Connect with us

മനുഷ്യർ ഭയക്കുന്ന ജീവനുള്ള ശവങ്ങൾ ; മലയാളത്തിൽ ആദ്യ സോംബി ചിത്രം എത്തുമ്പോൾ…!

Malayalam

മനുഷ്യർ ഭയക്കുന്ന ജീവനുള്ള ശവങ്ങൾ ; മലയാളത്തിൽ ആദ്യ സോംബി ചിത്രം എത്തുമ്പോൾ…!

മനുഷ്യർ ഭയക്കുന്ന ജീവനുള്ള ശവങ്ങൾ ; മലയാളത്തിൽ ആദ്യ സോംബി ചിത്രം എത്തുമ്പോൾ…!

രണ്ട് ദിവസമായി നിങ്ങൾ വാർത്തകളിൽ കാണുന്നുണ്ടാകും മലയാളത്തിൽ ആദ്യമായി ഒരു സോംബി സിനിമ ഒരുങ്ങുന്നതായിട്ട്.. നിങ്ങളിൽ കുറെ പേർക്കറിയാമായിരിക്കും എന്താണ് സോംബികൾ എന്നൊക്കെ… കൂടുതൽ പേർക്കും അറിയുക എന്തോ ഭൂതങ്ങൾ എന്നാകും..

എന്നാൽ വെറും ഭൂതങ്ങളല്ല ഈ സോംബികൾ.. സോംബികൾ സിമ്പിളായി പറഞ്ഞാൽ ചലിക്കുന്ന ജീവനുള്ള ശവങ്ങൾ.. പണ്ടുകാലത്ത് വെള്ളക്കാർ അവരുടെ ആഫ്രിക്കൻ കോളനികളിൽ നിന്നും ഒരുപാട് അടിമകളെ കൊണ്ടുവന്നിരുന്നു അടിമകളായിട്ട് . അവരുടെ പ്രധാന തൊഴിൽ കൃഷി ആയിരുന്നു. അതായത് വെള്ളക്കാർക്ക് വേണ്ടി കൃഷി ചെയ്യുക.. അതേസമയം അവർക്ക് നല്ല വാസസ്ഥലം വെള്ളക്കാർ ഒരുക്കിയിരുന്നുമില്ല,,

അങ്ങനെ വൃത്തിഹീനമായ ചുറ്റുപാടുകളിൽ കഴിഞ്ഞ അവർക്ക് പല തരത്തിലുള്ള അസുഖങ്ങൾ പിടിപെടുകയുണ്ടായി. അങ്ങനെ ഒരുപാട് ആഫ്രിക്കൻ അടിമകൾ ഇത്തരം സാഹചര്യങ്ങൾ കൊണ്ടുണ്ടായ അസുഖങ്ങളാൽ മരണപ്പെട്ടു.

എന്നാൽ, മരണത്തിന്റെ കണക്കുകൾ കൂടിവന്നതോടുകൂടി ഈ ആഫ്രിക്കൻ അടിമകളുടെ നേതാവായ ഒരു ദുർമന്ത്രവാദി വെള്ളക്കാർക്കെതിരെ തന്റെ മാന്ത്രിക വിദ്യ പ്രയോഗിക്കാൻ തീരുമാനിച്ചു. അങ്ങനെ ആ ദുർമന്ത്രവാദി തന്റെ മാന്ത്രിക ശക്തി കൊണ്ട് ഒരു പ്രത്യേകതരം മാന്ത്രിക ജലം തയ്യാറാക്കി.

അതിനുശേഷം രാത്രികാങ്ങളിൽ മറവുചെയ്ത മൃതദേഹങ്ങൾ ഈ മന്ത്രവാദിയും അനുയായികളും കൂടി പുറത്തെടുത്തു.എന്നിട്ട് ഈ മാന്ത്രിക ജലം ആ ശവങ്ങളുടെ രക്തത്തിൽ ചേർക്കുകയായിരുന്നു. അതിനു വേണ്ടി അവർ ആ മൃതദേഹങ്ങളുടെ കൈയോ കാലോ വെട്ടിയെടുക്കും. എന്നിട്ട് ആ ഭാഗങ്ങളിൽ ഈ മാന്ത്രിക ജലം തളിക്കും.. അതുമല്ലങ്കിൽ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തെ തൊലി നീക്കം ചെയ്തിട്ട് അവിടെ ജലം ഒഴിക്കും..

ആ മാന്ത്രിക ജലത്തിന്റെ പ്രത്യേകത , അത് തളിക്കുമ്പോൾ ആ ശവങ്ങൾക്ക് ജീവൻ വെക്കും..അപ്പോൾ ആ ശവങ്ങൾ ആ മന്ത്രവാദിക്ക് അടിമകളാകും.. അങ്ങനെയാണ് ഈ സോംബികൾ ജനിക്കുന്നത്. അന്ന് ദുർമന്ത്രവാദികൾക്ക് ഒപ്പം നിന്ന പലർക്കും കാലങ്ങൾ കടന്നുപോയപ്പോൾ മനസ്താപമുണ്ടായി…

അതായത് തങ്ങൾ ചെയ്യുന്നത് ദൈവം എന്ന് പറയുന്ന കോൺസെപ്റ്റിന് എതിരാണ് എന്നവർ ചിന്തിച്ചു. അങ്ങനെ ആ കൂട്ടത്തിൽ ദുർമന്ത്രവാദിയെ കൂടുതൽ പേരും എതിർക്കുകയും പിന്നീട് ദുർമന്ത്രവാദിയെയും അയാളുടെ ബാക്കി കൂട്ടാളികളെയും ജീവനോടെ പച്ചക്ക് തീ കൊളുത്തി കൊല്ലുകയും ചെയ്തു.

അതോടെ സോംബികൾ അവിടെ അവസാനിച്ചു. എന്നാൽ ആധുനിക കഥകളിലും സിനിമകളിലും പറയുന്ന സോംബികൾ ജീവനുള്ള ശവങ്ങൾ അവർ മനുഷ്യരെ കടിച്ചാൽ അവരും സോംബികൾ ആകുമെന്നാണ്… അപ്പോൾ ആദ്യമായി മലയാളത്തിൽ ഇറങ്ങുന്ന സോംബി സിനിമ എന്തായിരിക്കും പറയാൻ പോകുന്നത്.

ഇനി ഞാൻ ഈ പറഞ്ഞ കഥ സത്യമാണോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.. ഡറ്റുറ എന്നൊരു മയക്കുമരുന്നും ടെട്രാഡോ ടാക്‌സിൻ എന്നൊരു കെമിക്കലും ശരിയായ അനുപാതത്തിൽ ചേർത്ത് ശവങ്ങളുടെ രക്തത്തിൽ ചേർത്താൽ അവർ സോമ്പികളാകും എന്നാണ് പുതിയ ശാസ്ത്രം പറയുന്നത്… പിന്നെ സോംബികൾ കെട്ടുകഥകളാണെന്ന് ഇനിയും വിചാരിക്കുന്നവർ വേൾഡ് സോംബി ഡേ എന്നൊന്ന് ഗൂഗിളിൽ തിരഞ്ഞ് നോക്ക്.. അപ്പോൾ അറിയാം സത്യം .

കൊച്ചി സ്വദേശിയായ കിരണ്‍ മോഹനാണ് രാ എന്ന് പേരിട്ടിരിക്കുന്ന സോംബി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . നൈറ്റ് ഫോള്‍ പാരനേയ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

about zombie film

Continue Reading
You may also like...

More in Malayalam

Trending

Recent

To Top