Connect with us

കാവ്യയുടെ ആദ്യ ഭർത്താവിന്റെ വീട്ടിലേക്ക് ആ സന്തോഷ വാർത്ത.. രമ്യ ഇനി മുതൽ! ആശംസകളുമായി പ്രേക്ഷകർ

Malayalam

കാവ്യയുടെ ആദ്യ ഭർത്താവിന്റെ വീട്ടിലേക്ക് ആ സന്തോഷ വാർത്ത.. രമ്യ ഇനി മുതൽ! ആശംസകളുമായി പ്രേക്ഷകർ

കാവ്യയുടെ ആദ്യ ഭർത്താവിന്റെ വീട്ടിലേക്ക് ആ സന്തോഷ വാർത്ത.. രമ്യ ഇനി മുതൽ! ആശംസകളുമായി പ്രേക്ഷകർ

ശാലീനത നിറഞ്ഞ നായികമാരെക്കുറിച്ച് പറയുമ്പോൾ മലയാളി മനസ്സിലേക്ക് ഓടിയെത്തുന്ന മുഖമാണ് കാവ്യാ മാധവന്റേത്. വിടർന്ന കണ്ണുകളും പനങ്കുല പോലുള്ള മുടിയുമുല്ല കാവ്യാ മാധവനെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വെക്കുകയായിരുന്നു.

വിവാഹത്തോടെ സിനിമാജീവിതത്തിൽ നിന്നും വിടവാങ്ങി കുടുംബത്തിലെ നായികയായി മാറുകയായിരുന്നു താരം. നിഷാൽ ചന്ദ്രയെയാരുന്നു താരം ആദ്യം വിവാഹം കഴിച്ചത്.

2009 ഫെബ്രുവരി അഞ്ചിന്‌ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ്‌ കാവ്യയും കുവൈത്തിലെ ബാങ്കില്‍ ടെക്‌നിക്കല്‍ അഡൈ്വസറുമായ നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം നടന്നത്‌. തുടര്‍ന്ന്‌ എറണാകുളത്തെ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലായ ലേ മെറിഡിയനില്‍ നടന്ന സത്‌ക്കാര ചടങ്ങില്‍ മലയാള സിനിമാ രംഗത്തെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്തിരുന്നു.

വിവാഹശേഷം ഭര്‍ത്താവുമൊത്ത്‌ കുവൈത്തിലെ സല്‍വയിലെ വീട്ടില്‍ കാവ്യ താമസമാക്കിയിരുന്നു. ഈജിപ്തിലായിരുന്നു ഇവരുടെ മധുവിധു ആഘോഷം. എന്നാൽ കുടുംബബന്ധത്തിൽ അസാരസ്യങ്ങള്‍ ഉണ്ടായതോടെ ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടതോടെ 2011-ൽ ഇവർ വേര്‍പിരിയുകയായിരുന്നു

കാവ്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയശേഷം നിഷാൽ വീണ്ടും വിവാഹിതനായി. ഇപ്പോളിതാ പുതിയ സന്തോഷം നിഷാൽ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

ദേവിന് അനിയത്തിക്കുട്ടി ജനിച്ച സന്തോഷം ഫെയ്സ്ബുക്കിലൂടെയാണ് നിശാൽ പങ്കുവച്ചത്. ഇരുവരുടേയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ ചിത്രത്തിന് ലൈക്കുകളും ഷെയറുകളും കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ആൺകുഞ്ഞിന് ശേഷമാണ് ഇരുവർക്കും ഇപ്പോൾ ഒരു പെൺകുഞ്ഞ് പിറന്നത്.

16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യ മാധവന്‍ എത്തിയത്. മകളായ മീനാക്ഷിയായിരുന്നു വിവാഹത്തിന് മുന്നിലുണ്ടായിരുന്നത്.

2018 ഒക്ടോബര്‍ 19നായിരുന്നു താരദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കാവ്യാ മാധവൻ കുഞ്ഞിന് ജന്മം നൽകിയത്.

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.നിങ്ങളുടെ സ്‌നേഹവും പ്രാർഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം എന്നാണ് അന്ന് ദിലൂപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.2018 നവംബർ 17നാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്.വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയതെന്ന് ദിലീപ് പറഞ്ഞിരുന്നു

കാസര്‍കോഡ്‌ നീലേശ്വരം സ്വദേശിയായ കാവ്യ മാധവന്‍ ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലൂടെ ബാലനടിയായാണ്‌ വെള്ളിത്തിരയിലെത്തിയത്‌.

തുടര്‍ന്ന്‌ അഴകിയ രാവണന്‍, ഒരാള്‍ മാത്രം എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്‌ചവെച്ച കാവ്യ ലാല്‍ ജോസിന്റെ ചന്ദ്രനുദിയ്‌ക്കുന്ന ദിക്കിലൂടെ നായിക പദവിയിലെത്തുകയും ചെയ്‌തു. പിന്നീട്‌ വിവാഹത്തിനൊരുങ്ങുന്നത്‌ വരെയുള്ള ഒരു പതിറ്റാണ്ട്‌ കാലം മലയാളത്തിലെ ഏറ്റവും മികച്ച വിജയ നായികയെന്ന പേരും നിലനിര്‍ത്താന്‍ കാവ്യയ്‌ക്ക്‌ കഴിഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top