Connect with us

ക്ലാസ് ടീച്ചറുടെ മുന്നിലെ കുട്ടിയേപ്പോലെ മമ്മൂട്ടിയുടെ അടുത്തിരിന്ന് പരുങ്ങുന്ന പൃഥ്വി; വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ !

Malayalam

ക്ലാസ് ടീച്ചറുടെ മുന്നിലെ കുട്ടിയേപ്പോലെ മമ്മൂട്ടിയുടെ അടുത്തിരിന്ന് പരുങ്ങുന്ന പൃഥ്വി; വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ !

ക്ലാസ് ടീച്ചറുടെ മുന്നിലെ കുട്ടിയേപ്പോലെ മമ്മൂട്ടിയുടെ അടുത്തിരിന്ന് പരുങ്ങുന്ന പൃഥ്വി; വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ !

മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക് ആദ്യമായിട്ടെത്തുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ വെച്ച് നടന്നത്. മമ്മൂട്ടി, ഉൾപ്പെടെ മുൻനിര താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഒറ്റദിവസം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ഒന്നിച്ച് പങ്കെടുത്ത ചടങ്ങിലെ വീഡിയോകളും, ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മമ്മൂട്ടിയുടെ അടുത്തിരിക്കുന്ന പൃഥ്വിരാജിന്റെ രസകരമായൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും അടുത്തിരുന്ന് കണ്ണുകൊണ്ട് പൃഥ്വിരാജ് കാണിക്കുന്ന മുഖഭാവങ്ങളാണ് വീഡിയോയിൽ എടുത്തുകാട്ടുന്നത് . അറിയാതെ ക്ലാസ് ടീച്ചറുടെ മുന്നില്‍ പെട്ട് പോയ കുട്ടിയെ പോലെയാണ് പൃഥ്വിയെ അതിൽ കാണുന്നതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

അതേസയം ബറോസില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സ്‌ക്രിപ്പ്റ്റ് വായിച്ചിട്ടില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ബറോസ് വളരെ ടെക്നിക്കലായി മാന്‍ മാനേജ്മെന്റ് സ്‌കില്ലുള്ള, ഒരു കൊച്ച് കുട്ടിയുടെ ഇമാജിനേഷനുള്ള ആള്‍ക്കെ സംവിധാനം ചെയ്യാന്‍ സാധിക്കു. അപ്പോ ഈ കഴിവുകളെല്ലാം ഉള്ള ലാലേട്ടനെക്കാള്‍ മികച്ച ഒരു കുട്ടിയെ തനിക്ക് പരിചയമില്ല. അത് കൊണ്ട് തന്നെ ബറോസ് എന്ന ചിത്രം ഈ ലോകത്ത് സംവിധാനം ചെയ്യാന്‍ തന്റെ അറിവില്‍ ഏറ്റവും നല്ല ആള് ലാലേട്ടനാണെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റിൽ റോൾ ചെയ്യുന്നത് . സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ഒരു പീരീഡ് ചിത്രമായ ബറോസിൽ അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ.

ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിൻറെ പ്രമേയം.

about prithwiraj

More in Malayalam

Trending

Recent

To Top