Connect with us

സിനിമയിലേക്ക് വിളിച്ചപ്പോള്‍ ടെന്ഷനായിരുന്നു; പക്ഷെ ഈ സിനിമ ഒരു കാരണവശാലും മിസ് ചെയ്യരുതെന്നും മനസിലുണ്ടായിരുന്നു; ശങ്കർ തിരിച്ചുവരുന്നു

Malayalam

സിനിമയിലേക്ക് വിളിച്ചപ്പോള്‍ ടെന്ഷനായിരുന്നു; പക്ഷെ ഈ സിനിമ ഒരു കാരണവശാലും മിസ് ചെയ്യരുതെന്നും മനസിലുണ്ടായിരുന്നു; ശങ്കർ തിരിച്ചുവരുന്നു

സിനിമയിലേക്ക് വിളിച്ചപ്പോള്‍ ടെന്ഷനായിരുന്നു; പക്ഷെ ഈ സിനിമ ഒരു കാരണവശാലും മിസ് ചെയ്യരുതെന്നും മനസിലുണ്ടായിരുന്നു; ശങ്കർ തിരിച്ചുവരുന്നു

ഒരിടവേളയ്ക്ക് ശേഷമാണ് പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഭ്രമം എന്ന ചിത്രത്തിലൂടെ ശങ്കര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.

ആയുഷ്മാന്‍ ഖുറാനയുടെ അന്ധാദുന്‍ റീമേക്കാണ് ഭ്രമം, പൃഥ്വിരാജിനും ശങ്കറിനും പുറമെ ഉണ്ണി മുകുന്ദനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കാനുണ്ടായ കാരണം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ പറഞ്ഞിരുന്നു.

മലയാളത്തിലേക്ക് വീണ്ടും വിളിച്ചപ്പോള്‍ വല്ലാത്ത സന്തോഷം തോന്നിയെന്ന് ശങ്കര്‍ പറയുന്നു. ഇപ്പോള്‍ എന്നെ വീണ്ടും മലയാളത്തിലേക്ക് വിളിച്ചപ്പോളള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഒന്നാമത് പൃഥ്വിരാജിന്‌റെ സിനിമ ഇപ്പോള്‍ എല്ലാവിധത്തിലും എടുത്തുനോക്കിയാല്‍ മലയാളത്തിലെ ടാലന്റഡ് ആക്ടറാണ് പൃഥ്വിരാജ്.

എല്ലാ മേഖലയിലും കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നെ ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ കോവിഡ് സമയമായതുകൊണ്ട് എനിക്ക് തന്നെ ടെന്ഷനായിരുന്നു വരാന്‍ പറ്റുമോ ഇല്ലയോ എന്നുളളത്. അങ്ങനെയുളള ടെന്‍ഷന്‍ ആയിരുന്നു മനസ്സ് മുഴുവന്‍ പിന്നെ ഈ സിനിമ ഒരു കാരണവശാലും മിസ് ചെയ്യരുതെന്നും എന്റെ മനസിലുണ്ടായിരുന്നു.

ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം കഴിഞ്ഞു. തീര്‍ച്ചയായിട്ടും നല്ലൊരു വേഷമാണ് ഞാന്‍ ചെയ്തത്. അതില്‍ ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ആണ്. പടത്തിന്‌റെ തുടക്കത്തില്‍ വരുന്ന നല്ലൊരു ക്യാരക്ടര്‍ ആണ് എന്റെത്. ഞാന്‍ ആക്ടര്‍ ആയിട്ട് തന്നെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഞാനിപ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ട് മൂന്ന് നാല് വര്‍ഷം കഴിഞ്ഞു. കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുമ്‌ബോള്‍ എനിക്ക് എന്റെതായ രീതിയില്‍ പ്രാധാന്യമുളള ഒരു വേഷം തന്നെയാണ് കിട്ടിയത് അതില്‍ തികച്ചും സന്തോഷമുണ്ടെന്നും ശങ്കര്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top