Connect with us

യുവ ഛായാഗ്രാഹൻ ദിൽഷാദ് കൊവിഡ് ബാധിച്ച് മരിച്ചു

News

യുവ ഛായാഗ്രാഹൻ ദിൽഷാദ് കൊവിഡ് ബാധിച്ച് മരിച്ചു

യുവ ഛായാഗ്രാഹൻ ദിൽഷാദ് കൊവിഡ് ബാധിച്ച് മരിച്ചു

യുവ ഛായാഗ്രാഹൻ ദിൽഷാദ് അന്തരിച്ചു. കൊവിഡ് ബാധിച്ച് മുംബൈയിൽ ചികിത്സയിലായിരുന്നു. കപിൽ ശർമ്മ പ്രധാനവേഷം ചെയ്‌ത ‘കിസ് കിസ്കോ പ്യാർ കരു’ എന്ന അബ്ബാസ് മസ്താൻ ചിത്രത്തിന് ശേഷം പുതിയ തെലുങ്ക് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നപ്പോഴാണ് കൊവിഡ് ബാധിതനാവുന്നത്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി തുടങ്ങിയ ഭാഷാ ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. എറണാകുളത്തു ജനിച്ച ദിൽഷാദ് സുപ്രസിദ്ധ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ശിഷ്യനായാണ് തുടക്കം കുറിച്ചത്.

പിന്നീട് ഹിന്ദി സിനിമയിലെ സിനിമാട്ടോഗ്രാഫർ രവിയാദവിനോപ്പം ടാർസൻ- ദ വണ്ടർ കാർ, 36 ചീന ടൗൺ, റെയ്സ് തുടങ്ങിയ ചിത്രങ്ങളിൽ ഓപ്പറേറ്റിംഗ് ക്യാമറാമാൻ ആയി പ്രവർത്തിച്ചു. ’ ദ വെയിറ്റിംഗ് റൂം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. ‘ദ ബ്ലാക്ക് റഷ്യൻ’ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ശ്രദ്ധേയനായി.

ദിൽഷാദിന്റെ മരണത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.

More in News

Trending

Recent

To Top