Connect with us

ഒരു ചെറുപ്പക്കാരന്‍ ഒരു കഥയെഴുതുന്നു, അതിലെ പോരായ്മ കണ്ടുപിടിക്കാന്‍ മൂന്നരക്കോടി ജനങ്ങളാണ് കാത്തിരിക്കുന്നത്; ദൃശ്യം ചിത്രത്തെ കുറിച്ച് ഗണേഷ് കുമാര്‍

Malayalam

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ദൃശ്യം 2. ഇതില്‍ സിഐ ഫിലിപ്പ് മാത്യു എന്ന കഥാപാത്രവുമായി ആയിരുന്നു ഗണേഷ് കുമാര്‍ എത്തിയത്. മികച്ച പ്രതികരണമാണ് ഗണേഷ് കുമാര്‍ നേടിയതും. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഭാഗം നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം.

ദൃശ്യത്തിന്റെ ഒന്നാം ഭാഗം എടുത്തപ്പോള്‍ വളരെ വിമര്‍ശനങ്ങള്‍ വന്നു. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം ഒരു ചെറുപ്പക്കാരന്‍ ഒരു കഥയെഴുതുന്നു, അതിലെ പോരായ്മ കണ്ടുപിടിക്കാന്‍ മൂന്നരക്കോടി ജനങ്ങളാണ് കാത്തിരിക്കുന്നത്.

യൂട്യൂബ് ഉള്‍പ്പെടെയുള്ള ഒരു വലിയ സോഷ്യല്‍ മീഡിയ ഇങ്ങനെ കാത്തിരിക്കുകയാണ് ഒരുഭാഗത്ത് ജീത്തു ജോസഫ് മാത്രം.’

‘സിനിമയിലെ ഒരു ഡയലോഗ് പോലും ലൊക്കേഷനില്‍ വച്ച് മാറ്റിപറഞ്ഞിട്ടില്ല. ചിലതു മാറ്റണമെങ്കില്‍ അത് ജീത്തു തന്നെ മാറ്റും. എംടി സാറിന്റെയും പദ്മരാജന്‍ ചേട്ടന്റെയും ഡയലോഗ് അവര്‍ മാറ്റാന്‍ സമ്മതിക്കില്ല. എഴുതി വച്ചേക്കുന്നതു അതുപോലെ അഭിനയിക്കണം.

എന്നാല്‍, ജീത്തുവിന്റെ ഒരു ഡയലോഗ് പോലും ഇതെന്താ ഇങ്ങനെ എന്ന് ചോദിക്കേണ്ടി വന്നിട്ടില്ല. സിനിമയെക്കുറിച്ച് ജീത്തുവിന് നല്ല ധാരണയാണ്. പെര്‍ഫക്ട് ആയിരിക്കണമെന്ന നിര്‍ബന്ധവുമുണ്ട് എന്ന് ‘ഗണേഷ് കുമാര്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top