Connect with us

എന്ത് തരം മാധ്യമ ധർമ്മമാണ് ഇത്! ചാനൽ പൂട്ടി വല്ല പണിയും നോക്ക്; ജനം ടിവിക്കെതിരെ ഷിയാസ് കരീം

News

എന്ത് തരം മാധ്യമ ധർമ്മമാണ് ഇത്! ചാനൽ പൂട്ടി വല്ല പണിയും നോക്ക്; ജനം ടിവിക്കെതിരെ ഷിയാസ് കരീം

എന്ത് തരം മാധ്യമ ധർമ്മമാണ് ഇത്! ചാനൽ പൂട്ടി വല്ല പണിയും നോക്ക്; ജനം ടിവിക്കെതിരെ ഷിയാസ് കരീം

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് ജനം ടിവി ലേഖനവുമായി എത്തിയത്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം.

പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്.

പൃഥ്വിരാജിന്റെ കുടുംബത്തെ ആക്ഷേപിച്ച് കൊണ്ടുള്ള ജനം ടിവിയുടെ പരാമര്‍ശത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് വിമര്‍ശനം അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ പൃഥ്വിരാജിനേയും കുടുംബത്തെയും ആക്ഷേപിച്ചുള്ള ജനംടിവി ലക്ഷണത്തിൽ പ്രതികരണവുമായി നടനും മോഡലുമായ ഷിയാസ് കരീം. അഭിപ്രായം പറയുന്നവരുടെ കുടുംബത്തെ ആക്ഷേപിക്കുന്നത് എന്ത് തരം മാധ്യമ ധർമമാണ് എന്ന് താരം ചോദിക്കുന്നു. താൻ പൃഥ്വിരാജിന്റെ അഭിപ്രായത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഷിയാസ് കരീമിന്റെ പ്രതികരണം.

ഷിയാസ് കുറിച്ചത് ഇങ്ങനെയാണ്

അഭിപ്രയം പറയുന്നവന്റെ അച്ഛനും കുടുംബക്കാർക്കും എതിരെ സംസാരിക്കുന്നത് എന്ത് തരം മാധ്യമ ധർമ്മമാണ് , ഇതൊക്കെ ശരിയാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നു എങ്കിൽ ചാനൽ പൂട്ടി നിങ്ങൾ വല്ല പണിയും നോക്ക് ജനം ടിവിക്ക് എതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. പൃഥ്വിരാജിന്റെ അഭിപ്രായത്തിനൊപ്പം

More in News

Trending

Recent

To Top