Malayalam
പ്രേക്ഷകരെ പിടിച്ചിരുത്തി അത്യുഗ്രന്‍ ‘നിഴല്‍’; ചാക്കോച്ചന്റെ മിസ്റ്ററി ത്രില്ലറിന് നൂറു മാര്‍ക്ക്
പ്രേക്ഷകരെ പിടിച്ചിരുത്തി അത്യുഗ്രന്‍ ‘നിഴല്‍’; ചാക്കോച്ചന്റെ മിസ്റ്ററി ത്രില്ലറിന് നൂറു മാര്‍ക്ക്
ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാള സിനിമാ ചരിത്രത്തില്‍ നല്ലൊരു ക്രൈം ത്രില്ലര്‍ ചിത്രം റിലീസ് ആകുന്നത്. കുറച്ച് ദിവസം കൊണ്ടു തന്നെ കാണികളെ കയ്യിലെടുക്കാന്‍ ചാക്കോച്ചനും കൂട്ടര്‍ക്കും ആയി.
ജോണ്‍ ബേബി എന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയി ആണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. സ്‌കൂള്‍ ക്ലാസില്‍ ഒരു കഥ പറയാന്‍ അധ്യാപിക ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടിക്കുന്ന ഒരു കൊലപാതക കഥ പറഞ്ഞ രണ്ടാം ക്ലാസുകാരനെ കുറിച്ച് ജോണ്‍ ബേബി അറിയാനിടയാകുന്നു.
തുടര്‍ന്ന് കുട്ടി എങ്ങനെ ഇത്തരമൊരു കഥ പറഞ്ഞുവെന്ന് ജോണ്‍ ബേബി അന്വേഷിക്കാനിറങ്ങുന്നതും, കണ്‍മുന്നില്‍ കാത്തിരിക്കുന്ന ഞെട്ടിക്കുന്ന ചില ആകസ്മിക സംഭവങ്ങളും അരങ്ങേറുന്നതാണ് നിഴലിന്റെ പശ്ചാത്തലം.
നിഗൂഢതകളും സസ്‌പെന്‍സും എല്ലാം ആവശ്യത്തിന് ഉപയോഗിച്ചുള്ള മികച്ച എഡിറ്റര്‍ ആയ സംവിധായകന്‍ അപ്പു ഭട്ടതിരിയുടെ സംവിധാന മികവും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
നിഗൂഢതകള്‍ നിറഞ്ഞ കഥ, ത്രില്ലര്‍ സ്വഭാവമുള്ള ആഖ്യാനം, നായികാ കഥാപാത്രം എന്ന സാമാന്യ പ്രയോഗത്തിനും അപ്പുറം ശക്തമായ സ്ത്രീ കഥാപാത്രം എന്നിങ്ങനെ ‘നിഴല്‍’ മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തകള്‍ പലതാണ്.
ഹോളിവുഡ് സിനിമകള്‍ പരീക്ഷിച്ചു കഴിഞ്ഞ ഒരു തീമായി പറയാമെങ്കിലും മലയാളത്തില്‍ ഒരുപക്ഷേ ആദ്യമായാണ് ‘നിഴലി’ലെ പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. കഥാപാത്രത്തിന് അനുയോജ്യമായ ഗൗരവ സ്വഭാവം നല്കാന്‍ നയന്‍താരയ്ക്കായിട്ടുണ്ട്.
മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.
അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി ആണ് സൗണ്ട് ഡിസൈനിംഗ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
