്. ഞാനിതിന് കോപ്പി റൈറ്റ് കൊടുക്കുന്നുണ്ട്. കാരണം ഇതെന്റെ സ്വന്തം പ്രൊഡക്ടാണ്. ഞാന്‍ എന്റെ ലീഗല്‍ ടീമുമായി ഇത് സംസാരിക്കുന്നുണ്ട് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending